Thursday, July 5, 2012

കർത്താവ് പള്ളിയിൽ പോകാറില്ലായിരുന്നു


സ്കൂൾ ഫൈനൽ റിസൾട്ട് വന്നു
ഇടവകയിൽ മൂന്ന് ഫുൾ ‘എ’ പ്ലസ്
കർത്താവ്, കർമ്മം,ക്രിയ ..
പൊതുയോഗം ചർച്ചിക്കാനിരുന്നു
ഛർദ്ദിക്കാനായി വേറൊന്നെന്തിന്
സമ്മാനം ‘കൊഴു’ത്താലേ പരിപാടി നന്നാവൂ
ആഗേ പീച്ചേ ബായേ ദഹ്നെ ഊപ്പർ നീച്ചേ
പണപ്പിരിവും പടിപ്പിരിവും നടന്നു.
നീതിമാന്റെ ഓർമ്മ വഴക്കിന്നായിത്തീരും .
കർമ്മക്രിയാദികൾ  സമ്മാനം വാങ്ങിയപ്പോൾ
നിർഭാഗ്യവാൻ കർത്താവ് 'ഔട്ട് '.
കാരണം
കർത്താവ് പള്ളിയിൽ പോകാറില്ലായിരുന്നു
സർട്ടിഫിക്കറ്റിൽ 
കൃസ്ത്യാനിയെന്നും എഴുതിയിട്ടില്ല

No comments: