സിലിഗുഡി പശ്ച്ചിമ ബംഗാളിലെ ഒരു ഇടത്തരം പട്ടണം
ഡിസംബർ 26 മുതൽ 31 വരെ നടക്കുന്ന
അഖിലേന്ത്യാ ശാസ്ത്രോൽസവ വേദി .
വിവിധ സംസ്ഥാനങ്ങളിൽ നിന്ന് വരുന്ന
കുട്ടി ശാസ്ത്രകാരേക്കൊണ്ട് ഇന്ത്യയുടെ പരിശ്ചേദമാവാൻ
പോവുകയാണ് സിലിഗുഡി
കേരളത്തിൽ നിന്ന് 8 കുട്ടികളും
2 മുതിർന്നവരും പങ്കെടുക്കന്നു
ഇതിൽ ഞങ്ങളും ഉണ്ട്
16/12/11
23/3/12
ഡിസംബർ 26 മുതൽ 31 വരെ നടക്കുന്ന
അഖിലേന്ത്യാ ശാസ്ത്രോൽസവ വേദി .
വിവിധ സംസ്ഥാനങ്ങളിൽ നിന്ന് വരുന്ന
കുട്ടി ശാസ്ത്രകാരേക്കൊണ്ട് ഇന്ത്യയുടെ പരിശ്ചേദമാവാൻ
പോവുകയാണ് സിലിഗുഡി
കേരളത്തിൽ നിന്ന് 8 കുട്ടികളും
2 മുതിർന്നവരും പങ്കെടുക്കന്നു
ഇതിൽ ഞങ്ങളും ഉണ്ട്
16/12/11
23/3/12
ഹിമവാന്റെ മടിത്തട്ടിൽ ഒരു ബാലോത്സവം
അഖിലേന്ത്യാ ബാല ശാസ്ത്രോത്സവം
26-30 ഡിസംബർ 2011
സിലിഗുരി ബോയ്സ് ഹൈസ്ക്കൂൾ, സിലിഗുരി, ഡാർജിലിങ്ങ്, പശ്ചിമ ബംഗാൾ
പശ്ചിമ ബംഗാളിലെ ഡാർജിലിംഗ് ജില്ലയിൽ പെട്ട ഒരു വലിയ പട്ടണമാണ് ന്യു ജെയ്പാൽപുരി ഇവിടെ നിന്നും 6 കിലോമീറ്റർ മാറിയുള്ള സിലിഗുരിയിൽ വച്ചു 2011 ഡിസംബർ 26 മുതൽ 30 വരെ നടന്ന അഖിലേന്ത്യാ ബാലോത്സവത്തിൽ കേരളത്തിൽ നിന്നും 7,8 ക്ലാസുകളിൽ പഠിക്കുന്ന 8 കുട്ടികളും 2 ടീച്ചർ ഗൈഡുമാണ് പങ്കെടുത്തത്..ഡിസംബർ 20 നാരംഭിച്ച് 4 ദിവസം നീണ്ട യാത്രക്കൊടുവിൽ NJP യിൽ തീവണ്ടിയിറങ്ങുമ്പോൾ കുട്ടികളിൽ ചിലർ അവശരായിരുന്നു . മറ്റുചിലരാകട്ടെ തങ്ങളുടെ കന്നി തീവണ്ടിയാത്രയുടെ ത്രില്ലിലും . സിലിഗുരിയിലുള്ള പശ്ചിംബംഗ വിഗ്യാൻ മഞ്ചിന്റെ ഡാർജിലിഗ് ജില്ലാ ഓഫീസിലാണ് താൽക്കാലികമായി താമസ സൗകര്യം ഒരുക്കിയിരുന്നത് . ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പ്രദേശത്തുള്ള , ഗിന്നസ് ബുക്കിൽ സ്ഥാനം പിടിച്ച ,“ഖൂം” റയിൽവേ സ്റ്റേഷനിലേക്കുള്ള ടോയ് ട്രെയിനിന്റെ നാരോ റയിൽപ്പാത ആരംഭിക്കുന്നത് സിലിഗുരി പട്ടണത്തിൽ നിന്നാണ് .ഇപ്പോൾ സിലിഗുരി സ്റ്റേഷൻ പ്രവർത്തിക്കുന്നില്ല. സിലിഗുരിയെ സിലിഗുഡി എന്നാണ് തദ്ദേശ വാസികൾ വിളിക്കുന്നത് .നാരോ റയിൽവേ ലയിൻ ഒരിടത്ത് നല്ലൊരു താൽക്കലിക മാർക്കറ്റായി മാറ്റിയിട്ടുമുണ്ട്. സിലിഗുരിയിലെ ജനകീയ വാഹനം സൈക്കിൾ റിക്ഷയാണ് .ഇവിടത്തെ റിക്ഷാവാലകൾ ഒരു വലിയ തൊഴിൽ ശക്തിയാണ് .
ഡാർജിലിങ്ങ് ഇന്ത്യയിലെ ഏറ്റവും വടക്ക് കിഴക്ക് ഭാഗത്തുള്ള ജില്ലകളിൽ ഒന്നാണ് . പശ്ചിമബംഗാളിൽ പെട്ട ഈ ജില്ല വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലേക്കുള്ള യാത്രയിലെ ഇടനാഴിയായാണ് പരിഗണിക്കപ്പേടുന്നത് . അതു കൊണ്ടു തന്നെ വളരെ തന്ത്രപ്രധാനമായ ഒരു ഭൂപ്രദേശം കൂടിയാണിത്. ഹിമാലയത്തിലെ പ്രധാന കൊടുമുടികളിലൊന്നായ കാഞ്ചൻ ജംഗ ഹിമത്തൊപ്പിയുമണിഞ്ഞ് തലയുയർത്തിനിൽക്കുന്നത് സിലിഗുരിയിൽ നിന്നുതന്നെ കാണാം . നീപ്പാൾ ഭൂട്ടാൻ ബംഗ്ലദേശ് എന്നീ രാജ്യങ്ങളുമായി അതിർത്തിപങ്കിടുന്ന ജില്ലയെന്ന ബഹുമതികൂടി ഡാർജിലിങ്ങിന് സ്വന്തം . ഡാർജിലിങ്ങ് ജില്ലയെ നാല് സബ് ഡിവിഷനുകളായി തിരിച്ചിരിക്കുന്നു . വിപ്ലവത്തിന്റെ നാടായി അറിയപ്പെടുന്ന നക്സൽബാരി സിലിഗുരി സബ്ഡിവിഷനിൽ പെട്ടതാണ് .3150 ചതുരശ്ര കി:മി: വിസ്തീർണ്ണമുള്ള ജില്ലയിലെ ജനസംഖ്യ രണ്ടര ലക്ഷം വരും . ജന സാന്ദ്രത ചതുരശ്ര കി:മിറ്ററിന് 350 പേരും
പശ്ചിമബംഗ വിഗ്യാൻ മഞ്ച (PBVM) 1986 നവംബർ 29 ന് സ്ഥാപിതമായ ശാസ്ത്ര സംഘടനയാണ് . മൂന്ന് ലക്ഷം അംഗങ്ങളുള്ള PBVM തങ്ങളുടെ 25 മത് വാർഷികത്തിന്റെ ഭാഗമായിട്ടാണ് അഖിലേന്ത്യ ബാല ശാസ്ത്രോത്സവം സംഘടിപ്പിച്ചത് . AIPSN ന്റെ പൂർണ്ണ സഹകരണവും ലഭ്യമാക്കി . പശ്ചിമ ബംഗാളിലെ ഹയർ സെക്കണ്ടറി സ്ക്കൂളുകളിൽ 4700 ഇക്കൊ ക്ലബ്ബുകൾ സംഘടിപ്പിച്ച് പ്രവർത്തിച്ച് വരുന്നുണ്ട് വിവിധങ്ങളായ പ്രവർത്തനങ്ങൾ വേറേയും 1918 ൽ സ്ഥാപിതമായ സിലിഗുരി ബോയ്സ് ഹൈസ്ക്കൂളിലായിരുന്നു അഞ്ച് ദിവസം നീണ്ട് നിന്ന ബാലോത്സവം നടന്നത്.. വിവിധ സംസ്ഥാനങ്ങളിൽ നിന്ന് 80 കുട്ടികളും മറ്റു ജില്ലകളിൽ നിന്ന് 70 കുട്ടികളും. സിലിഗുരിയിൽ നിന്നുള്ള 150 കുട്ടികളുമാണ് ബാലോത്സവത്തിൽ പങ്കെടുക്കുന്നത് സിലിഗുരിയിലെ കുട്ടികളുടെ വീടുകളീലാണ് മറ്റുള്ളവർക്ക് താമസമൊരുക്കിയിരുന്നത്. മാർവാടികൾ നടത്തുന്ന ഒരു സ്ഥാപനത്തിന്റെ (തേരാപന്ത് ഭവൻ ) ഹാളിൽ വച്ച് തലേന്ന് തന്നെ കുട്ടികൾക്ക് തങ്ങളൂടെ കൂട്ടുകാരുടെ വീടുകളീലേക്ക് പോകുവാനുള്ള സൗകര്യവും സംഘാടകർ ഒരുക്കി. ഉച്ചക്ക് 2 മണിക്കാരംഭിച്ച ചടങ്ങുകൾ തീർന്നത് രാത്രി 8 മണിയോടെയായിരുന്നു പരിചയമില്ലാത്ത ഭാഷയും സ്ഥലവും പുറമേനിന്ന് വന്ന കുട്ടികൾക്ക് അല്പം പ്രശ്നനങ്ങൾ ഉണ്ടാക്കാതെയിരുന്നില്ല .മാത്രമല്ല അതിഥികളെ ആതിഥേയരോടൊപ്പം പോകാൻ അനുവദിച്ച സമയവും രാത്രിയായിരുന്നുവെന്നതും കുട്ടികളെ തെല്ലൊന്ന് അലോസരപ്പെടുത്തിയതായി തോന്നി
26ന് രാവിലെ 9.30 ആയപ്പോഴേക്കും സിലിഗുരി ബോയ്സ് ഹൈസ്ക്കൂൾ കുട്ടികളേക്കൊണ്ട് നിറഞ്ഞു. വിവിധ ഭാഷകൾ സംസ്ക്കാരങ്ങൾ എല്ലാം കൂടിച്ചേർന്ന് ഇന്ത്യയുടെ ഒരു ചെറു പതിപ്പായി മാറി സ്ക്കൂൾ മുറ്റം. ഉദ്ഘാടന ചടങ്ങ് അല്പം നീണ്ടുപോയി .പ്രശസ്ത ശാസ്ത്രകാരനായ പ്രൊഫസർ സമീർ കുമാർ ബ്രഹ്മചാരിയായിരുന്നു ഉദ്ഘാടകൻ. ശാസ്ത്രം സമാധാനത്തിനും വിദ്യാഭ്യാസ പരിവർത്തനത്തിനും അന്ധവിശ്വാസങ്ങളെ പൊളിച്ചെഴുതാനും തൊഴിൽ മെച്ചപ്പെടുത്താനും പ്രയോജനപ്പെടുത്തണമെന്ന് അദ്ദേഹം പറഞ്ഞു.. ലളിതമായ ഇംഗ്ലീഷിൽ കുട്ടികളുമായി സംവദിച്ചു കൊണ്ടുള്ള അദ്ദേഹത്തിന്റെ അവതരണ ശൈലി മികച്ചതായിരുന്നു . PBVM ജനറൽ സെക്രട്ടറി സുധീപ് ചക്രവർത്തി തന്റെ 80 മത്തെ വയസ്സിലും ഓടി നടന്ന് എല്ലാ കാര്യങ്ങളും നിയന്ത്രിക്കുന്നുണ്ടായിരുന്നു. മികച്ച വഗ്മി കൂടിയാണദ്ദേഹം. മുഴുവൻ കുട്ടികളേയും 10 ഗ്രൂപ്പുകളായി തിരിച്ചു. പ്രസിദ്ധരായ ശാസ്ത്രകാരന്മാരുടെ പേരുകളായിരുന്നു ഗ്രൂപ്പുകൾക്ക് നൽകിയിരുന്നത്. ഓരോ ഗ്രൂപ്പിലും ശരാശരി 30 കുട്ടികൾ വീതവും . ഗ്രൂപ്പിന്റെ ചുമതല 3,4 പേരടങ്ങുന്ന ടീച്ചർ ഗൈഡൂമാർക്കും നൽകി. ഏതാണ്ട് ഉച്ച വരെ ഈ പരിപാടി നീണ്ടു. 10 വിഷയങ്ങളൂൾക്കൊള്ളുന്ന വിവിധ മൂലകളായിരുന്നു ഒരുക്കിയിരുന്നത് . Our Country, Experimentation, Changeability and Mobility, Creativity, Play Room, Mathematics, Culture, Astronomy,Health and Nutrition, Environment and Nature Study. രാവിലെ രണ്ട് ഉച്ചക്ക് ശേഷം ഒന്ന് എന്ന രീതിയിലാണ് പൊതുവിൽ മൂലകൾ സംഘടിപ്പിക്കപ്പെട്ടിരുന്നത് . സിലിഗുരി പട്ടണത്തിന്റെ മാപ്പും കൃത്യമായ ടൈം ടേബിളും എല്ലാ കുട്ടികൾക്കും അച്ചടിച്ച് നൽകിയിരുന്നു
വിവിധ മൂലകൾക്കായി വിഷയങ്ങൾ തിരഞ്ഞെടുക്കുന്നതിൽ കാണിച്ച മികവ് എടുത്ത് പറയേണ്ടതാണ് . ഓരോ വിഷയ ഗ്രൂപ്പിനേയും വീണ്ടും ചെറു മൂലകളാക്കി. രണ്ടു് മൂന്ന് പേരടങ്ങുന്ന റിസോഴ്സ് പേഴ്സൺസിന് അതിന്റെ ചുമതല നൽകി. അടുത്തുള്ള പ്ലസ് 2 , എഞ്ചിനീയറിങ്ങ് കോളജ് എന്നിവിടങ്ങളിലെ കുട്ടികളായിരുന്നു അവരിൽ ബഹുഭൂരിപക്ഷവും. ഇവരെ നയിക്കുന്നതിനായി രണ്ട് മൂന്ന് പേരടങ്ങുന്ന അദ്ധ്യാപക നേതൃത്വവും അവരോടൊപ്പം ഉണ്ടായിരുന്നു ഇവയെല്ലാം കോർത്തിണക്കനായി പോതുനേതൃത്വവും . ഏകദേശം മൂന്ന് മാസങ്ങൾക്ക് മുമ്പ് തന്നെ വിഷയ ഗ്രൂപ്പുകൾ രൂപീകരിച്ച് പ്രവർത്തനം ആരംഭിച്ചു. ഓരോ വിഷയ ഗ്രൂപ്പും 13 മുതൽ 15 തവണ വരെ കൂടിച്ചേർന്നിരുന്നതായി അവരുടെ മിനിട്സ് ബൂക്കിൽ നിന്നും വായിച്ചെടുത്തു . അച്ചടക്കം പാലിക്കപ്പെടാൻ കുട്ടികളുടെ തന്നെ വളന്റീർ പടയുണ്ടായിരുന്നു . ഭക്ഷണ വിതരണം വളരെ ചിട്ടയായി സംഘടിപ്പിച്ചു. അതിന്റെ മേൽനോട്ടത്തിന് അഞ്ചു പേരടങ്ങുന്ന ഒരു സംഘം തന്നെ പ്രവർത്തിച്ചു . സ്വാഗത സംഘം സെക്രട്ടറി പ്രബീർ കുമാർ പാണ്ഡയുടെ സംഘാടന മികവ് എടുത്തു പറയേണ്ടതാണ് . ഓരോ മുക്കിലും മൂലയിലും അദ്ദേഹവും സഹ പ്രവർത്തകരും നിറഞ്ഞു നിന്നിരുന്നു . ഗേറ്റിൽ പോലും കർശനമായതും എന്നാൽ സ്നേഹ പൂർണ്ണമായതുമായ നിയന്ത്രണമുണ്ടായി .
മൂലകളിലൂടെ
1
Health and Nutrition
A മായം
ചേർക്കൽ കണ്ടു പിടിക്കൽ
തേൻ , മുളകു പൊടി, ലഡു, തുടങ്ങി നാനാ തരം ഭക്ഷ്യ വസ്തുക്കളിലെ മായം
കണ്ടു പിടിക്കൽ
B ഭക്ഷണ
പദാർത്ഥങ്ങളുടെ ഉപയോഗം
കരിക്ക് ഒരു ഭക്ഷണ വിഭവം,കിഴങ്ങുകൾ കഴുകിയ ശേഷം മുറിക്കേണ്ടതിന്റെ
ആവശ്യകത , സമീകൃതാഹാര നിർമ്മാണം
C പ്രഥമ
ശുശ്രൂഷ
പ്രഥമ ശുശ്രൂഷയുടെ വിവിധ രീതികൾ-- കണ്ണിന്, കൈക്ക്
മുറിവ് പറ്റിയാൽ കാൽ ഒടിഞ്ഞാൽ,പൊള്ളലേറ്റാൽ,പാമ്പ് കടിച്ചാൽ ,തുടങ്ങിയവ
D മനുഷ്യ
ശരീര ശാസ്ത്രം
ശാരീരിക - മാനസികാരോഗ്യം , ശരീരത്തിന്റെ വിവിധ ചാർട്ടുകൾ
, മാനസികാരോഗ്യ ചോദ്യാവലി പൂരിപ്പിക്കൽ തുടങ്ങിയവ
E കൈ
കഴുകൽ
വിവിധ രീതികൾ, ഗുണം, സോപ്പുപയോഗിക്കൾ, തുടങ്ങിയവ
F BMI കണ്ടു പിടിക്കൽ
ചാർട്ടുകൾ, ഹൃദയ ശ്വാസകോശ ചിത്രങ്ങൾ ശ്വസന വ്യവസ്ഥ
തുടങ്ങിയവ
2
Our Country
കളഭം ചാർത്തിയും പുഷ്പ വൃഷ്ടി നടത്തിയുമാണ് സ്വാഗതം
ചെയ്തത് കുട്ടികളിലൊരാളെക്കൊണ്ട് ദേശീയ പതാകയുയർത്തി ദേശീയ ഗാനമാലപിച്ചു. ഏറ്റവും
നന്നായി സംഘടിപ്പിക്കപ്പെട്ടതും ഈ മൂലയായിരുന്നു .ചരിത്രം വിരസമായി പഠിപ്പിച്ച് കുട്ടികളെ
ചരിത്ര ബോധമില്ലാത്തവരാക്കുന്ന അദ്ധ്യാപകർ ഈ മൂല കണ്ട് പഠിക്കേണ്ടതാണ് പഠിപ്പിക്കേണ്ടതാണ്
.
A നാം
ഇന്ത്യക്കാർ
ഒരു കളി –വിലാസമെഴുതി അതിനെ നിർധാരണം നടത്തി നമ്മൾ
ഇന്ത്യക്കാർ എന്ന സന്തോഷം പങ്കുവെക്കൽ -ദേശീയതയേക്കുറിച്ചുള്ള ലഘു പ്രഭാഷണം
B സ്വയം
പരിചയപ്പെടുത്തൽ
ഒരു പസ്സിൽ ഗയിമിലൂടെ
C പതാകാ
നിർമ്മാണം
നിറങ്ങളൂടെ പ്രത്യേകത—ദേശീയതയുമായി ബന്ധപ്പെടുത്തൽ
-ചരിത്രം –അശോക ചക്രത്തിന്റെ പ്രാധാന്യം
D നാണയങ്ങളിലെ
ഇന്ത്യ
വിവിധ ഇന്ത്യൻ നാണയങ്ങൾ - പ്രത്യേകത പറയിപ്പിക്കൽ-
നാണയ ചരിത്രം-നാണയത്തിൽ ആലേഖനം ചെയ്യപ്പെട്ട ചിത്രത്തിനുള്ള പ്രത്യേകത- അതും ദേശീയതയുമായുള്ള
ബന്ധം
E ഭൂപട
വായന
സംസ്ഥാനങ്ങൾ പരിചയപ്പെടൽ അവിടത്തെ ഉത്സവങ്ങൾ, വിളകൾ,
കാലാവസ്ഥ വ്യതിയാനം , ധാതുക്കൾ മിനറലുകൾ - കണ്ടെത്തൽ
F ദേശീയ
നേതാക്കൾ
ചിത്രങ്ങൾ കാണിച്ച് കൊടുത്ത് ജനന സ്ഥലം തൊഴിൽ പ്രവർത്തനം
ജന്മ സ്ഥലം തുടങ്ങിയവ പറയിപ്പിക്കൽ - ലഘു വിവരണം
G ലോകത്തിലെ
വിവിധ സംസ്ക്കാരങ്ങളെ പരിചയപ്പെടുത്തൽ
ദ്രവീഡിയൻ , സുമേറിയൻ, മെസൊപ്പൊട്ടോമിയൻ , ആര്യൻ
--- ഹാരപ്പ മോഹൻജദാരൊ സംസ്ക്കാരങ്ങളുടെ പ്രത്യേകതകൾ
H ലോക
നേതാക്കൾ
32 ലോക നേതാക്കളുടെ ചിത്രങ്ങൾ -അവരുടെ പ്രത്യേകതകൾ
ലഘു വിവരണം
I പസ്സിൽ
ഗയിം
എ മുതൽ എച്ച് വരെയുള്ള മൂലകളെ ഉൾപ്പെടുത്തിയുള്ള
ഒരു പസ്സിൽ ഗയിം –കുട്ടികളെ രണ്ട് ഗ്രൂപ്പാക്കി തിരിച്ച് . അറിവിനെ പരിശോധിക്കലും തിരുത്തലും
3
Astronomy
A എന്താണ്
ജ്യോതിശാസ്ത്രം
എന്താണ് ഫിസിക്സ്
, എന്താണ് ആസ്ട്രോഫിസിക്സ്, പിണ്ഡം, വ്യാപ്തം , ബ്ലാക് ഹോൾ , ബിഗ് ബാംഗ് തിയറി തുടങ്ങിയവ
B ഭൂമിയിലെ
സമയ വ്യതിയാനം
ഭൂമിയുടെ കറക്കം , ഡിഗ്രി,
ചരിവ് ഇവ തമ്മിലുള്ള ബന്ധം – കളിയിലൂടെയുള്ള പഠനം –നിരീക്ഷണം
C GSTയും IST യും
ഓരോ രാജ്യത്തെ സമയം കണക്കാക്കൽ- ISTയുടെയും GSTയുടെയും ആവശ്യകത
D സൗരയൂധം
ഗ്രഹങ്ങൾ , ചന്ദ്രന്റെ വൃദ്ധിക്ഷയങ്ങൾ
, ഗ്രഹണങ്ങൾ , അന്ധവിശ്വാസങ്ങൾ
E ജ്യോതിഷവും
ജ്യോതിശാസ്ത്രവും
തമ്മിലുള്ള വ്യത്യാസം
, അന്ധവിശ്വാസങ്ങളുടെ പൊളിച്ചെഴുത്ത്
(ഇവിടെ ക്ലാസ്സുകൾ കൈകാര്യം ചെയ്തിരുന്ന പലരുടേയും
കൈയ്യിൽ വിവിധ നിറത്തിലുള്ള നൂലുകൾ കൊണ്ടുള്ള കെട്ടുകളൂം പല തരം കല്ലുകൾ വെച്ച മോതിരങ്ങളൂം
കണ്ടിരുന്നു . ഇതൊക്കെ എന്തിന് വേണ്ടിയുള്ളതാണെന്ന് ചോദിച്ചപ്പോൾ കിട്ടിയ മറുപടി രസകരവുമായിരുന്നു
.)
4
Mathematics
A പ്രൈം
നമ്പർ
പ്രത്യേകതകൾ
,ഗണിത പ്രവർത്തനങ്ങൾ തുടങ്ങിയവ
B 6
സ്ട്രോകൾ കൊണ്ടൊരു ഗണീതക്രിയ
ഗുണന
വ്യവഹാരത്തിനൊരു കളി
C ക്യൂബ്
കൊണ്ട് ഒരു കളി
ത്രിമാന
രൂപങ്ങളുടെ പ്രത്യേകത
D കണക്കിലെ
കളികൾ
E ജ്യാമതീയ
രൂപങ്ങൾ
ജ്യാമതീയ
രൂപങ്ങളുടെ നിർമ്മാണം
F പഠന
സാമഗ്രികളുടെ നിർമ്മാണം
പേപ്പർ സ്ട്രിപ്പുകൾ
ഉപയോഗിച്ച് ഘന രൂപങ്ങൾ, ക്യൂബ്, ത്രികോണ സ്തംഭം,
തുടങ്ങിയവ
5
Creativity
A Tie
Die
B Paper
Bag Making
C Making
Creatures
D Making
Mask
E Origami
6
Play Room
A പാമ്പും
കോണിയും
വിധ
ശീലങ്ങളുമായി ബന്ധപ്പെടുത്തിയുള്ള കളി
B പസ്സിൽ
ചിത്രക്കഷണങ്ങൾ
കൊണ്ടുള്ള കളികൾ
C ചീട്ടുകൊട്ടാരം
D ഗ്ലാസുകൾ
അടുക്കി വെച്ചുള്ള കളി
മണൽ
നിറച്ച രണ്ടു നിറത്തിലുള്ള 3 വീതം ഗ്ലാസുകൾ ഉപയോഗിച്ച്
E ബക്കറ്റ്
ബോൾ കളി
F ട്രഷർ
ഹണ്ട്
G പേപ്പർ
ഡാൻസ്
H വാർത്ത
ചെവിയിലൂടെ ഇനിയും ഇനിയും
7
Changeability and Mobility
1
പരീക്ഷണങ്ങൾ
a.
ജീവികളെ സ്റ്റഫ്
ചെയ്യുന്ന രീതികൾ
b.
പച്ച മുട്ടയും
പുഴുങ്ങിയ മുട്ടയും തിരിച്ചറിയൽ
c.
വെള്ളത്തിൽ
കത്തിച്ച് വെച്ച മെഴുകുതിരി ചില്ലുഗ്ലാസ് കൊണ്ട് മൂടൽ
d.
മൈക്രോസ്ക്കോപ്പ് ഉപയോഗിക്കുന്നത്
e.
ഉരുളക്കിഴങ്ങ്
ഓസ്മോസിസ്
f.
മത്സ്യങ്ങളുടെ ചലന രീതികൾ
g.
വിത്ത് മുളക്കുന്നത്
h.
ഒച്ചിന്റെ
സഞ്ചാരം
i.
ചെടികളുടെ
പരിണാമം
j.
മനുഷ്യ വർഗ്ഗ
പരിണാമം തുടങ്ങി ഏകദേശം നാല്പതോളം വിഷയങ്ങൾ
കൈകാര്യം ചെയ്തു
8
Experimentation (രസതന്ത്രം
നമ്മുടെ ജീവിതവും ഭാവിയും )
1
ജഡത്വം
2
വൈദ്യുത സർക്കീട്ട്
3
വിവിധതരം
ലെൻസുകളും അതിന്റെ ഉപയോഗവും
4
താപ പ്രസരണം
5
ടെസ്റ്റ്
ട്യൂബിനെ വിഴുങ്ങുന്ന ടെസ്റ്റ് ട്യൂബ്
6
വെള്ളം തെടാതെ
മുങ്ങിക്കിടക്കുന്ന നാണയം എടുക്കൽ
7
വെള്ളം ചേർത്ത
സ്പിരിറ്റ്
8
സ്പ്രിങ്ങ്
ബാലൻസും വ്യാപ്തവും
9
മാന്ത്രിക
തീജ്വാല
10
അഗ്നി പർവ്വതം തുടങ്ങി ഒട്ടോറെ പരീക്ഷണങ്ങൾ
9
Culture
എല്ലാ ദിവസവും വൈകിട്ട് നടക്കുന്ന കലാപരിപാടിക്ക്
വേണ്ട പരിശീലനമാണിവിടെ നടക്കുന്നത് . അഭിനയത്തിന്റെ സങ്കേതങ്ങൾ പറഞ്ഞുകൊടുക്കാൻ നാലഞ്ച്
പരിശീലകർ ഉണ്ടായിരുന്നു. പാട്ടുകളും നാടകങ്ങളും
ആംഗ്യവിക്ഷേപത്തോടെയുള്ള കവിതാലാപനവും എല്ലാം അവിടെ പഠിപ്പിച്ച് രംഗത്തവതരിപ്പിച്ചു
.കുറച്ച് സമയം കൊണ്ട് കുട്ടികൾ വളരെ നന്നായി കാര്യങ്ങൾ ഗ്രഹിച്ച് പരിപാടി അവതരിപ്പിച്ചു
. മിക്കവാറും പറിപാടികൾ ബംഗാളിയിലും ഹിന്ദിയിലും ആയിരുന്നു . നമ്മുടെ ഒരു കുട്ടികൾ
ഒരു തിരുവാതിരയും അവതരിപ്പിച്ചു . പ്രൊഫഷണൽ കലാകാരനായ ഗസ്സൽ ഗായകനാണ് ഗാനങ്ങൾ
എല്ലാം അവതരിപ്പിച്ചത് . ഈ ബാലോത്സവത്തിനായി ചിട്ടപ്പെടുത്തിയ അവതരണ ഗാനമായ Let us
make the world ഇംഗ്ഗ്ലീഷിലും ബംഗാളിയിലും
എല്ലാ ദിവസവും പാടിയിരുന്നത് മൂലം എല്ലാ കുട്ടികളും കണാതെ പഠിച്ചിരുന്നു .
10
Environment and Nature Study
പ്രകൃതി പഠനത്തിന്റെ സാദ്ധ്യതകളെ പരമാവധി ഉപയോഗപ്പെടുത്തുന്നതായിരുന്നു ഈ മൂല . ക്ലാസ് റൂം പഠനത്തിന്റെ വിരസത അകറ്റിയ ഒരു പരിപാടി. തൊട്ടടുത്തുള്ള
വനമേഖലയിലേക്ക് യാത്ര ചെയ്ത് അവിടെ കണ്ട എല്ലാത്തരം സസ്യ ജനുസ്സുകൾ തൊട്ടറിഞ്ഞും വിഷമുള്ള
ചിലതെല്ലാം തൊടാതെയറിഞ്ഞും നടത്തിയ പഠനയാത്ര ആസ്വാദ്യകരമായിരുന്നു. ഒരു അവാസ വ്യവസ്ഥയിൽ
പരസ്പരം സഹകരിച്ച് ജീവിക്കുന്ന വിവിധയിനം ജീവജാലങ്ങളെ കൂടുതൽ അടുത്തറിയാൻ ഈ യാത്ര സഹായിച്ചു
ആദിവാസി സംരക്ഷിത ഭൂമിയായ ഈ വനപ്രദേശം റയിൽവേ സ്ലീപ്പറുകൾക്കായുള്ള മരങ്ങളുടെ പ്ലാന്റേഷൻ
മേഖലയായിരുന്നു . കാടരിഞ്ഞുള്ള വനനശീകരണവും ഫാക്ടറിയിൽ നിന്നുള്ള മലിന
ജലമൊഴുകി നശിക്കുന്ന പുഴയും തൊട്ടറിയാൻ സഹായിക്കുന്നതായിരുന്നു ഈ യാത്ര . പുഴ എന്നു
പറഞ്ഞാൽ വലിയൊരു തോടെന്നേ പറായാനാവൂ . വെള്ളത്തിൽ ഇറങ്ങരുതെന്ന കർശന നിർദ്ദേശവും ഉണ്ടായിരുന്നു.
ബംഗാളിന്റെ കുണ്ടും കുഴിയുമായിക്കിടക്കുന്ന റോഡുകളും
വയലുകളിലെ പണിയാളരായ ഗ്രാമീണരും അവരുടെ കണ്ണുകളിലെ
തിളക്കമില്ലായ്മയും താണ്ടി ഗ്രാമങ്ങളിലൂടെയുള്ള ഈ യാത്ര അത്ര സന്തോഷകരമായിരുന്നില്ല.
പ്രകൃതിയോടുള്ള മനുഷ്യന്റെ ക്രൂരത ലോകത്തിൽ
എല്ലായിടത്തും ഒരുപോലെതന്നെ .
കേരളത്തിലെ മൂന്ന് ജില്ലകളിൽ നിന്നുള്ള 6,7,8 ക്ലാസുകളിൽ
പഠിക്കുന്ന 8 കുട്ടികളാണ് ഈ പരിപാടിയിൽ പങ്കെടുത്തത് എല്ലാവരും നല്ല ഉത്സാഹത്തിലാണ്
കോർണറുകളിൽ പങ്കെടുത്തത് . എല്ലാവരും കുറിപ്പുകൾ തയ്യാറാക്കുന്നുണ്ടായിരുന്നു. കേരളീയ
വിഭവങ്ങൾ മാത്രം കഴിച്ചു ശീലിച്ച നമ്മുടെ കുട്ടികൾക്ക് നംഗാളി ഭക്ഷണം അത്ര രുചികരമായി
തോന്നിയില്ല
പങ്കെടുത്തവർ
1
മിനു ഷാജു
ചൊവ്വര
നെടുമ്പാശ്ശേരി എറണാകുളം
2
ശ്രീലക്ഷ്മി
പി ജി തുറവൂർ
അങ്കമാലി എറണാകുളം
3
ദാർവിഷ് രാജ്
കിടങ്ങൂർ അങ്കമാലി എറണാകുളം
4
അഖിൽ രാജു
പെരിങ്ങാല
എറണാകുളം
5
ഗായത്രി എം
വാമനപുരം തിരുവനന്തപുരം
6
ആര്യ ആനന്ത്
പുതുക്കുളങ്ങര തിരുവനന്തപുരം
7
അനന്തു എ
എം വെഞ്ഞാറമൂട് തിരുവനന്തപുരം
8
നവനീത് പി
ഡി കാടമ്പുഴ മലപ്പുറം
ടീച്ചർ ഗൈഡുകൾ
1
സധീറ ഉദയകുമാർ
പുതുക്കുളങ്ങര തിരുവനന്തപുരം
2
രാജൻ ഇ ടി
കിടങ്ങൂർ അങ്കമാലി എറണാകുളം
സമാപന സമ്മേളനം നല്ല രീതിയിൽ സംഘടിപ്പിക്കപ്പെട്ടു
കുട്ടികൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണവും മെഡൽ വിതരണവും നടന്നു .നഗരം ചുറ്റിയുള്ള ഒരു റാലിയുമുണ്ടായി. പ്ലേക്കാർഡുകളും കൊടികളൂം ഏന്തിയുള്ള റാലി വളരെ ആകർഷകമായിരുന്നു . റാലി കടന്നു പോയ വഴിയിൽ വാഹനങ്ങൾ ഒതുക്കിയിട്ട് ക്ഷമയോടെ എല്ലാവരും സഹകരിച്ചു .റാലിയെ മുറിച്ചു കടക്കുന്നതിന് ആരും ശ്രമിച്ചിരുന്നില്ലെന്നത് കൗതുകകരമായി തോന്നി. വളരെ ചുരുങ്ങിയ ദിവസം
കൊണ്ട് ഭാഷക്കും ദേശത്തിനും സംസ്ക്കാരത്തിനും ജാതി മത സങ്കല്പങ്ങൾക്കും അതീതമായി കുട്ടികൾക്കിടയിൽ
സ്നേഹത്തിന്റെ ഒരു രസതന്ത്രം വളർന്നു വികസിച്ചിരുന്നു. ഓരോ ഭാരതീയനും ആവേശം നൽകുന്നതായിരുന്നു കുട്ടികളുടെ വിട പറയൽ . എല്ലാത്തരം വിഭാഗീയതകൾക്കും അതീതമായി ഒരു വിശ്വ മാനവീകതയുടെ ചിഹ്നങ്ങളാണ് കുട്ടികൾ അവിടെ
അടയാളപ്പെടുത്തിയത് . ഓട്ടോഗ്രാഫ് വാങ്ങുന്നതിന് അന്വേഷിച്ച് നടക്കുന്നവരും വിലാസവും
ഫോൺ നമ്പരും വാങ്ങി പിന്നെ വിളിക്കണമെന്ന് വീണ്ടും വീണ്ടും ഒർമ്മിപ്പിക്കുന്നവരും
കരഞ്ഞ് കലങ്ങിയ കണ്ണുകളൂമായി മടങ്ങുന്ന കുട്ടികളും
ചേർന്ന് വല്ലാത്തൊരു മാനസികാവസ്ഥയിലായിരുന്നു എല്ലാവരും. ഇതാണ് നാം സ്വപ്നം കണ്ട ഇന്ത്യ.
വിശ്വ സാഹോദര്യത്തിന്റെയും വിശ്വ മാനവീകതയുടെയും
വിശ്വ സ്നേഹത്തിന്റെയും കർമ്മ നിലമാകേണ്ട ഇന്ത്യ . ഇന്ത്യയുടെ ഭാവി ഇവരുടെ കയ്യിൽ സുരക്ഷിതമായിരിക്കുമെന്ന് നമുക്ക് വിശ്വസിക്കാം.
------------------