Thursday, May 17, 2012

എന്റെ വിദ്യാലയം



കലാധരൻ മാഷിന് നന്ദി
ഒരു സര്‍ഗാത്മക  വിദ്യാലയം ലക്ഷ്യമിടുന്ന  അധ്യാപകർ മനസ്സിൽ എഴുതേണ്ട ചില കാര്യങ്ങൾ ഉണ്ട് .               
എനിക്കും എന്റെ വിദ്യാർത്ഥികള്‍ക്കും സഹപ്രവര്‍ത്തകര്‍ക്കും  
സര്‍ഗാത്മക  ചിന്താ നൈപുണികൾ ഇനിയും വികസിപ്പിക്കണം

എന്തെല്ലാമാണ് പരിഗണിക്കേണ്ടത് 
  • പുതിയ ആശയങ്ങള്‍ ഉല്‍പ്പാദിപ്പിക്കാനുള്ള കഴിവ് 
  • നിലവിലുള്ള ആശയങ്ങളെ വിപുലപ്പെടുത്താനുള്ള ശേഷി 
  • പരികല്പനകള്‍ രൂപീകരിച്ചു  പ്രവര്‍ത്തിക്കുന്നതിനുള്ള കഴിവ് 
  • ഭാവനയില്‍ കാണാന്‍ കഴിയുക 
  • ബദലുകൾ അന്വേഷിക്കാനുള്ള സന്നദ്ധത 
  • വേറിട്ട്‌ കാണാനുള്ള ശ്രമം 
  • ഓരോ കാര്യത്തിലും നൂതനത്വം വരുത്താനുള്ള ഇടപെടൽ ചിന്ത 
  • സഹപ്രവർത്തകരെ ഉത്തേജിപ്പിക്കാനും                                              ആത്മവിശ്വാസം കൊടുക്കുവാനുമുള്ള കഴിവ്
  • രക്ഷിതാക്കളിൽ കഴിവുള്ളവരെ കൂടെ നിർത്തുവാനുള്ള കഴിവ്
  • സർവതല സ്പർശിയായ സമീപന രീതി 
ഇവയൊക്കെ ആയാൽ സ്വാഭാവികമായും നിങ്ങളും  നിങ്ങളുടെ വിദ്യാലയവും സര്‍ഗാത്മകം ആകും 
അധ്യാപകർ പഠിതാക്കളും അന്വേഷകരും ആകണം 
സൂക്ഷ്മ നിരീക്ഷണ വൈഭവം ആര്‍ജിക്കണം 
  • നിങ്ങളുടെ സ്കൂളിൽ കുട്ടികള്‍ക്ക് സ്വയം പഠന പ്രവര്‍ത്തനം  തെരഞ്ഞെടുക്കാന്‍ അവകാശം ഉണ്ടോ ?
  • പ്രോജക്റ്റ് രീതിയിൽ എല്ലാ പ്രവര്‍ത്തനങ്ങളെയും കാണാന്‍ കഴിയുമോ ?
  • തുറന്ന ചോദ്യങ്ങളുടെ ഒരു പൂമഴ ക്ലാസിൽ പെയ്യിക്കുമോ?
  • സംവാദ സദസ്സുകൾ ഒരുക്കുമോ ?
  • ചൂരൽ വേണമെന്ന് പറയുന്ന രക്ഷിതാക്കളെ തിരുത്താൻ നമുക്കാവുമൊ
 ർഗത്മ വിദ്യാലയത്തിൽ അധ്യാപകർ 
  • കുട്ടികളുമായി ആരോഗ്യകരമായ ചെങ്ങത്തം ഉണ്ടാക്കും 
  • വീട് പോലെ വിദ്യാലയവും എന്ന സമീപനം 
  • യാഥാസ്ഥിതിക അധ്യാപന ചിന്തകളില്‍ കുടുങ്ങിക്കിടക്കില്ല 
  • തടസ്സങ്ങളെ തകര്‍ക്കലാണ് സര്‍ഗാത്മകം എന്ന് വിശ്വസിക്കും 
  • വെല്ലുവിളി എറ്റെടുക്കലാണ് സുരക്ഷിതത്വത്തിന്റെ ആമത്തോടിനുള്ളില്‍  കഴിയുന്നതിനേക്കാൾ കേമം എന്ന് കരുതും 
  • വിമര്‍ശനാവബോധത്തെ പണയം വെക്കില്ല 
  • അത് കുട്ടികളുടെയും അവകാശവും ആണെന്ന് ബോധ്യപ്പെടുത്തും 
  • സജീവ പഠനം എന്നതിന് നിരവധി തെളിവുകൾ രോപ്പപ്പെടുത്തും 
  • പരാതിയും പരിഭവവും ആക്ഷേപവും കൊണ്ട് നേരം കളയില്ല .
  • കുട്ടികളും അധ്യാപരും പരസ്പരം ബഹുമാനിതരാകുന്ന മുഹൂർത്തങ്ങൾ കാംക്ഷിക്കും 
സാർഗാത്മക വിദ്യാലയത്തിൽ രക്ഷിതാക്കൾ 
  •    വീടിനെ ജനാധിപത്യവൽക്കരിക്കൽ 
  •  പരസ്പര ബഹുമാനത്തോടെ മറ്റുള്ളവരെ കാണുവാനുള്ള ശേഷി വളർത്തൽ
  • കുട്ടിയെ മറ്റൊരു കുട്ടിയുമായി താരതമ്യം ചെയ്യാതിരിക്കൽ
  • ശത്രുതയില്ലാതെ ആരോഗ്യകരമായ മത്സരബുദ്ധി വളർത്തൽ     
  •  ഞാൻ ചെയ്തു തരാം എന്നല്ലതെ നിനക്കതിന് കഴിവുണ്ട് എന്ന്    ബോധ്യമാക്കൽ   
  •  ഞാൻ വായിച്ച ഇന്ന പുസ്തകത്തിൽ അത് പറഞ്ഞിട്ടുണ്ട്                            എന്ന് പറഞ്ഞ് കുട്ടിയെ വായനയിലേക്കടുപ്പിക്കൽ   
  • അഛനും അമ്മയും കുട്ടിയുടെ ഏറ്റവും അടുത്ത സുഹൃത്ത്
  • വീട്ടിലെ ജനാധിപത്യ ചർച്ചകളിൽ അവരേക്കൂടി പങ്കാളിയാക്കൽ
  • ക്ലാസ് പിടിഎ കളിൽ അഛനുമമ്മയും ഒന്നിച്ചു പോകൽ  
  • ചർച്ചകളിൽ സജീവമായ പങ്കാളിത്തം 
  • സ്വന്തം കുട്ടിയുടെ പ്രശ്നങ്ങൾ മാത്രം ചർച്ചിക്കാതെ 
  • ക്ലാസിലെ പൊതു പ്രശ്നം ചർച്ച ചെയ്യൽ എല്ലാ അധ്യാപകരുമായും സൗഹൃദം സ്ഥാപിക്കൽ 
  • അരുതുകൾ കൊണ്ടുണ്ടാക്കുന്ന മതിൽക്കെട്ടിനെ തകർക്കൽ   
  • തെറ്റു തിരുത്താൻ ശരിയെന്തെന്ന് പറഞ്ഞു കൊടുക്കൽ   
  • കുട്ടികളല്ല മുതിർന്നവരാണെന്ന ബോധത്തോടെ പെരുമാറാൻ തയ്യാറാകൽ   
  • വീട്ടിലെ ചർച്ചകളിൽ ക്രിയാത്മക ചിന്തകൾക്ക് സ്ഥാനം ഉറപ്പാക്കൽ  
  • കുട്ടിയുടെ കൂട്ടുകാരെയും അവരുടെ വീട്ടുകാരെയും സുഹൃത്തുക്കളാക്കൽ  
  •  സംശയവുമായി വരുന്ന കുട്ടിയെ നിരാശപ്പെടുത്താതിരിക്കൽ  
  •  എല്ലാത്തിലുമുപരിയായി സ്വയം മാതൃകയാകൽ      
  •  
  •  
  • ഇനിയും............ ഇനിയും.............ചർച്ച ....തുടരട്ടെ                                          
                                                                  

No comments: