Wednesday, April 18, 2012

ആത്മീയതയും ഭൗതീകതയും




കഴിഞ്ഞ ദിവസം ഒരു വിവാഹത്തിനായി എറണാകുളം ജില്ലയിലെ 
പുരാതനമായ ഒരു യാക്കോബായ  പള്ളിയിൽ പോയി. 
മെത്രാൻ നേരിട്ട് പങ്കെടുത്ത വിവാഹ ചടങ്ങാണ് നടന്നത്. 
ആവർത്തന  വിരസമായ ഈ ചടങ്ങുകളിൽ 
താൽപ്പര്യമില്ലാത്തത് കൊണ്ട് പള്ളി പരിസരത്ത് കറങ്ങി നടന്നു. 
അവസാനം സെമിത്തേരിയിലും എത്തി . 
എല്ലാവരും അവസാനമായിട്ടെത്തുന്ന ഇടമാണല്ലൊ. 
ഒരുപാട് സ്വപ്നങ്ങളുടെ ശവപ്പറമ്പിലേക്കുള്ള വാതിൽ സഭാതർക്കം 
കാരണം അടയ്ക്കപ്പെട്ടിട്ട് ഒത്തിരി നാളുകളായെന്ന് സുഹൃത്ത് പറഞ്ഞു. 
നസ്രാണിയെ സംബന്ധിച്ച് മരണം ഒരിക്കലും ദുഖത്തിന്റെ അവസ്ഥയല്ല. 
അത് സ്വർഗീയ വ്യാപരത്തിലേക്കള്ള ചവിട്ടു പടിയാണ്. 
നിത്യതയിലേക്കുള്ള വഴിയിലെ കവാടം 
സഭാ തർക്കം  കാരണം അടയ്ക്കപ്പെട്ടു കിടക്കുകയാണ്
സമ്പത്തും അധികാരവും ഉള്ളിടത്തോളം കാലം 
ഇത്തരം തർക്കങ്ങൾ അവസാനിക്കാൻ വഴിയില്ല. 
കർത്താവിൽ നിദ്ര പ്രാപിച്ചവരുടെ കാര്യം വലിയകഷ്ടം തന്നെ
സ്വർഗ്ഗമാണല്ലൊ സമ്പത്തിന്റെ ആസ്ഥാനം. !! 
മരണാനന്തര ജീവിതത്തിലും ഈ തർക്കം നിലനിൽക്കുമായിരിക്കും


വിവാഹ ചടങ്ങുകൾ കഴിഞ്ഞ് ജനങ്ങൾ പുറത്തു വന്നു . 
പരിചയം പുതുക്കുന്നതിനുള്ള സമയമാണിത് .   
ചെറിയ ചെറിയ കൂട്ടങ്ങൾ രൂപം കൊള്ളുന്നു . മാറി നിന്ന് കൂട്ടങ്ങളെ നിരീക്ഷിച്ചു . 
സമ്പത്ത്, വസ്ത്രം, കുടുംബ മഹിമ ,നിറം, പ്രായം, ലിംഗഭേദം എന്നിങ്ങനെ 
ഒട്ടേറെ അടിസ്ഥാനത്തിൽ കൂട്ടങ്ങളെ ഒറ്റ നോട്ടത്തിൽ തരം തിരിക്കാം.. 
ഒരു കത്തനാരുടെ നേതൃത്വത്തിലുള്ള  സംഘം ശ്രദ്ധയിൽ പെട്ടു. 
കത്തനാർ നല്ല ഫോമിലാണ്, ആണും പെണ്ണും കൂട്ടത്തിലുണ്ട്. 
കുറച്ചുകൂടി അടുത്തു നിന്നപ്പോൾ ഒരു കൗതുകം എന്റെ  കൂടെക്കൂടി
കത്തനാർ മുടിയും താടിയും ഡൈ ചെയ്തിരിക്കുന്നു.          !!!!!!!!!!!!!!!!????? 

ആത്മീയതയും ഭൗതീകതയും ഇഴ ചേരുന്ന  തർക്കമില്ലാ സ്ഥലം താടിയായി മാറിയൊ. 
ആത്മീയത എല്ലാ ഭൗതീകതയേയും നിരസിക്കുന്നതാണ്. 
തുന്നലില്ലാത്ത വസ്ത്രം ധരിച്ചുനടന്നിരുന്ന യേശുവിന്റെ അനുയായികൾ 
ഇന്ന് നരച്ച തന്റെ ഭൗതീക ശരീര ഭാഗം കറുപ്പിക്കുവാൻ   
ശാസ്ത്രത്തിന്റെ വഴികൾ തിരഞ്ഞെടുക്കുന്നു . 
ശാസ്ത്രമാകട്ടെ ഭൗതീകതയുടെ അടിസ്ഥാനവും. 
ഇത് തമ്മിലെങ്ങനെ പൊരുത്തപ്പെടും. 
ഭൗതീകത നിരസിച്ച് ആത്മീയത തെരഞ്ഞെടുത്തവർക്ക് 
ഇതിന്റെ ആവശ്യകത എന്താണെന്ന് എത്ര ആലോചിച്ചിട്ടും പിടികിട്ടിയില്ല

നീണ്ടകാലത്തെ അദ്ധ്യാപക ജീവിതത്തിൽ നിന്ന് 
വിരമിച്ചിട്ട് വർഷങ്ങൾ കഴിഞ്ഞ ഒരു കന്യാസ്ത്രി കഴിഞ്ഞ ദിവസം പറഞ്ഞു . 
ഞങ്ങൾ ആത്മീയവാദികൾ ഇപ്പോൾ ഭൗതീകവാദികളായി കഴിഞ്ഞെടോ. 
മുടി മറയ്ക്കുന്ന ശിരോ വസ്ത്രത്തിനുള്ളിലുള്ള വെളുത്ത മുടി 
ഡൈ ചെയ്യുന്നവരുമുണ്ട് ഞങ്ങളിലിപ്പോൾ 
കേട്ടപ്പോൾ വിശ്വസിക്കാൻ അല്പം ബുദ്ധിമുട്ടി. 
ടീച്ചർക്കും ഈ അത്മീയഭൗതീകരെ മനസിലായെന്ന് സാരം

ഭൗതീക വാദികളായ ആത്മീയ വാദികളും 
ആത്മീയ വാദികളായ ഭൗതീക വാദികളും നമ്മുടെ നാട്ടിൽ സുലഭം 

വാൽക്കഷ്ണം  :         ആത്മീയതയും ഭൗതീകതയും വെള്ളം കയറാത്ത അറകളല്ല ഇപ്പോൾ
                            പിന്നെന്തിനിവ രണ്ടായി നിൽക്കണം  
                            അവിടെയും അധികാരവും സമ്പത്തും തന്നെ പ്രശ്നം ???????!!!!!!!!!!!