Wednesday, May 23, 2012

സ്വരം കേമവും വ്യഞ്ജനം മോശവും ആകുന്നതെങ്ങനെ


ഇന്നലെ ഞങ്ങളുടെ വിദ്യാലയത്തിൽ പോയിരുന്നു 
സർക്കാർ സ്കൂൾ(സർക്കാർ തൊഴുത്തെന്ന് പത്ര ഭാഷ)                                          
പ്ലസ് ടു റിസൽട്ടിൽ സന്തോഷിതരാണെല്ലാരും  
2 വർഷത്തെ പതം വരുത്തലിന് ശേഷം പുറത്തിറങ്ങിയ
ഉല്പന്നത്തിന്റെ മേന്മ A+ കളിൽ വരച്ചിടുന്നു
ആറ് അഞ്ച് നാല് A+ ഗർവ്വുകൾ . പിന്നെയെല്ലാം A ആണത്രെ
ഫ്ലക്സ് പടം ………..   വാർത്ത  ……………..  അഭിവാദ്യങ്ങൾ
B C D+കളെ ആർക്ക് വേണം
പക്ഷെ ഇവരല്ലെ നാടിന്റെ ഉല്പാദന ശക്തി
സ്വരം കേമവും വ്യഞ്ജനം മോശവും.???... !!!!

ഇംഗ്ലീഷിനു് A+ഉം A യും കിട്ടിയ കുട്ടികളിൽ എത്രപെർ
ഇംഗ്ലീഷ് മീഡിയത്തിൽ നിന്ന് വന്നവരാണ് ”.
ചോദിച്ചത് ഇംഗ്ലീഷ് അധ്യാപകനുള്ളപ്പോൾ ആയിപ്പോയി
എന്തിന്? ഏതിന് ? ആർക്ക് വേണ്ടി ?ഇതിന്റെ ഉദ്ദേശമെന്താണ്
നിഗമനം ഏതെങ്കിലും ഒരു മീഡിയത്തിന് എതിരാണെങ്കിൽ
എന്തൊക്കെ ചെയ്യാനുദ്ദേശിക്കുന്നു
ആരാണ് നടത്തുന്നത് . നിഗമനം എവിടെ കൊടുക്കും
തുടർ നടപടി എന്താണ്   അതാര് ചെയ്യും
അധ്യാപക സംഘടനയാണൊ അതൊ നിങ്ങളുടെ സംഘടനയൊ
അതിന്റെ രീതീ ശാസ്ത്രം എന്താണ്
രണ്ടാം ഭാഷയേപ്പറ്റി ഇത്തരമൊരു പഠനം നടത്തുന്നുണ്ടൊ
 
ചോദ്യങ്ങളൂടെ പെരുമഴക്കാലം

ഭാഷാപഠനം തലച്ചോറിന്റെ ………………
ഭാഷാ ശേഷികൾ വ്യത്യസ്തങ്ങളാകുന്നത്………………
നിപുണികളുടെ വികാസം………………
ലോകത്തിലെ മഹത്തായ ക്ലാസിക്കുകളൊന്നും
ഗ്രാമർ നോക്കിഎഴുതിയവയല്ല………………
(ചോദ്യം തനിക്കെതിരാണെന്ന് തോന്നിയൊ)

ഒരു ചെറിയ അന്വേഷണത്തിന്
ഇത്രയേറെ സ്വര വ്യഞ്ജനങ്ങളൊ

ഭാഷാവിഷയങ്ങൾക്ക് ഇപ്പൊ നല്ല മാർക്ക് കിട്ടുന്നുണ്ടല്ലൊ മാഷെ
വേറൊരു അധ്യാപകനോട് ചോദിച്ചു.
പഠിപ്പിക്കുന്ന വിഷയം മറ്റൊന്നായതിനാൽ ഭാഷാപണ്ഡിതനല്ല
അതിന്  ഗ്രാമറൊന്നും വേണ്ടാന്നേയ് .
സ്പെല്ലിങ്ങിന്റെ കാര്യം പറയുകയും വേണ്ട
U എന്നെഴുതിയാൽ YOU എന്ന് വായിച്ച് മാർക്ക് കൊടുക്കണം
പുതിയ പാഠ്യ പദ്ധതി വന്നപ്പൊ SMS ഭാഷ മതിയെന്നയി
ഞാൻ പഠിച്ചപ്പൊ"……………കെട്ടഴിഞ്ഞു

സ്വര വ്യഞ്ജനങ്ങൾ നീണ്ടു  തല കറക്കം കൂടി

+2 അപേക്ഷാ ഫാറം വാങ്ങാനായി കടന്നുപോയ
കുട്ടിയെ വിളിച്ച് വരുത്തി ഒരധ്യാപകൻ പരിചയപ്പെടുത്തി
ഫുൾ A+വാങ്ങിയ കുട്ടിയാ      മിടുക്കിയാ
കുട്ടി പരുങ്ങി.  
ഏത് സ്കൂളിലാ പഠിച്ചത്
മുഖ പരിചയമില്ലാത്തതിനാൽ ചോദിക്കേണ്ടിവന്നു
മറ്റൊരു സ്വകാര്യ വിദ്യാലയത്തിന്റെ പേര് .
അവിടെ +2 ഉണ്ടായിരുന്നെങ്കിൽ
കുട്ടി ഇവിടെ അപേക്ഷ വാങ്ങാൻ വരുമായിരുന്നുവോ
സ്വയം ചേദിച്ചു . ……അപേക്ഷ പൂരിപ്പിക്കുമ്പോൾ
ഒന്നാം പരിഗണന ഈ സ്കൂളിന് തന്നെ കൊടുക്കുമൊ ???

സ്വരവും വ്യഞ്ജനവും വേർ പിരിഞ്ഞ പോലെ

എവിടെയാണ് കുട്ടിയെ ചേർക്കുന്നത്കണ്ട അധ്യാപകരെല്ലാം ചോദിച്ചു
+2 ന് ഏത് കോമ്പിനേഷാനാണെടുക്കുന്നതെന്ന് ആരും ചോദിച്ചില്ല
ചോദിച്ചവരിൽ ഒരാളൊഴികെ ബാക്കിയാരും
കുട്ടിയെ തങ്ങളുടെ  പൊതു വിദ്യാലയത്തിൽ പഠിപ്പിച്ചിട്ടുമില്ല .

ഇത്തവണ സ്വരവും വ്യഞ്ജനവും തല കുത്തി നിന്നു.

ERU വിന്റെ ഒരു പഠനത്തിൽ ഇങ്ങനെ പറയുന്നു.
കേരള പാഠ്യ പദ്ധതി ഉള്ളടക്കത്തിലും സമീപനത്തിലും മൂല്യനിർണ്ണയ രീതിയിലും അദ്ധ്യാപക പരിശീലനത്തിലും പൊതുവേ മികച്ചുനിൽക്കുന്നതാണ്
പക്ഷെ ഇതിന്റെയെല്ലാം യഥാർത്ഥ ഉല്പന്നമായ വിദ്യാർത്ഥികളിൽ
പാഠ്യപദ്ധതി സത്ത എത്രമാത്രം എത്തിച്ചേരുന്നുണ്ട്.
ഉള്ളടക്കവും സമീപനവും പരിശീലനവും മികച്ചതായാലും
പകർന്നു നൽകപ്പെട്ടില്ലെങ്കിൽ അതു കൊണ്ട് എന്ത് പ്രയോജനം
അതാരും പറയുന്നില്ല പഠിക്കുന്നില്ല.

സ്വരവ്യഞ്ജനങ്ങൾ തിരശ്ചീനമായി കിടന്നു
പ്രാണ വായു വലിക്കാതെ








Tuesday, May 22, 2012

പാമ്പും കോണിയും പിന്നെ കുട്ടികളും


സർഗാത്മക വിദ്യാലയം   അഥവാ   ഞങ്ങളുടെ വിദ്യാലയം  ചർച്ച…………….        

                             ഞാനൊരു  മാഷല്ല വിദ്യാഭ്യാസ ചിന്തകളിൽ താല്പര്യമുള്ള                                                        ഒരു     രക്ഷിതാവ്  മാത്രം

തൃപ്തി
 ·      സർഗാത്മക വിദ്യാലയത്തിൽ രക്ഷിതാവും സംതൃപ്തനായിരിക്കില്ല
·        തന്റെ കുട്ടിയുടെ ഒന്നാം ക്ലാസ് മുതലുള്ള നിലവാരമറിയുവാൻ   മാർക്കുകൾ എല്ലാ വർഷത്തെയും ശേഖരിച്ചു വയ്ക്കും
·        ഓരോ വർഷാരംഭത്തിലും തന്റെ കുട്ടിയുടെ മുൻ വർഷാവസാനത്തെ മാർക്കുകൾ സ്കൂളിൽ നിന്ന് ശേഖരിക്കും
·        കുട്ടിയുടെ ക്ലാസിലെ മുഴുവൻ വിദ്യാർത്ഥികളുടെയും മാർക്കുകളും ഇതേ പോലെ ശേഖരിക്കും.
·        ഇങ്ങനെ ശേഖരിച്ച മാർക്കുകൾ ഗൃഹപാഠം ചെയ്ത് ക്ലാസ് പിറ്റിഎ യിൽ എത്തും
·        അവിടെ ഓരോ വിഷയത്തിലും കുട്ടികൾ ഇപ്പോൾ നിൽക്കുന്നതും മുൻപ് നിന്നിരുന്നതുമായ അവസ്ഥയെ വിലയിരുത്തും
·        അതിന്റെ അടിസ്ഥാനത്തിൽ പരിഹാര ബോധനത്തിനുള്ള അവസരമൊരുക്കാൻ വേദിയൊരുക്കും
·        100% വിജയമല്ല 100% കുട്ടികളും C+ ന് മുകളിലേക്കെത്തിക്കുന്നതിനുള്ള കർമ്മ പരിപാടിയാണ് ലക്ഷ്യം
·         ഇനിയും ഒത്തിരി ഒത്തിരി …………………..

കഴിവിന്റെ പരിധിയും പരമാവധിയും

അന്വേഷിക്കാനുള്ള മനസ്സും സ്വംശീകരിക്കാനുള്ള വാശിയുമുള്ളവർക്ക്
പരമാവധിയെന്നൊരേർപ്പാട് ഇല്ല …………… ഇല്ല്ല.

ഒരുദാഹരണം

പാമ്പും കോണിയും ഒരു കളിയാണ് ഇതുപയോഗിച്ച്
ക്ലാസ് 8 ലെ     പാഠം 6     ഇന്ത്യൻ ദേശീയ പ്രസ്ഥാനം
പഠിപ്പിക്കുവാനാകുമൊ    
കഴിയും  !!

ക്ലാസ് മുറിയുടെ വരാന്തയിലേക്ക് തുറക്കുന്ന
ജന്നൽ കതക് ഉപയോഗിച്ച് കോണളവ് പഠിപ്പിച്ചുകൂടെ
എങ്ങനെ ??
ഒരല്പം  സാമാന്യ ബുദ്ധിയും അന്വേഷണ ത്വരയും മതി
ഗൃഹപാഠം എല്ലാത്തിനും ആവശ്യവുമാണ്
ഇതല്ലെ ടീച്ചിങ്ങ് മാന്വൽ എന്ന്  പറയുന്നത്
ഇതിന് ആരുടെയൊക്കെ പങ്കാളിത്തം ഉറപ്പാക്കാം
സ്വയം  ചോദിച്ചാൽ മതി

ഇതിന്റെ ഒരു സ്കൂൾ പതിപ്പ് ഉണ്ടാക്കാം
അതിൽ അക്കാദമിക കാര്യങ്ങൾ മാത്രമല്ല
ഇതര കാര്യങ്ങളും ചുരുക്കി ഉണ്ടാകണം
ഇതിനെ നമുക്ക് സ്കൂൾ വാർഷിക പദ്ധതിയെന്ന് വിളിച്ചാലൊ

ഒറ്റപ്പെടൽ   =    ഓട്ടപ്പെടലല്ല

ഇത്തരം ഒരു വാർഷിക പദ്ധതിയുണ്ടാക്കി ഞാൻ ഒറ്റപ്പെട്ടു
ആരാണ് നടത്തേണ്ടതെന്ന് നിർണ്ണയിക്കാത്തിടത്തോളം കാലം
കൂട്ടയി തീരുമാനമെടുക്കാൻ എളുപ്പമാണ്
പദ്ധതിയിൽ അത് നിർണ്ണയിക്കപ്പെട്ടു എന്നതാണ് കാരണം
ഒഴിവാകാനാകില്ലല്ലൊ !!!
മോണീട്ടറിങ്ങ് നടക്കുകയും ചെയ്യും
ഇവിടെ ശരിക്കും ഒറ്റപ്പെട്ടു.
മാഷുമ്മാർക്ക് പണിയുണ്ടാക്കാനായ് വന്ന പി.റ്റി. ക്കാരനായി
പി റ്റി യുടെ അർത്ഥം എന്താണാവൊ !!
ചോദിച്ചില്ല

തോറ്റില്ല.
എന്റെ കുട്ടികൾ പഠിക്കുന്ന ക്ലാസ് പിറ്റിഎ യിലേക്ക്
കാല് മാറ്റിച്ചവിട്ടി . അവിടെ ചിലതെല്ലാം ചെയ്തു
കഴിഞ്ഞ ദിവസം ചേർന്ന പിറ്റിഎ യിൽ
ഞാൻ പറയാതെ തന്നെ വാർഷിക പദ്ധതിയേപ്പറ്റി ചർച്ച വന്നു
ഇത്തവണ നടന്നാൽ നല്ലതു തന്നെ  നല്ലതു തന്നെ


 
 വാർഷിക പദ്ധതി  2011-12
ആഗസ്റ്റ്  2011                                   ഗവ: ഹയർ സെക്കന്ററി സ്ക്കൂൾ മൂക്കന്നൂർ



 
തീയതി
പ്രവർത്തനം
മുന്നൊരുക്കം
പ്രവർത്തന രീതി
സംഘാടന ചുമതല
നേടേണ്ട ലക്ഷ്യം / ശേഷികൾ
വിഭാഗം










1
യു പി വിഭാഗം ക്ലാസ്സുകൾ താഴത്തെ കെട്ടിടത്തിലേക്ക് മാറ്റൽ
കെട്ടിടം വൃത്തിയാക്കൽ
ബഞ്ച് ഡെസ്ക്ക് മാറ്റൽ
+2  വിദ്ധ്യാർഥികളുടെ                       സഹകരണം
പ്രകാശൻ മാസ്റ്റർ
പി ടി
ലഭ്യമായ
കെട്ടിട സൗകര്യങ്ങൾ പ്രയോജനപ്പെടുത്തൽ
5,6,7

6
ഹിരോഷിമ ദിനാചാരണം
ഡോക്ക്യുമെന്ററികൾ ശേഖരണം
1.പ്രദർശനം
2.അസംബ്ലി സന്ദേശം
രഘുചന്ദ്രൻ ആർ

ലോക സമാധാന ചിന്തകൾ വളർത്തൽ
1-+2

9
നാഗസാക്കി ദിനം
പേപ്പറുകൾ/ചാർട്ട് പേപ്പറൂകൾ
സഡാക്കൊ കൊക്കു് നിർമ്മാണംക്ലാസ്  അലങ്കാരം
എല്ലാ അദ്ധ്യാപകരും
ലോക സമാധാന ചിന്തകൾ വളർത്തൽ നിർമ്മാണ പ്രവർത്തന മികവ്
1-+2


11,12
വാർഷിക
കായിക മത്സരങ്ങൾ
-ഗ്രൗണ്ട് സജ്ജമാക്കൽ
-പരിശീലനം
-ഹൗസ് തിരിക്കൽ
ചുമതല നിർണ്ണയിക്കൽ
ചിട്ടപ്പെടുത്തൽ
സിന്ധു എസ് നായർ
-കായിക ശേഷി മെച്ചപ്പെടുത്തൽ
പ്രതിഭകളെ കണ്ടെത്തൽ
1-+2


15
സ്വാതന്ത്ര്യ ദിനം
-പതാക ശേഖരണം
-റാലിയുടെ റൂട്ട`നിശ്ചയിക്കൽ
സ്വാതന്ത്ര്യ ദിന റാലി
ദേശ ഭക്തി ഗാനാലാപനം
പൊതുയോഗം
രഘുചന്ദ്രൻ  ആർ
പ്രകാശൻ മാസ്റ്റർ
ദേശസ്നേഹം വളർത്തൽ
+1
1-10

15
ലൈബ്രറി റീഡിങ്ങ് റൂം പ്രവർത്തന സജ്ജമാക്കൽ
ഷെൽഫുകൾ പുസ്തകങ്ങൾ മാറ്റൽ
+2  വിദ്ധ്യാർഥികളുടെ                       സഹകരണം
ഏലിയാസ് മാസ്റ്റർ ജോൺസൺ  എൻ പി
വായനാ സൗകര്യങ്ങൾ മെച്ചപ്പെടുത്തൽ
1-+2

22-27
ഓണപ്പരീക്ഷ
ചോദ്യപ്പേപ്പർ നിർമ്മാണം

ലിജ പി എസ്
പ്രകാശൻ മാസ്റ്റർ
ആർജ്ജിത അക്കാദമിക ശേഷികളുടെ പരിശോധന
1-+2

31
സ്ക്കൂൾ കലോത്സവം
-ക്ലാസ്സ് തല പരിശീലനം
-രചനാ മത്സര സംഘാടനം
ഹൗസ് തിരിച്ചു സംഘാടനം
അന്നമ്മ സെബാസ്റ്റ്യൻ
സിന്ധു എസ്
കലാപരമായ കഴിവു വളർത്തൽ
1-+2