Saturday, December 29, 2012

വേട്ടക്കാരൻ ദൈവം

അവളുടെ മേനിയിൽ അവർ ആറു പേർ ചേർന്ന് 
വരച്ചുവെച്ചു ഹൃദയം നഷ്ടപ്പെട്ട ഇന്ത്യയുടെ ഭൂപടം .
പല്ലും നഖവും  "പൗരുഷവും" ചേർന്ന്
മാനം കവർന്നപ്പൊളവൾ എല്ലാ ദൈവങ്ങളേയും
അലമുറയിട്ട് നെഞ്ചു പൊട്ടി വിളിച്ചിട്ടുണ്ടാവും.
റോഡരുകിൽ കാണിക്ക വഞ്ചിവെച്ച് ഭകതർക്ക്
മൊത്തമായും ചില്ലറയായും നന്മകൾ മാത്രം
കച്ചവടം നടത്തുന്ന ദൈവങ്ങൾക്കീ വിലാപം
കേൾക്കാൻ കഴിയാതെ പോയതെന്തേ ?.
ആറമത്തെയൂഴവും കഴിഞ്ഞ്  വലിച്ചറിഞ്ഞപ്പോൾ
ഒന്ന് താങ്ങുവാൻ ഏതു ദൈവമാണുണ്ടായത് .
അന്ന് സൗമ്യ ഇന്ന് ജ്യോതി നാളെ നമ്മിലൊരാൾ
ഇരയായ് മാറുമ്പോൾ  ഞാനറിയുന്നു ഒരു ദൈവവും
വരില്ല എന്റെ മാനവും ജീവനും കാത്തിടുവാൻ
ദൈവങ്ങൾ എല്ലായ്പ്പോഴും വേട്ടക്കാർക്കൊപ്പമാണല്ലൊ.
ദൈവം തന്നെ വേട്ടക്കാരനുമാവും
പാവം ഇരകളെ രക്ഷിക്കാൻ കഴിയാത്
വേട്ടക്കാരൻ ദൈവത്തെ ഞാൻ വെറുക്കുന്നു .
പൊട്ടൻ ദൈവങ്ങളെ സത്യമായിട്ടും വെറുക്കുന്നു .






Tuesday, December 18, 2012

കന്യാസ്ത്രീകളുടെ ഉടമ ആരാണ്


കന്യാസ്ത്രീകൾ വിവാഹിതരല്ല എന്നത് വളരെ സത്യ സന്ധമായ ഒരു ശരിയാണ് . പക്ഷെ അവരെല്ലാം യേശുവിനെ മണവാളനായി സ്വീകരിച്ചവരാണ് .            
അതായത് വിവാഹം ഉറപ്പിച്ചവരാണെന്ന് സാരം .                                               
(ഏക പത്നീ വ്രതം അനുഷ്ടിക്കുന്ന നസ്രാണികൾക്ക്                                   
 ഇതൊരു തമാശയായി തോന്നാത്തത് രസകരമാണ് .)                               
മാത്രമല്ല നിത്യ പറഞ്ഞൊപ്പിൽതങ്ങളൂടെ കുടുംബത്തെയും കൂടെപ്പിറപ്പുകളെയും സാക്ഷി നിറുത്തി അവരെ  മൊഴി ചൊല്ലിക്കൊണ്ടാണ് യേശുവിനെ മണവാളനായി സ്വീകരിച്ചിരിക്കുന്നത്                                                         
കുടുംബന്ധം മുറിച്ചു എന്ന് സാരം.                                                                 
തങ്ങൾ തൊഴിലെടുക്കുന്നതിന്റെ വേതനം കൈപ്പറ്റുന്നത് സഭയാണ് .      
വാർദ്ധക്യവും അതാത് സാഭാ വിഭാഗങ്ങൾ തന്നെ നോക്കുകയും വേണം .        
മരിച്ചാൽ ശവശരീരത്തിന്റെ ഉടമസ്ഥാവകാശം സഭയ്ക്ക് തന്നെയാണ് .              
സ്വന്തം വീട്ടിൽ മൃതദേഹം കൊണ്ടു വരാൻ പോലും അവകാശമില്ല .
റിട്ടയർ ചെയ്താലൊ എല്ലാ ആനുകൂല്യങ്ങളും വാങ്ങാൻ                                  
വ്യക്തി എന്നനിലയിൽ കന്യാസ്ത്രീക്ക് ഒരു അവകാശവുമില്ല.                               അതും ചെന്നെത്തേണ്ടത് സഭയുടെ ഖജനാവിലേക്ക് തന്നെ .                                      ഇനി ഇൻഷ്വറൻസിന്റെ കാര്യത്തിലും എന്തു  വ്യത്യാസം                                    നോമിനിയായി ആരുടെ പേരാണൊ ചേർത്തിട്ടുള്ളത്                                അവർക്കായിരിക്കും അവകാശം                                                                             
ഒരു കന്യാസ്ത്രീയേ സംബന്ധിച്ച് ഇത്തരം ഒരു നോമിനേഷൻ                            തങ്ങളുടെ കുടുംബാംഗങ്ങൾക്ക് എഴുതിവെച്ചശേഷം                                        മഠത്തിൽ തുടരുക എന്നത് അലോചിക്കാനാവുമെന്ന് കരുതുന്നില്ല .                     അപ്പോൾ അതും സഭയെന്ന പെരു വയറൻ ഖജനാവിലേക്ക് തന്നെ .                       ഇതിനെതിരെ തീരുമാനിച്ചതിനെയാണ്                                                       
ഒരു വിപ്ലവ പത്രം  ഉമ്മൻ ചാണ്ടി സർക്കരിന്റെ                              
ഇൻഷ്വറൻസ് അപജയമായി  കാണുന്നത്                                 
എം സുരേന്ദ്രൻ എന്ന ലേഖകന്റെ താല്പര്യം                                     
ദേശാഭിമാനിയുടെ  ചിലവിലായതിലാണ് വിഷമം .                     
ഇതെഴുതിയത് കൊണ്ട് കന്യാസ്ത്രീകൾ വോട്ട് 
ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നതെങ്കിൽ നിങ്ങൾ                                                     മൂഢ സ്വർഗ്ഗത്തിലാണെന്ന് പറയേണ്ടതില്ലല്ലൊ.
സാക്ഷാൽ യേശുക്രിസ്തു ഇടതു പക്ഷക്കാരനായി 
ഇലക്ഷനു നിന്നാൽ എതിരാളി യൂദാസാണെങ്കിൽ പോലും 
യൂദാസിന് വോട്ടു ചെയ്യാനാണ് അവരെ പഠിപ്പിച്ചിരിക്കുന്നത്

സുരക്ഷിതമാക്കപ്പെട്ടവർക്കായി വർത്തമാനം പറയുന്നവർ ഏറെയാണ്       
സംഘടിത വില പേശൽ ശേഷിയാണതിന് കാരണം .                                            
ആർ ടി ആക്ട് നടപ്പാക്കുന്ന കാര്യത്തിൽ സഭാവിഭാഗത്തിന്റെ  
വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ എന്ത് പരിഗണനയാണ്  
നൽകിയിട്ടുള്ളത് എന്ന് നമുക്കറിയാം  
കാരണമായി പറയുന്നത് ന്യൂനപക്ഷാവകാശമാണ് .                                           
പടിഞ്ഞാറൻ തൂമ്പയ്ക്ക് പിടിയുറപ്പിക്കേണ്ട പണി
നേരത്തേ നേരറിയിക്കാനുള്ളവരുടേതല്ല                                                   
ഇത്തരുണത്തിൽ ചില കാര്യങ്ങൾ പരിഗണനയിൽ വരേണ്ടതുണ്ട്

1                സ്ഥിര വരുമാനമുള്ള സർക്കാർ ജീവനക്കാർക്ക്                             ഇങ്ങനൊരു ഇൻഷ്വറൻസ് പദ്ധതി പൊതുമുതലിന്റെ                           ചിലവിൽ വേണ്ടതുണ്ടൊ . അവർ മാന്യമായ പ്രീമിയം അടച്ച്  
          ഇൻഷ്വറൻസ് എടുക്കുവാൻ ശേഷിയുള്ളവരാണല്ലൊ.
2               കന്യാസ്ത്രീകൾക്ക് ഇത്തരമൊരു ഇൻഷ്വറൻസ് പദ്ധതിയുടെ   
          ആവശ്യകത ആർക്ക് വേണ്ടിയാണ്
3               സാമൂഹ്യ നീതിക്ക് നിരക്കാത്ത അവകാശങ്ങൾ തങ്ങൾക്ക് വേണ്ട             
         എന്ന് പറയാൻ കന്യാസ്ത്രീകളും ആർജ്ജവത്വം കാണിക്കണം                 (അതു പ്രതീക്ഷിക്ക വയ്യ ). 
4             പൊതു മുതൽ മത വിഭാഗങ്ങൾക്ക് ഇത്തരം സംവിധാനങ്ങളിലൂടെ നൽകുന്നത്
        സാമൂഹ്യ നീതിയിൽ വിശ്വസിക്കുന്ന ഒരു ഭരണ സംവിധാനത്തിനും നന്നതല്ല
        അതിനാൽ തന്നെ ഇപ്പോൾ എടുത്ത തീരുമാനത്തിൽ ഉറച്ച് നിൽക്കണം

     ഉമ്മൻ ചാണ്ടി സർക്കാരിന് അതിന് കഴിയുമാറാകട്ടെ