Showing posts with label പൊതുക്കാര്യം. Show all posts
Showing posts with label പൊതുക്കാര്യം. Show all posts

Sunday, March 24, 2013

ഇറ്റാലിയൻ നാവികരെ തൂക്കിക്കൊല്ലില്ല

          
കുറച്ചുനാളുകളായി നമ്മുടെ വാർത്താ മാധ്യമങ്ങളെല്ലാം തന്നെ            കടൽക്കൊലക്കേസിലെ പ്രതികളായ രണ്ടു ഇറ്റാലിയൻ  
നാവികരേക്കുറിച്ച് മത്സരിച്ച് എഴുതുകയാണ്
ക്രിസ്തുമസ് അവധിക്കാലം ആഘോഷിക്കാൻ അവർ നാട്ടിൽ പോയപ്പോൾ  
തിരിച്ച് വരില്ലെന്നായിരുന്നു ആദ്യ വാദം .   
പറഞ്ഞ സമയത്ത് തന്നെ തിരിച്ചു വന്ന് അവർ കൂറ് കാട്ടി  .  
രണ്ടാമത്തെ അവസരം തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാനുള്ളതായിരുന്നു . അവരാർക്ക് വോട്ട് ചെയ്തു എന്നൊ ആരു ജയിച്ചു എന്നോ നാം അറിയേണ്ടതില്ല. അവർ തിരികേ വരുന്നില്ലെന്ന വാർത്തയാണ് വാർത്തയായത്
നാലഞ്ച് ദിവസത്തേക്ക് അതു മതിയായിരുന്നു 
ചാനൽ ചർച്ചകൾക്കും പാനൽ ചർച്ചകൾക്കും
അഫ്സൽ ഗുരുവും മേമനും അതിൽ മുങ്ങി
സിനിമാതാരം മാത്രം കോടികളുടെ നഷ്ടക്കണക്കുമായി നിറഞ്ഞു .  
ഒരുപാട് പേർ സിനിമാക്കാരന് പിന്തുണയുമായി എത്തി
കച്ചവടക്കണ്ണുള്ള വമ്പൻ സ്രാവുകളുടെ മേച്ചിൽ പുറമായ   
ബോളീവുഡ് കത്തരുതല്ലോ പരിഹാരം ഉടനുണ്ടാവും

പ്രതിപക്ഷവും ഭരണകക്ഷിയും വാദിച്ച് വാദിച്ച്  
ഇറ്റലിക്കാരെ ചാനലുകളിൽ തൂക്കാൻ വിധിച്ചു .   
എന്നാൽ കേന്ദ്രൻ മൗനീ ബാബ സുപ്രീം കോടതിയുടെ  
ഇടപെടലിനു ശേഷം മാത്രമാണ്  വാ തുറന്നത് . പിന്നാലെ മാഡവും .  
സുപ്രീം കോടതി ചതി ചെയ്യുമെന്ന് കരുതീല്ല .  
ഇറ്റാലിയൻ സ്ഥാനപതിക്ക് സ്ഥലം വിടാൻ പറ്റില്ലെന്നയപ്പോൾ  
വോട്ടിടാൻ പോയവർ രണ്ടാളും വിമാനം പിടിച്ച് ഇന്ത്യയിലെത്തി .  
കൂടെ അവരുടെ വിദേശകാര്യ സഹമന്ത്രിയും .  
ഒരു ഇന്ത്യാക്കാരനാണ് ഇത്തരത്തിൽ ഒരു കൈപ്പിഴ പറ്റിയതെങ്കിൽ  
വിദേശകാര്യ സഹമന്ത്രി പോയിട്ട്  മന്ത്രീടെ പ്യൂൺ പോലും ഒരിടത്തും പോകില്ല . ജനസംഖ്യ കുറവുള്ള രാജ്യത്ത് ഓരോ പൗരനും അവർക്ക് വലുതാണ് .  
ഇവിടെ കടൽ തീരത്തെ മണൽത്തരിയോട് മത്സരിക്കുന്ന  
നമ്മിൽ പത്തെണ്ണം ചാത്താലെന്താ ചത്തില്ലെങ്കിലെന്താ

വധശിക്ഷ കൊടുക്കില്ലെന്ന് ഉറപ്പ് നൽകിയ ശേഷമാണ്  
ഇറ്റലിക്കാർ ഇന്ത്യയിലെത്തിയത്.  
ശമ്പളം അണപൈ കുറയാതെ എല്ലാ മാസവും ഇറ്റലിയിലെ വീട്ടിൽലെത്തും കൂടാതെ ഇവിടെ ജയിലിൽ(അതെന്താണാവൊ) കിടക്കുന്നതിന് ബത്ത വേറെയും .  
ശാപ്പാട് ഇറ്റാലിയൻ മെനുവിൽ ഇവിടെ കിട്ടും .  
താമസിക്കാൻ ഗസ്റ്റ് ഹൗസും . സംഗതി ഒരു ഇറ്റാലിയൻ ശുഭം .   
നമ്മുടെ പാവം ഗൾഫ് പ്രവാസികളെ നിങ്ങൾക്ക് നമോവാകം .  
ഇറ്റാലിയൻ പൗരത്വം വാങ്ങി ഇവിടെ നാട്ടിൽ വന്ന്  
ആരെയെങ്കിലും തട്ടിയാൽ ഇപ്പോഴത്തേതിലും പരമ സുഖം .  
പണവും കിട്ടും സുഖമായി നാട്ടിൽ താമസിക്കുകയുമാകാം

അടുത്തത് രാഷ്ട്രീയ ചർച്ചകളും വാർത്തകളുമാണ് .  
ഇന്ത്യാക്കാരൻ മന്ത്രി നീതിന്യായ വ്യവസ്ഥ ലംഘിച്ചു
ന്നതിലാണ് എല്ലവർക്കും വ്യസനം .  
അച്ചുതാനനന്ദൻ മുതൽ യച്ചൂരി വരെ പറഞ്ഞത്  
ജ്യുഡീഷ്യറിയെ മറികടക്കാൻ ഭരണകൂടത്തിനെന്ത് അവകാശമെന്നാണ് .  
ഒന്ന് കണ്ണ് തുറന്ന് കാത് തുറന്ന് മനസ്സ് തുറന്ന് ആലോചിച്ചാൽ കാര്യം വ്യക്തമാകും . സെഷൻസും ഹൈക്കോടതീം ഡിവിഷൻ ബെഞ്ചും  
സുപ്രീം കോടതീം ഡിവിഷൻ ബെഞ്ചും തൂക്കിക്കൊല്ലാൻ വിധിച്ചാലും  
അതിനു മുകളിൽ ദയാഹർജിക്കായി പ്രസിഡന്റുണ്ടല്ലൊ .  
അദ്ദേഹമാണെങ്കിൽ മുൻ കോൺഗ്രാസ് നേതാവും
തുക്കിക്കൊലയ്ക്ക് സാംഗത്യമില്ലെന്ന വാക്ക് 
കൊടുത്തതിന്റെ  കാര്യം വ്യക്തം സുവ്യക്തം .   
ഇതൊന്നും ആലോചിക്കാണ്ട് വെറുതേ നമ്മാൾക്കാർ  
ചാനൽ പാനൽ ചർച്ചിച്ചിട്ടെന്തു കാര്യം .  
മൈക്കും ചെവീം ഉണ്ടെങ്കിൽ ഗരിയമ്മയ്ക്കു പോലും  
കരയേണ്ടി വരുന്ന നാട്ടിൽ ഇതല്ല ഇതിലപ്പുറവും നടക്കും .  
അധികാരവും സി ബി യും കൂടെയുണ്ടെങ്കിൽ  
അൻപർകൾ നൻപർകൾ അകത്താവുമെന്ന്  
മുത്തുവേൽ  കരുണാനിധിയ്ക്ക് പോലും തെരിഞ്ച് വിട്ടാർ  .   

ഇറ്റാലിയൻ നാവികർക്ക് പകരം ജയിലിൽ കിടക്കാനായി  
നല്ല ചുള കൊടുക്കാമെന്ന് പരസ്യം കൊടുത്താൽ  
ഒരാൾക്ക് പത്ത് പേരെ വച്ച് നമ്മുടെ നാട്ടിൽ നിന്നു തന്നെ കിട്ടിയെന്നും വരും . അതും ഒരു തൊഴിലുറപ്പ് പദ്ധതിയായി കേന്ദ്ര സർക്കാരിന് പ്രഖ്യാപിക്കാം . 
ആളെ കിട്ടാതെ വരില്ല . 
ജീവിക്കാൻ വേണ്ടി മരിക്കാൻ വരെ തയ്യാറാണല്ലൊ ഒരു ശരാശരി  ഇൻഡ്യൻ . ബോലോ ഭാരത് മാതാ കീ ജെയ് .

Saturday, December 29, 2012

വേട്ടക്കാരൻ ദൈവം

അവളുടെ മേനിയിൽ അവർ ആറു പേർ ചേർന്ന് 
വരച്ചുവെച്ചു ഹൃദയം നഷ്ടപ്പെട്ട ഇന്ത്യയുടെ ഭൂപടം .
പല്ലും നഖവും  "പൗരുഷവും" ചേർന്ന്
മാനം കവർന്നപ്പൊളവൾ എല്ലാ ദൈവങ്ങളേയും
അലമുറയിട്ട് നെഞ്ചു പൊട്ടി വിളിച്ചിട്ടുണ്ടാവും.
റോഡരുകിൽ കാണിക്ക വഞ്ചിവെച്ച് ഭകതർക്ക്
മൊത്തമായും ചില്ലറയായും നന്മകൾ മാത്രം
കച്ചവടം നടത്തുന്ന ദൈവങ്ങൾക്കീ വിലാപം
കേൾക്കാൻ കഴിയാതെ പോയതെന്തേ ?.
ആറമത്തെയൂഴവും കഴിഞ്ഞ്  വലിച്ചറിഞ്ഞപ്പോൾ
ഒന്ന് താങ്ങുവാൻ ഏതു ദൈവമാണുണ്ടായത് .
അന്ന് സൗമ്യ ഇന്ന് ജ്യോതി നാളെ നമ്മിലൊരാൾ
ഇരയായ് മാറുമ്പോൾ  ഞാനറിയുന്നു ഒരു ദൈവവും
വരില്ല എന്റെ മാനവും ജീവനും കാത്തിടുവാൻ
ദൈവങ്ങൾ എല്ലായ്പ്പോഴും വേട്ടക്കാർക്കൊപ്പമാണല്ലൊ.
ദൈവം തന്നെ വേട്ടക്കാരനുമാവും
പാവം ഇരകളെ രക്ഷിക്കാൻ കഴിയാത്
വേട്ടക്കാരൻ ദൈവത്തെ ഞാൻ വെറുക്കുന്നു .
പൊട്ടൻ ദൈവങ്ങളെ സത്യമായിട്ടും വെറുക്കുന്നു .






Monday, December 3, 2012

പൊങ്കാല സമരത്തിന് പേറ്റന്റ്



കേരളം  ഇന്ത്യയിലെ  ഒരു തികഞ്ഞ പരീക്ഷണ ശാലയാണ്
എല്ലാത്തരം ഉൽപ്പന്നങ്ങളും ഇവിടെ പരീക്ഷിക്കപ്പെടുന്നു .
ബഹുരാഷ്ട്രയും സ്വദേശിയും എല്ലാം ഇവിടെത്തന്നെ അരങ്ങിലെത്തുന്നു
എന്നു തുടങ്ങിയതാണ് ഈ പ്രവണതയെന്ന് കൃത്യമായി പറയാനാവില്ല
അത്രക്ക് പഴക്കമുണ്ടീ ചരിത്രലാബിന് .
വിദ്യാഭ്യാസം വിവരം വിവേകം നല്ല ആരോഗ്യ ശീലങ്ങൾ
എല്ലാം നേടിയെടുക്കുന്നതിൽ കേമന്മാരാണ് മലയാളികൾ
എന്തു പുതുമയേയും ആദ്യം ഒന്നെതിർക്കുമെങ്കിലും
പിന്നെ അതിനെ വാരിപ്പുണരാൻ യാതൊരു വൈമനസ്യവും കാണിക്കാറുമില്ല
സ്വാതന്ത്ര്യം പോലും ഒന്നറച്ചാണ് ഇവിടെ എത്തിയത്

ടലുകടന്നു വന്നവരെ സ്വീകരിക്കാൻ കാണിച്ച അതേ താല്പര്യം
കടലു കടക്കാനും കാണിച്ചു എന്നതും ചരിത്രം
അതു കൊണ്ട് മലയാളികൾ ഒരു "കേരള മോഡൽ" വികസന രൂപം സൃഷ്ടിച്ചു 
ഇന്ത്യയിൽ അഥവാ ലോകത്ത് തന്നെ തെരഞ്ഞെടുപ്പിലൂടെ ആദ്യമായി
കമ്മ്യൂണിസ്റ്റുകൾ അധികാരത്തിൽ വന്നതും ഇവിടെ തന്നെ
ഇത്രയേറെ രാഷ്ട്രീയ പാർട്ടികൾ ഉള്ള ഒരിടം ലോകത്തൊരിടത്തും ഉണ്ടാവില്ല 
വരുദ്ധ്യാത്മക വൈരനിര്യാതന ബുദ്ധി കൈമുതലായുണ്ടെങ്കിലും
പരസ്പരം സഹകരിക്കാത്ത ഒറ്റ രാഷ്ട്രീയ പാർട്ടികളും ഇവിടെ ഇല്ല താനും
"പിളരുന്തോറും വളരു"മെന്ന തത്വശാസ്ത്രം തന്നെ നമ്മുടെ ഉല്പന്നമാണ് റബറച്ചായന്മാർക്ക് മാനിഫെസ്റ്റോ എഴുതിയ നാടാണ് കേരളം
ജ്യുഡീഷ്യറിയുടെ ഇടപെടൽ മറ്റിടങ്ങളേക്കാൾ ഒരുപാട് നടന്ന മണ്ണാണിത്
“കടലിൽ മഴപെയ്യുന്നത് മരങ്ങൾ ഉണ്ടായിട്ടാണോ”
എന്ന വിശ്വപ്രസിദ്ധ ചോദ്യം ചോദിച്ചതും നമ്മൾ തന്നെ

ന്നു വച്ചാൽ കേരളം ഇന്ത്യക്ക് മാത്രമല്ല
ലോകത്തിനു തന്നെ വഴികാട്ടിയാണെന്നു സാരം
കുറച്ചു നാളുകൾക്ക് മുൻപ് റോഡിൽ നിര നിരയായി
അടുപ്പു പൂട്ടിയതിനു കേസെടുത്ത നാടാണീത്
കോടതി വിശ്വാസികളൂടേതാവുമ്പോൾ
വിധിയും പരാമർശവും “വിധി” പോലെയാവും
വിശ്വാസികളെ ബുദ്ധിമുട്ടിച്ചതിന്  സസ്പെൻഷൻ വാങ്ങിയ
പോലീസുകാർ തിരികെ സർവീസിൽ കയറുകയും ചെയ്തു
അന്ന് ഈ ബ്ലോഗിൽ ഒരു കുറിപ്പെഴുതിയിരുന്നു
പൊങ്കാലക്ക് പേറ്റെന്റെടുക്കാമെന്നായിരുന്നു സാരാംശം
ഇത്ര വേഗമത് കമ്മ്യൂണിസ്റ്റുകൾ ഏറ്റെടുക്കുമെന്ന് കരുതിയില്ല
വലതന്മാർക്ക് ഇത്തരമൊരു കാര്യം ആലോചിക്കാനുമാവില്ല .
നാലുപേർ കൂടിയാൽ നാലു വഴിക്കാവുമെന്ന് അവർക്കറിയാം

നുഷ്യച്ചങ്ങല മനുഷ്യമതിൽ മനുഷ്യക്കോട്ട റെയിൽച്ചങ്ങല എന്നിങ്ങനെ
ഒട്ടേറെ പുതുമയുള്ള സമര രൂപങ്ങൾക്ക് നേതൃത്വം കൊടുത്ത
മൂശയിൽ നിന്നു തന്നെ പൊങ്കാലച്ചങ്ങല ഒരു സമര രൂപമായി മലനാട്ടിലിറങ്ങി
(അമ്പലങ്ങളിലും പള്ളിയിലും പോകാത്ത കമ്യൂണിസ്റ്റുകൾക്ക്
ഇതൊരു പെരുന്നാൾ പടിയായി . ആറ്റുകാലമ്മ പടിക്ക് പുറത്തും)
നിയമ ലംഘനമായിരുന്നു ഒരു കാലഘട്ടത്തിന്റെ സമര രൂപം
അത് ചെയ്താൽ ജയിലിൽ പോയേ പറ്റൂ .
തൊഴിൽ അല്ലെങ്കിൽ ജയിൽ എന്ന സമര രൂപവും അത്തരത്തിലുണ്ടായതാണ്
ജയിൽ നിറക്കൽ സമരം ആധൂനികമെങ്കിൽ
ഉത്തരാധൂനികമാണ് പൊങ്കാല സമരം .
പൊങ്കാല പ്രശ്നത്തിൽ തങ്ങളുടെ കൂറ് പ്രഖ്യാപിച്ചതോടെ
ഇനി കോടതിക്ക് ഈ വിഷയത്തിൽ ഇടപെടാനുള്ള വഴി
അവർ മുൻപേ തന്നെ അടച്ചുകളഞ്ഞു .

മുലക്കരം മുടിക്കരം തുണിക്കരം ഏണിക്കരം പാണക്കരം
കൂലിക്കരം കുഴിക്കാണം വഴിക്കാണം വള്ളക്കരം പിള്ളക്കരം
എന്നിങ്ങനെ ഒട്ടേറെ കരങ്ങൾ വാങ്ങി പൊന്നിൻ പണ്ടമാക്കി 
അതിന്മേൽ അനന്തശയനം നടത്തുന്ന പത്മനാഭനോട് ചോദിച്ചാൽ
“ഇനി യെന്തെല്ലാം കാണാനിരിക്കുന്നു” എന്ന് അദ്ദേഹവും പറയും .