Friday, May 11, 2012

തൊഴിലുറപ്പ് = തൊഴിലുഴപ്പ് അല്ല

കേരളത്തിൽ ഇന്നീക്കാണുന്ന തൊഴിൽ സമൂഹം  
വളർന്നുവന്നത് സമരങ്ങളുടെയും സഹനങ്ങളുടെയും 
കൊടിയ പീഢനങ്ങളുടെയും കനൽ വഴികളിൽ ചവുട്ടി നടന്നാണ്  . 
ജന്മിത്തവും അതു വരുത്തിവച്ച പാട്ട വ്യവസ്ഥയും  
അടിയാളരുടെ ജീവിതദുരിതങ്ങളും
ഉപ്പിനെ പുളിക്കണത് എന്ന് പറയാതെ  ഉപ്പെന്ന് പറഞ്ഞാൽ
തല്ലിക്കൊല്ലുന്ന മാടമ്പിത്തരവുമെല്ലാം  വാണിരുന്ന  
കേരളത്തിൽ നിന്ന് നവ കേരളത്തിലേക്കുള്ള വളർച്ച തനിയേ ഉണ്ടായതല്ല.  
ഒരു തുണ്ട് ഭൂമിക്കും ഒരു കുമ്പിൾ കഞ്ഞിക്കും പെണ്ണിന്റെ മാനത്തിനും 
വിദ്യാലയ പ്രവേശത്തിനും വഴിനടക്കാനുള്ള അവകാശത്തിനും വേണ്ടി
നടത്തിയ  നിരന്തര സമരങ്ങളിലൂടെയാണ് പുരോഗമന  രാഷ്ട്രീയ സാമൂഹ്യ  
സാംസ്ക്കാരിക പ്രസ്ഥാനങ്ങൾ  ഇവിടെ രൂപം കൊണ്ടത്  

കാലം മാറിയപ്പോൾ തൊഴിൽ രൂപങ്ങളും മാറി .  
പുരയിടവും വയലും അതിന്റെ ഉല്പന്നങ്ങളും നാട്ടിൻ പുറത്തിന്റെ നന്മകളും 
അടങ്ങിയ ഒരു തൊഴിൽ സംസ്കൃതി അന്യമായി
പകരം ആധൂനിക സാങ്കേതിക വിദ്യയിലൂന്നിയ  
തൊഴിൽ സംസ്ക്കാരം വളർന്നുവന്നു
അത് തങ്ങളുടെ പൈതൃകത്തെ നിഷേധിക്കുകയോ 
പുഛിക്കുകയോ ചെയ്യുന്ന  രീതിയിലുള്ളതായി ചിലപ്പോഴെങ്കിലും വഴി തെറ്റി
സേവന വേതന വ്യവസ്ഥകൾക്കുള്ള സമരങ്ങൾ 
മാത്രമായി പിന്നീടങ്ങോട്ട് വഴി പിരിയുകയും ചെയ്തു.  
പാശ്ചാത്യ അനുകരണത്തിന്റെ പുത്തൻ വാർപ്പ് മാതൃകകൾ 
ആർഭാടത്തിന്റെയും ആഢംഭരത്തിന്റെയും അടയാളങ്ങളായി വളർന്നു
തൊഴിലും തൊഴിലില്ലായ്മയും മത്സരിച്ച് വളർച്ച നേടിയപ്പോൾ 
പൊതു ഉടമസ്ഥതയും പൊതു സംവിധാനങ്ങളുമെല്ലാം 
ജനങ്ങളൂടെ സാമൂഹ്യ പിന്നോക്കാവസ്ഥ പരിഹരിക്കുവാനുള്ള ഘടകങ്ങളായി  
സർക്കാരുകൾ ഈ ദിശയിൽ പുത്തൻ ആശയങ്ങൾ കൊണ്ടുവന്നു.  
ദേശീയ തൊഴിലുറപ്പു പദ്ധതി ഈ വഴിയിലെ അവസാനരൂപങ്ങളിലൊന്നാണ്.  

തൊഴിലില്ലാത്ത ഗ്രാമീണജനതക്ക് ജീവിക്കാനാവശ്യമായ 
മിനിമം വേതനം ലഭ്യമാക്കുക എന്നതാണ് ലക്ഷ്യം
150 രൂപ വേതനവും100  തൊഴിൽ ദിനങ്ങളും ഉറപ്പാക്കുന്നു
മുൻ കൂട്ടി നിശ്ചയിച്ച പ്രവൃത്തി നിശ്ചിത കാലയളവിൽ 
ചെയ്തു തീർക്കുക എന്നതാണ് രീതി.  
പഞ്ചായത്തുതലത്തിൽ സൂപ്പർവൈസറും 
വാർഡുതലത്തിൽ മേറ്റുമാരും നടത്തിപ്പുകാരാണ്  
ഒരു വാർഡിൽ ശരാശരി 50 പേരടങ്ങുന്നതാണീ തൊഴിൽ സേന
മോണിട്ടറിങ്ങ് സമിതിയുടെ തെരഞ്ഞെടുപ്പ് മിക്കവാറും 
വാർഡ് മെമ്പറുടെ താല്പര്യങ്ങൾ സംരക്ഷിച്ചുള്ളതാവും.  
ഈ സമിതിയുടെ പണി മേറ്റുമാരോ പഞ്ചായത്ത് മെമ്പർമാരോ 
കാണിച്ചു കൊടുക്കുന്നിടത്തെല്ലാം ഒപ്പിടൽ മാത്രമാണ്,  

കേരളത്തിനകത്തെ പൊതു മലയാളി ബോധത്തിന്റേതെന്ന പോലെ 
ഇതിലും തൊഴിലെടുക്കാതെ എങ്ങനെ പണം കൈപ്പറ്റാം 
എന്നതിൽ ഗവേഷണങ്ങൾ നടക്കുന്നു.
അതു കൊണ്ട് തന്നെ തൊഴിലുറപ്പ് എന്നതിന് പകരം 
തൊഴിലറപ്പ് തൊഴിലുഴപ്പ് പദ്ധതിയെന്നാണിതിനെ 
നാട്ടുകാർ ഓമന പേരിട്ടു വിളിക്കുന്നത് 

റോഡരുകിലെ പുല്ലു ചെത്തുക, തോടുകൾ ശുചിയാക്കുക,  
മഴക്കുഴി നിർമ്മാണം, വാരം മാടൽ, തെങ്ങിന് തടമെടുക്കൽ 
തുടങ്ങിയ പണികളാണ് ഏറ്റെടുക്കുന്ന പ്രവൃത്തിയിലധികവും
8 മണിക്കൂർ തൊഴിലെടുക്കണമെന്ന് ആരും പറയാറില്ല 
രാവിലെ 8 മുതൽ 5 മണി വരെയാണ് തൊഴിൽ സമയമെങ്കിലും 
10- 4 അംഗീകരിക്കപ്പെട്ടു കഴിഞ്ഞു. അതിൽത്തന്നെ 2 മണിക്കൂർ 
ഉച്ച വിശ്രമവും ചായയുമെല്ലാം കഴിഞ്ഞാൽ 4 മണിക്കൂർ മാത്രമാണ്` പണിയെടുക്കുന്നത് 
പഴയ NMR  തൊഴിലാളിയുടെ പരിഷ്ക്കരിച്ച രൂപമായി മാറാനും ഇതിടയാക്കിയേക്കാം

ഈ രീതിയിൽ അനാദികാലം വരെ തൊഴിലുറപ്പു പദ്ധതി തുടരാനാവില്ല .  
സബ്സിഡികൾ നിറുത്തിവരുന്ന കാലയളവിൽ
ഒരു പക്ഷെ ഇതും നിന്നു പോയേക്കാം
അതിന് മുൻപ് തന്നെ ഒരു ബദൽ പരിപാടി ആലോചിക്കേണ്ടതില്ലെ
          ഒരു പഞ്ചായത്തിൽ 14 വാർഡുകൾ
          ഒരു വാർഡിൽ                 50 പേർ
          തൊഴിൽ ദിനം                 100
          കൂലി                                150 രു
          ഒരു വാർഡിൽ ലഭ്യമാകുന്ന വേതനം                         7,50,000 രു
10 പേരടങ്ങുന്ന 5 സംഘങ്ങളാക്കി തിരിച്ചാൽ ഒന്നിന് മാത്രം 1,50,000 രു ലഭിക്കും
4വർഷത്തെ വേതനം അഡ്വാൻസായി നൽകിയാൽ            6,00,000 രു
സ്വന്തം മൂലധനം( 2 പവൻ വീതം*10= 20 പവൻ0               5,00,000 രു
ധനകാര്യ സ്ഥാപനം /സബ്സിഡി                                     4,00,000 രു
ആകെ                                                         15,00,000 രു

ഇത്രയും തുക മൂലധനമായി കൈയ്യിലുണ്ടായാൽ  
പിന്നെ വേണ്ടത് തൊഴിൽ വൈദഗ്ദ്യമാണ്  
അതിന് സർക്കാർ മുൻ കൈയ്യെടുത്ത് പരിശീലന പരിപാടികൾ തയ്യാറാക്കണം  
സാക്ഷരതാ പരിപാടിയിൽ ചെയ്തതു പോലൊരു  
ക്യാമ്പൈൻ ഇതിനായി വേണ്ടി വന്നേക്കാം.  
വിഷയങ്ങൾ തെരഞ്ഞെടുക്കൽ ഓരോ പഞ്ചായത്തിന്റെയും   
പ്രത്യേകതകൾ ഉൾക്കൊണ്ടുള്ളതാകണം .  
ഒരേ സംരംഭം ഒന്നിൽ കൂടുതൽ ഉണ്ടാകാതിരിക്കാൻ  
വാർഡടിസ്ഥാനത്തിൽ ശ്രദ്ധിച്ചാൽ നന്നായിരിക്കും.  
മാർക്കറ്റിങ്ങ് ഒരു പ്രധാന പ്രശ്നമാണ് അതും ഇവർക്ക് തന്നെ ചെയ്യാം .  
ഒരു ഗ്രൂപ്പ് ഉല്പാദനസംരംഭമാണ് ചെയ്യുന്നതെങ്കിൽ അടുത്തഗ്രൂപ്പ്  
മൂല്യവർധനവിനുള്ളതാക്കുന്ന പ്രവർത്തിയിൽ ഏർപ്പെടണം.  
കൂടുതൽ മൂലധനം വേണ്ടവർക്ക് ഒന്നിലധികം ഗ്രൂപ്പുകളുടെ  
സഹകരണ സാദ്ധ്യതയും പരിശോധിക്കാവുന്നതാണ് .  
ഗ്രൂപ്പുകളുടെ കഴിവുകൾക്കനുസൃതമായ വിധം എല്ലാത്തരം  
തൊഴിൽ മേഖലയും പരിഗണിക്കാവുന്നതാണ്
കയറ്റുമതി സാധ്യതയുള്ള എത്രയോ വിഭവങ്ങൾ കണ്ടെത്താം.  

ഒരു പൈലറ്റ് പ്രോജക്ടായി ഒരു ബ്ലോക്ക് പഞ്ചായത്തൊ  
ഒന്നിലധികം ഗ്രാമ പഞ്ചായത്തുകളോ തിരഞ്ഞെടുക്കാം  
പിന്നീട് ജില്ലാ സംസ്ഥാനാടിസ്ഥനത്തിൽ നടപ്പിലാക്കിയാൽ മതിയാകും  
മൂന്ന് നാല് കൊല്ലം കൊണ്ട് പൂർത്തിയാക്കിയാൽ മതി .  
ലോകത്തിന് തന്നെ മാതൃകയായി  മറ്റൊരു കേരള മോഡൽ  
ഈ പ്രവർത്തനത്തിലൂടെ വളർന്ന് വന്നേക്കാം.  
വേണ്ടത് ഇഛാശക്തിയുള്ള ഉൾക്കാഴ്ച്ചയുള്ള  
ദീർഘവീക്ഷണമുള്ള  ഭരണാധികാരികളാണ്.  
കുറച്ച് മീൻ കൊടുത്ത് തൽക്കാലം വിശപ്പ് മാറ്റുന്നതിനേക്കാൾ  
ഒരു ചൂണ്ടയൊ വലയൊ കൊടുക്കുന്നതല്ലെ ഉത്തമം”.  
അതു തന്നെയാണ് ശരിയും. പക്ഷെ പൂച്ചക്കാരു മണികെട്ടും ?????

1 comment:

Cv Thankappan said...

ഉല്‍കൃഷ്ടമായ ചിന്തയോടെ
അപഗ്രഥിച്ചെഴുതിയ ഈ ലേഖനം
അര്‍ത്ഥവത്തായി.ഇഷ്ടപ്പെട്ടു.
ആശംസകളോടെ