Showing posts with label വിദ്യാഭ്യാസം. Show all posts
Showing posts with label വിദ്യാഭ്യാസം. Show all posts

Sunday, January 13, 2013

അടിച്ചാൽ കുട്ടികൾ നന്നാവുമൊ



കുട്ടികൾ നന്നായി പഠിക്കാൻ വേണ്ടി
എന്തു ചെയ്യണമെന്ന് ചർച്ച ചെയ്യുകയായിരുന്നു ഞങ്ങൾ
സർക്കാർ സ്കൂളിന്റെ പി ടി , smc  സംയുക്ത യോഗം.
കുട്ടികളെ അടിച്ചാൽ അവർ നേരെയാകുമൊ
ആകുമെന്നാണ് BRC ടീച്ചറുടെ അഭിമതം
രക്ഷിതാക്കളിൽ ചിലരുടെ പക്ഷം
ചേർന്നു നിന്നിട്ടാണ് ടീച്ചറിത് പറഞ്ഞത്
കുട്ടികളുടെ അവകാശനിയമം ചർച്ചചെയ്യാനാണ്
ബി ആർ സി ക്കാർ എത്തിയത് തന്നെ.
ഒന്നാമത്തെ ടീച്ചർ ഇങ്ങനെയൊക്കെ
അവകാശ നിയമം പറഞ്ഞുകൊണ്ടിരുന്നപ്പോൾ
രണ്ടാമത്തെ ടീച്ചർ പങ്കെടുത്തവരുടെ
ഫോട്ടോയെടുപ്പും അവർക്കുള്ള
ഭക്ഷണച്ചിലവായ 100 രൂപ വിലയുള്ള
ഒപ്പിടീൽ കർമ്മത്തിലുമായിരുന്നു മുഴുകിയത്
ഒരു നാരങ്ങാ വെള്ളവും കുടിച്ചുകൊണ്ട്
ഞങ്ങളങ്ങനെ ഇരുന്നു
എല്ലാം ഒരു നടത്തീ തീർക്കലാണ്
മാസങ്ങൾക്ക് മുൻപ് SMC യുടെ
അവകാശാധികാരങ്ങളേക്കുറിച്ചുള്ള ക്ലാസ്
ബന്ധപ്പെട്ടവർക്കായി നടത്തുന്നതിനേപ്പറ്റി
പറഞ്ഞതിനുള്ള ഫണ്ടനുവദിച്ചതിന്റെ സന്തോഷം
പങ്കു വെച്ചുകൊണ്ടാണ് യോഗം തുടങ്ങിയത് തന്നെ 
(അടി കൊടുത്താൽ ഈ വക അദ്ധ്യാപകർ നന്നാവുമൊ
അതോ സമര സമയത്ത് ഉപയോഗിക്കുന്ന
കരി ഓയിൽ , നായ്ക്കുരണ പൊടി പ്രയോഗമായാലൊ)
ആനന്ദ ലബ്ദിക്കിനിയെന്തു വേണം
ഫണ്ട് കിട്ടിയ സ്ഥിതിക്ക്
ഇനിയെന്തോന്ന് അവകാശനിയമം
എന്തോന്ന് കുട്ടികൾ . ഫണ്ടല്ലേ രാജാവ്

Wednesday, November 28, 2012

എന്റെ മകനൊരു കൊച്ചുമിടുക്കനാണ്




അബ്രഹാം ലിങ്കൺ തന്റെ മകന്റെ അധ്യാപകനെഴുതിയ കത്ത്


തന്റെ മകന്‍ പഠിക്കുന്ന സ്‌കൂളിലെ അധ്യാപകന് അമേരിക്കൻ പ്രസിഡണ്ട് അബ്രഹാം ലിങ്കൺ എഴുതിയതെന്ന് കരുതപ്പെടുന്ന കത്തിന്റെ മലയാളം ചുവടെ. എല്ലാ അധ്യാപകരും നിര്‍ബന്ധമായും വായിച്ചിരിക്കേണ്ട ഒന്ന്
എങ്ങനെയായിരിക്കണം തന്റെ വിദ്യാര്‍ത്ഥി വളരേണ്ടത് എന്നതിനുള്ള വലിയ ഉത്തരം കവിത തുളുമ്പുന്ന ഈ ചെറിയ കത്തിൽ കാണാം.

''എല്ലാവരും നീതിമാന്മാരല്ലെന്നും സത്യസന്ധരല്ലെന്നും
അവൻ പഠിക്കേണ്ടിവരും,എനിക്കറിയാം.
പക്ഷേ ഓരോ തെമ്മാടിക്കും പകരമൊരു നായകനുണ്ടെന്നും
ഓരോ കപടരാഷ്ട്രീയക്കാരനും പകരം അര്‍പ്പണബോധമുള്ള ഒരു നേതാവുണ്ടെന്നും അവനെ പഠിപ്പിക്കണം.
എല്ലാ ശത്രുക്കള്‍ക്കുമപ്പുറം ഒരു സുഹൃത്തുണ്ടാവുമെന്ന് അവനെ പഠിപ്പിക്കുക.

അസൂയയിൽ നിന്നവനെ അകറ്റി നിര്‍ത്തുക, നിങ്ങള്‍ക്കാവുമെങ്കിൽ
നിശബ്ദമായ പൊട്ടിച്ചിരിയുടെ മൂല്യമവനെ പഠിപ്പിക്കുക.
വഴക്കാളികളെയാണ് തോല്പിക്കാനെളുപ്പമെന്ന് ആദ്യമേയവൻ പഠിക്കട്ടെ. പുസ്തകങ്ങൾ കൊണ്ട് അല്‍ഭുതം സൃഷ്ടിക്കാനാവുമെന്ന്
അവന്റെ കാതുകളിലോതുക.

പക്ഷേ അവന്റെ മാത്രമായ ലോകം അവന് നല്കണം.
ശാന്തിയിൽ മുങ്ങിയൊരു ലോകം.
അവിടെയിരുന്ന് ആകാശത്തിലെ പക്ഷികളുടേയും
പച്ചക്കുന്നിന്‍ചെരിവുകളിലെ പൂക്കളുടെ നിതാന്തവിസ്മയത്തെക്കുറിച്ചും
അവൻ ചിന്തിക്കട്ടെ.

സ്‌കൂളിൽ തോല്‍ക്കുന്നതാണ് ചതിച്ച് നേടുന്നതിനേക്കാൾ
മാന്യമാണെന്നവനെ പഠിപ്പിക്കുക.
എല്ലാവരും തെറ്റാണെന്ന് തള്ളിപ്പറഞ്ഞാലും
സ്വന്തം ആശയങ്ങളിൽ വിശ്വസിക്കാനവനെ പഠിപ്പിക്കുക.

മൃദുലരായ മനുഷ്യരോട് മൃദുലമാകാനും
കഠിനരായവരോട് കഠിനമാകാനും പഠിപ്പിക്കുക.
നാടോടുമ്പോൾ നടുവേ ഓടാതിരിക്കാനുള്ള കരുത്ത്
എന്റെ മകനേകുക.

എല്ലാവരും പറയുന്നത് ശ്രദ്ധിക്കാനവനെ പഠിപ്പിക്കുക,
പക്ഷേ നന്മയെ മാത്രം സ്വീകരിക്കാൻ പഠിപ്പിക്കുക.
നിങ്ങള്‍ക്കാവുമെങ്കിൽ ദു:ഖിതനായിരിക്കുമ്പോൾ പൊട്ടിച്ചിരിക്കുന്നതെങ്ങനെയെന്നവനെ പഠിപ്പിക്കുക.
കണ്ണീരഌ ലജ്ജിക്കാനൊന്നുമില്ലെന്നും അവനെ പഠിപ്പിക്കുക.
ദോഷൈകദൃക്കുകളെ ആട്ടിയകറ്റാനും
അതിമധുരം പറയുന്നവരെ സൂക്ഷിക്കാനുമവനെ പഠിപ്പിക്കുക.

സ്വന്തം ബുദ്ധിയും ശക്തിയും ഏറ്റവും വില പറയുന്നവന്
വില്ക്കാൻ അവനെ പഠിപ്പിക്കുക.,
പക്ഷേ സ്വന്തം ആത്മാവിനും ഹൃദയത്തിനും വിലയിടാതിരിക്കാനും. ആര്‍ത്തലയക്കുന്ന ആള്‍ക്കൂട്ടത്തിന് നേരെ ചെവിയടച്ച് വെച്ച്
തനിക്ക് ശരിയാണെന്ന് തോന്നുന്ന
കാര്യത്തിൽ ഉറച്ച് വിശ്വസിക്കാനും
അതിന് വേണ്ടി നിലകൊള്ളാനും
പോരാടാനും അവനെ പഠിപ്പിക്കുക.
അവനോട് മാന്യതയോടെ പെരുമാറുക,
പക്ഷേ അവനെ താലോലിക്കരുത്,
അഗ്‌നിപരീക്ഷയിൽ നിന്നേ ഈടുറ്റ ലോഹമുണ്ടാവുകയുള്ളൂ.

അക്ഷമനായിരിക്കാനുള്ള ധൈര്യമവന് നല്കുക.
ധൈര്യവാനായിരിക്കാനുള്ള ക്ഷമയവന് നല്കുക.
തന്നെക്കുറിച്ച് വലിയ രീതിയിൽ സ്വയം വിശ്വസിക്കാനാവനെ പഠിപ്പിക്കുക,
എന്നാൽ മാത്രമേ മനുഷ്യരിൽ വലുതായ വിശ്വാസമുണ്ടാവൂ.

ഇത് വലിയൊരാവശ്യമാണ്,
നിങ്ങള്‍ക്കെന്ത് ചെയ്യാനാവുമെന്ന് നോക്കൂ
കാരണം എന്റെ മകനൊരു കൊച്ചുമിടുക്കനാണ്
ഞാൻ അവനെ ഏറെ സ്‌നേഹിക്കുന്നു.



കടപ്പാട്


Monday, July 2, 2012

വായന ഒരു നേരമ്പോക്ക് മാത്രമൊ ?


എങ്ങനെ ഒരു വായന ശാല ഒരുക്കാം
സ്കൂളിലാകുമ്പോൾ അതിനു പറ്റിയ ഒരു രീതീ ശാസ്ത്രം 
ഉണ്ടായേ പറ്റൂ   .അലമാരകൾ നല്ല രീതിയിൽ ആകർഷകമായി
ക്രമീകരിക്കാം . കുറച്ചു മേശയും ബഞ്ചും കണ്ടെത്താം
വായിക്കുന്നിടത്ത് നിശ്ശബ്ദത നിർബ്ബന്ധമാണ്
അത് ഉറപ്പാക്കാം . പിന്നെ എന്തെല്ലാം ചെയ്യാം
മാസികകൾ പത്രങ്ങൾ ശേഖരിക്കണം
സ്പോൺസർമാരെ കണ്ടെത്തണം
ഇനി വേണ്ടത് പുസ്തകങ്ങൾ ക്രമമായി അടുക്കി വെയ്ക്കലാണ്
അതിണ് ഒരു കാറ്റലോഗുണ്ടാക്കണം
അന്വേഷണത്തിനൊടുവിൽ ഇത്തരമൊന്ന് കയ്യിലായി
ചില്ലറപോരായ്മകൾ കണ്ടേക്കാം 
എന്നാലും അതിവിടെ കുറിക്കുന്നു
പരിഹാരങ്ങൾ നിർദ്ദേശിച്ചാലും

വിജ്ഞാന പ്രപഞ്ചം  Universe of Knowledge

000                       പലവക                                    General
100                       ദർശനങ്ങൾ                               Philosophy
200                       മതം                                         Religion
300                       സാമൂഹിക ശാസ്ത്രം                    Social sciencec
400                       ഭാഷയും ഭാഷാശാസ്ത്രവും             Language and                                                                                Linguistics
500                       ശാസ്ത്രം                                   Science
600                       സാങ്കേതിക ശാസ്ത്രം                  Technologies
700                       കലകൾ                                    Arts
800                       സാഹിത്യം                                 Literature
900                       ചരിത്രം                                     History

ഓരോ ശാഖയും പത്ത് വീതമുള്ള ഉപ ശാഖകളായി വിഭജിക്കാം

500                       ശാസ്ത്രം
510                       ഗണിതശാസ്ത്രം
520                       ജ്യോതിശാസ്ത്രം
530                       ഊർജ്ജതന്ത്രം
540                       രസതന്ത്രം
550                       ഭൂവിജ്ഞാനീയം
560                       പുരാവസ്തു വിജ്ഞാനീയം
570                       ജീവശാസ്ത്രം
580                       സസ്യശാസ്ത്രം
590                       ജന്തുശാസ്ത്രം


ഇതിനെ വീണ്ടും പത്ത് ശാഖകളായി വിഭജിക്കാം

530                       ഊർജ്ജതന്ത്രത്തിന്റെ ഉപ ശാഖകൾ
532                       ദ്രാവകങ്ങൾ
533                       വാതകങ്ങൾ
534                       ധ്വനി
535                       പ്രകാശം
536                       ഊഷ്മാവ്
537                       വിദ്യുച്ഛക്തി, ഇലക്ട്രോണിക്സ്
538                       ആധൂനിക ഊർജ്ജതന്ത്രം

കൂടുതൽ സൂക്ഷ്മമായി

500                       ശാസ്ത്രങ്ങൾ

530                       ഊർജ്ജതന്ത്രം
535                       പ്രകാശം
535.5                    വർണ്ണങ്ങൾ


ഇനി മറ്റൊരു രീതീയിൽ ഇങ്ങനേയും വിഭജിക്കാം

000                       നിഘണ്ടു, സർവ്വവിജ്ഞാനകോശം
100                       ദർശനം
200                       മതം
300                       സാമൂഹിക ശാസ്ത്രം
310                       സാംഖികം
320                       രാഷ്ട്ര വിജ്ഞാനീയം
330                       സാമ്പത്തികശാസ്ത്രം
340                       നിയമം
350                       പൊതുഭരണം
360                       സാമൂഹിക ക്ഷേമ സ്ഥാപനങ്ങൾ
370                       വിദ്യാഭ്യാസം
380                       വാണിജ്യം വാർത്താവിനിമയം
390                       ആചാരങ്ങൾ.നാടോടിവിജ്ഞാനീയം
400                       ഭാഷയും ഭാഷാശാസ്ത്രവും
500                       സാങ്കേതിക ശാസ്ത്രം
610                       വൈദ്യ ശാസ്ത്രം
620                       എഞ്ചിനീയറിങ്ങ്
630                       കൃഷിശാസ്ത്രം
640                       ഗാർഹിക സാമ്പത്തിക ശാസ്ത്രം
650                       വ്യാപാരം
660                       കെമിക്കൽ ടെക്നോളജി
670                       നിർമ്മാണ വ്യവസായം
680                       യന്ത്രവ്യവസായം
690                       കെട്ടിടനിർമ്മാണം
700                       കലകൾ
710                       നാഗരിക കലകൾ
720                       വാസ്തു ശില്പം
730                       ശില്പശാല
740                       ചിത്ര രചന
750                       വർണ്ണചിത്ര രചന
760                       കൊത്തുപണി
770                       ഫോട്ടോഗ്രാഫി
780                       സംഗീതം
790                       വിനോദങ്ങൾ
800                       സാഹിത്യം
810                       മലയാള സാഹിത്യം
811                       കവിത
812                       നാടകം
813                       നോവൽ
814                       ഉപന്യാസങ്ങൾ
815                       പ്രസംഗം
816                       കത്തുകൾ
817                       ഹാസ്യം
818                       പലവക
819                       കഥകൾ
820                       ഇംഗ്ലീഷ് സാഹിത്യം
900                       ചരിത്രം
910                       ഭൂമി ശാസ്ത്രം
920                       ജീവശാസ്ത്രം
930                       പുരാതന ചരിത്രം
940                       യൂറോപ്പ്
950                       ഏഷ്യ
960                       ആഫ്രിക്ക
970                       വടക്കേ അമേരിക്ക
980                       തെക്കേ അമേരിക്ക
വിഷയങ്ങൾ കൂടുതലായി വന്നാൽ മുഖ്യ നമ്പറിന്റെ കൂടെ
ഒരു / കൊടുത്ത് അടുത്ത നംമ്പർ എഴുതി കൂടുതൽ വിപുലമാക്കാം

എന്തു തന്നെയായാലും അക്ഷരങ്ങൾ 
തടവറയിൽ നിന്ന് മോചിതരാകണം. 
അതിന് വായനയുടെ ഒരു അന്തരീക്ഷം 
സ്കൂളിൽ നിലനിൽക്കണം .(നിർമ്മിച്ചെടുക്കണം)
വായിക്കാത്ത രക്ഷകർത്താക്കളുടെ മക്കളും വായിക്കില്ലെന്നതു പോലെ
വായിക്കാത്ത മാഷുമ്മാരുടെ കുട്ടികളും വായിക്കില്ല .
അപ്പോൾ വായിക്കുകയും വായിച്ചതിന്റെ ഉള്ളടക്കം
ക്ലാസ്സിൽ പറയുന്ന, ചർച്ച ചെയ്യുന്ന അന്തരീക്ഷവും ഉണ്ടാകണം
ഇത് പി ടി എ യിലും പരീക്ഷിക്കാം 
അല്ലാതെ പിരിവിന് തെണ്ടുന്ന അസോസിയേഷനായി 
എത്രനാൾ പി ടി എ ക്ക് നിലനിൽക്കാനാകും
എല്ലാക്കൊല്ലവും പിടിഎ ഫണ്ടിന്റെ
10% പുസ്തകം വാങ്ങാനായി ചെലവഴിക്കണം
വാങ്ങുന്ന പുസ്തകങ്ങൾ കുട്ടികൾക്കും 
രക്ഷിതാക്കൾക്കും വായിക്കാൻ ലഭ്യമാക്കണം

വേണം നമുക്ക് ഒരു പുതിയ വായനാ സംസ്ക്കാരം 
വേണം നമുക്ക് ഒരു വായനാകേരളം