Showing posts with label കവി(ത)യില്ലായ്മ. Show all posts
Showing posts with label കവി(ത)യില്ലായ്മ. Show all posts

Friday, January 18, 2013

പനിക്കാനായ് കാത്തിരിക്കും കാലം

ഇന്ന് ഈ വേനലിൻ 
പൊരിവെയിൽ നേരത്ത്
വല്ലാതെ  കൊതിച്ചിടുന്നു 
പനി വരാനായ്
പൊള്ളിപ്പനിച്ച് പനിച്ച്
തീക്കനലായി കിടന്നിടുമ്പോൾ
അമ്മയിൻ ചുളിവാർന്ന 
കൈത്തലം കഴുത്തിൽ
ഒരു തണുത്ത സാന്ത്വനമായി 
തഴുകിയിറങ്ങുന്നതും
നനവാർന്ന തുണി കൊണ്ട്
പനിശ്ശീലയിടുന്നതും  
ഞാനിന്ന് വല്ലാതെ കൊതിച്ചിടുന്നു.
ആവി പറക്കുന്ന ചുക്കു കാപ്പിയിൽ 
സ്നേഹം ചാലിച്ച്
മോനിതങ്ങട് ഒറ്റവലിക്ക് 
കുടിക്കെന്ന് മൊഴിയുന്നതും
പുറത്തായ കാൽപ്പാദത്തെ 
പുതപ്പിനാൽ മൂടുന്നതും
ഈ മഴയെന്റെ കുട്ടിയ 
വലച്ചല്ലോയെന്ന് പിറുപിറുത്ത്
ജന്നൽപ്പാളി വലിച്ചടക്കുന്നതും 
കേട്ടുകിടക്കുവാനെന്തു രസം
അരുകിൽ കുറുകിയുറങ്ങുന്ന 
കുറിഞ്ഞിപ്പൂച്ചയെ
പുതപ്പിന്നുള്ളിലൊളിപ്പിച്ച്
അലസമായി മടിയനായി
പാഠങ്ങൾ പഠിക്കാതെ 
ഗൃഹപാഠം ചെയ്യാതെ 
ചുരുണ്ടു കൂടുവാനെന്തു സുഖം.
ഇന്നീ പൊരി വെയിൽ നേരത്ത്
ചുട്ടുപൊള്ളുന്ന കോൺക്രീറ്റ്
കൂരയ്ക്ക് താഴെ ഏകനായ് 
സ്കൂൾ ബസിൽ വരുന്ന 
പേരക്കിടാവിനെ 
കാത്തിരുന്ന് മടുക്കുമ്പോൾ
വല്ലാതെ കൊതിച്ചിടുന്നു 
പനി വരാനായ്


Saturday, January 5, 2013

സാറെ സാറെ സാമ്പാറെ .

സാറെ സാറെ സാമ്പാറെ .
സാറിന്റെ സ്കൂളിൽ പുഴുവുണ്ടൊ .
ഉച്ചക്കഞ്ഞിക്കൂട്ടാനായ്
പുഴുവിൻ ഫ്രൈയും ചമ്മന്തീം .

വടിയരിപ്പുഴുവിന്നെരിശേരി
പച്ചരിപ്പുഴുവിന്നുപ്പേരി
പയറിലെപ്പുഴുവിന്നച്ചാറ്
മോരിലെപ്പുഴുവിൻ സംഭാരം

നീട്ടി വിളമ്പും നേരത്ത്
ക്യാമറക്കണ്ണൻ കാണണ്ട .
ചാനലുകാരെ കണ്ടാലോ
ടമ്പട പട പട 

ഠമ്പട പട പട
അമ്പട പട പട 

ഇടി പൂരം
ചാനലിൽ ലൈവായ് 

ഇടി പൂരം

Thursday, January 3, 2013

അനാമികയാണ് ഞാൻ



ഞാൻ അനാമികയാണ് .
മാനം കവരും  മുൻപ്
അവരെന്റെ മനസ്സ്  തകർത്തു .
പിന്നെ ശരീരത്തിലൂഴമിട്ടു .
ദില്ലിയുടെ അന്ധകാരത്തിലേക്ക്
വലിച്ചെറിഞ്ഞപ്പോൾ
എനിക്ക് മുഖമില്ലാതായി .
മാതൃ രാജ്യത്ത്
മരിക്കാനനുവദിക്കാതെ
വൈദേശിക  മരണം റപ്പാക്കി..
ഇരുളിൽ ചിത കൂട്ടി
ചാരം ഗംഗയിലൊഴുക്കി
ഓർമ്മകളെപ്പോലുമവർ
കടൽ കടത്തി .
ഞാനിന്ന്  വേദനയോടെ
ഞെട്ടലോടെ തിരിച്ചറിയുന്നു .
അമ്മയുടെ മടിയിലിരുത്തി
അഛൻ  ഈണത്തിലോതിയ
പേരുമെങ്ങോ ഒലിച്ചുപോയി .
ഞാനെനിക്കന്യയാണ്
മറ്റുള്ളവർക്ക്
ജ്യോതി നിർഭയ .
ഭാരതാംബയ്ക്ക്
ഞാനിന്നനാമികയും .



Friday, July 6, 2012

അവൾ കാത്തിരുന്നു



മരണപ്പിറ്റേന്ന്
അയ്യാൾക്കൊരു കത്തുവന്നു
കാത്തിരുന്നോരു കത്ത്
തുറക്കാനാരുമില്ല വായിക്കാനും
വാക്കുകൾ കടലാസു കീറി
പുറത്തു ചാടി
എന്റെ പൊന്നേ
ഞാൻ സമ്മതിച്ചിരിക്കുന്നു
നമുക്ക് ഒന്നിച്ച് മരിക്കാം
അല്ലെങ്കിൽ ഒളിച്ചോടാം
ഒളിച്ചോട്ടം ഒരു മരണമാണെന്നും
മരണമൊരു ഒളിച്ചോട്ടമാണെന്നും
ആരും പറഞ്ഞില്ല
അവൾ കാത്തിരുന്നു
മറുപടിക്കായി
ഒളിച്ചോടാനാകതെ
മറ്റൊരുവന്റെ ഭാര്യയായ്

Thursday, July 5, 2012

കർത്താവ് പള്ളിയിൽ പോകാറില്ലായിരുന്നു


സ്കൂൾ ഫൈനൽ റിസൾട്ട് വന്നു
ഇടവകയിൽ മൂന്ന് ഫുൾ ‘എ’ പ്ലസ്
കർത്താവ്, കർമ്മം,ക്രിയ ..
പൊതുയോഗം ചർച്ചിക്കാനിരുന്നു
ഛർദ്ദിക്കാനായി വേറൊന്നെന്തിന്
സമ്മാനം ‘കൊഴു’ത്താലേ പരിപാടി നന്നാവൂ
ആഗേ പീച്ചേ ബായേ ദഹ്നെ ഊപ്പർ നീച്ചേ
പണപ്പിരിവും പടിപ്പിരിവും നടന്നു.
നീതിമാന്റെ ഓർമ്മ വഴക്കിന്നായിത്തീരും .
കർമ്മക്രിയാദികൾ  സമ്മാനം വാങ്ങിയപ്പോൾ
നിർഭാഗ്യവാൻ കർത്താവ് 'ഔട്ട് '.
കാരണം
കർത്താവ് പള്ളിയിൽ പോകാറില്ലായിരുന്നു
സർട്ടിഫിക്കറ്റിൽ 
കൃസ്ത്യാനിയെന്നും എഴുതിയിട്ടില്ല

Monday, July 2, 2012

പാതി വഴി


AImi KwK Xt¶mc¯mbv tahp¶
ImÀ¯nI¡q«¯n¶¸pdambv
kqcyëw kqcy¡nSm§fpw tNÀs¶mê
kucçSpw_¯n³ kpµcn \o

]«pw hfbpw AWnsªmcm kpµcn
I¬tImWn hs¨mcm tX³ æShpw
]«nepw ]qhnepw hoé InSs¶mcm
Imdnfw Iq´en³ ]qèebpw

cmhpw ]Ieqw EXp¡fpw ]q¡fpw
Imäpw agbpanSnan¶epw
tImSaªn¶mS Npän \n¶oSpan
sX{Xta kpµcasâ `qan

sXt§me X³ ]o¸nbqXn XnaÀç¶
æªn¡nSm§Ä X³ ]qèdp¼pw
sX¨nçebpw ]gps¯mcS¡bpw
æ½m«nbpw h¶v tNÀ¶nSpt¼mÄ

B\bpw B\¡nSm§fpw IqSnbm
amae¡­hpw Xm­nt¸msI
tNsegpw \n³ ta\n sN¼«pSp¸n¨p
BgnbnemZnXy³ B­ണ്ടിSpì

am\s¯b¼nfn¡n®¯n³ taem¸mbv
XmcIw I®pIÄ Nn½nSpt¼mÄ
ap¯pw ]hnghpan{µ\oe¡Ãpw
BSbmbv \n³ ta\n aqSnSpì

Bgn X¶mg¯neì XpS§nb
Pohsâ kv]µ\ans¶hnsS
hwihpw hwim[n]Xyhpw h˨hpw
hwilXyçsÅmcmbp[ambv

amen\y h­ണ്ടിIÄ ]mbp¶ ]mXbnÂ
am\¯n\mbptÅmcmÀ¯ \mZw
BÀ¯n ]q­ണ്ടുtÅmê PohnXssienbnÂ
t\À¯ \mZw tIÄ¡m\msfhnsS

am\h³ XìsS kzmÀ°Xbmesh
am\w Idp¯ ImÀ aqSnSpì
A¾ agbmbX´y agbmbn
«½X³ s\©n ]Xn¨nSpì

F¦nepa½nª ]mensâbp×bmbv
Xt¶maemfns\ Im¯nSpt¼mÄ
C{]]©¯nsâ kv]µ\w Imçh³
aÂ{]mW³ Zm\ambv \ÂInSpì

Friday, June 15, 2012

ജീവൻ വേണേൽ പിടിച്ചിരി.

വീണു പോയ ഇല പറയുവതെന്താവും
വീഴ്ച്ചയുടെ ആഘാതമൊ ഇലയുടെ പഴുപ്പൊ.
പഴുത്ത പതനത്തിൽ പച്ച നാവടക്കി
പത്തി വിടർന്നഹങ്കാരമെന്നായാലൊ.
ഒഴുക്കിന്റെ താളത്തിൽ   പോകുമ്പോൾ
കൂട്ടിനെത്തിയ ഉറുമ്പ് ഇലയോട് ചോദിച്ചു.
മണ്ണാങ്കട്ടയിനി കാശിക്ക്  പോകുമൊ ?

കാശിന് കൊള്ളാത്തവകാശിയും
പൂശക്ക് കൊള്ളാത്ത പൂപ്പൂശാരിയും
ഓസിന് ഓസുന്ന ഓസാനും
പച്ചക്ക് തിന്നുന്ന പതിരിയും
മിഥുനത്തിൽ പെയ്ത ഇടവപ്പാതിയും

പോയി തുലയട്ടെ തുലഞ്ഞുലയട്ടെ
ജീവൻ വേണേൽ  പിടിച്ചിരി.