വേണം മറ്റൊരു കേരളം


വേണം മറ്റൊരു കേരളം
പദ യാത്രകൾ ആലുവയിൽ  സമാപിച്ചു
02/02/12
"വേണം മറ്റൊരു കേരളം" വികസന സന്ദേശവുമായി 
പരിഷത്ത് നടത്തിയ പദയാത്രകൾ
ആലുവയിൽ സമാപിച്ചു . 
കാസർഗോഡ് നിന്നും 
ടി ഗംഗാധരൻ മാസ്റ്റർ നയിച്ച വടക്കൻ ജാഥയും 
തിരുവനന്തപുരത്ത് നിന്നും 
കാവുമ്പായി ബാലകൃഷ്ണൻ നയിച്ച 
തെക്കൻ ജാഥയും
ആലുവയിൽ സംഗമിച്ചു . 
പരിഷദ് സംസ്ഥാന പ്രസിഡന്റ് 
കെ ടി രാധാകൃഷ്ണൻ മാസ്റ്റർ അദ്യക്ഷത വഹിച്ച
സമാപന യോഗ ഉദ്ഘാടനം 
ശ്രി എം കെ സാനു മാസ്റ്റർ നിർവഹിച്ചു. 
80 ലക്ഷം പാർപ്പിടങ്ങൾ കേരളത്തിലുള്ളപ്പോൾ 65 ലക്ഷം കുടുംബങ്ങൾ മാത്രമാണുള്ളത് 
എന്നിട്ടും വീടില്ലാത്തവരുടെ എണ്ണം ലക്ഷങ്ങൾ വരും . 
 

ഈ വിരോധാഭാസം കാണാതെ പോകരുത് .
ഇത് ഒരു ഉദാഹരണം മാത്രം .  
വികസനത്തിന്റെ മാനദണ്ഡങ്ങളിൽ എവിടെയാണ് പിഴവ് പറ്റുന്നതെന്ന് 
അധികാരികൾ കൺ തുറന്ന് കാണണാം .
ഇവിടെയാണ് മറ്റൊരു കേരളമെന്ന മുദ്രാവാക്യത്തിന്റെ പ്രസക്തി.


ജാതിമത വിവേചനമില്ലാത്ത 
യുക്തി ബോധമുള്ള 
തരിശുരഹിത . ഭക്ഷ്യ വസ്തുക്കൾക്കയി 
മറ്റു സംസ്ഥാനങ്ങളെ ആശ്രയിക്കാത്ത
പകർച്ച വ്യാധി വിമുക്ത 
കൂട്ടായ്മയുള്ള
നീതിബോധമുള്ള 
ദാരിദ്ര്യമില്ലാത്ത 
ആരോഗ്യമുള്ള
ജനാധിപത്യ ബോധമുള്ള 
സ്ത്രീകൾക്കും കുട്ടികൾക്കും സുരക്ഷിതത്തമുള്ള 
മാലിന്യമുക്ത 
വിദ്യാഭ്യാസ കച്ചവടമില്ലാത്ത ...........കേരളം 

ഇതിനായുള്ള ആഹ്വാനത്തോടെയാണ് പദയാത്ര സമാപിച്ചത് 
കലാ ജാഥാ വിഭാഗവും ഇതോടൊപ്പം ഉണ്ടായിരുന്നു

 

10/12/11

പരിഷത്ത് കലാജാഥ
പരിഷദ് കലാജാഥ വന്നു
അങ്കമാലി മേഖലയിൽ രണ്ടുകേന്ദ്രങ്ങളിൽ സ്വീകരണം നടന്നു

പരിപാടികൾ തുടങ്ങിയത്  മുല്ലനേഴി തന്നെ രചിച്ച്
മുൻപ് അവതരിപ്പിച്ചിട്ടുള്ള കലാരൂപങ്ങളിൽ നിന്ന്
തെരഞ്ഞെടുക്കപ്പെട്ട ഏതാനും വരികൾ
കോർത്തിണക്കിക്കോണ്ടുള്ള ഒരു അനുസ്മരണ
പരിപാടി ആയിട്ടായിരുന്നു

അമ്മയും നന്മയും ഒന്നണ്  ഞങ്ങളും നിങ്ങളും ഒന്നാണ്.........................................
അക്ഷരം തൊട്ടു തുടങ്ങാം നമുക്കൊരേ ആകാശം വീണുകിട്ടാൻ...........................
നേരമൊട്ടും വൈകിയില്ല കൂട്ടുകാരെ പോരു കൂട്ടുകരേ പോരൂ..............................
ആത്മാഭിമാന കൊടിക്കൂറ പൊക്കുവാൻ കൂട്ടുകാരെ നമുക്കൊത്തു ചേരാം.............





മനുഷ്യനിൽ വിശ്വസിച്ച് മനുഷ്യനെ സ്നേഹിച്ച്
നല്ല നാളെയ്ക്ക് വേണ്ടി പ്രവർത്തിച്ച
മുല്ലനേഴിക്ക് ആദരാഞ്ജലികൾ






വികസനത്തിന്റെ പെരും പാത വരുമ്പോൾ
പെരുവഴിയിലകപ്പെട്ടു പോകുന്ന സാധാരണ മനുഷ്യരുടെ
ചോരമണക്കുന്ന നെടുവീർപ്പിൽ നിന്നാണ്
കലാപരിപാടികൾ തുടങ്ങിയത്
മണ്ണീനെ വെള്ളത്തെ വായുവിനെ ദുഷിപ്പിക്കുന്ന
മനുഷ്യന്റെ വലിച്ചെറിയൽ സംസ്ക്കാരം പോലെതന്നെ
പണത്തിനോടുള്ള ആർത്തി കൊണ്ട്
മക്കളെ മറുനാട്ടിലേക്ക് വലിച്ചെറിയുന്നവരോട്
വിറ്റുവോ നീയെന്റെ ജീവിത ഭാഷയെ
ചുട്ടുവോ നീയെന്റെ കേരള ഭാഷയെ എന്ന് ചോദിക്കുന്നു

പ്രണയം നടിച്ച് വിളിച്ചിറക്കി ചെന്നായ്ക്കളുടെ മുന്നിലേക്ക്
ചില്ലിക്കശിനായി വലിച്ചെറിയുന്ന ചെറുപ്പക്കാരെ നോക്കി
എങ്ങു പോയ് എങ്ങു പോയ് ആങ്ങളമാർ എന്ന് ചോദിക്കുമ്പോൾ
സദസ്സിൽ വല്ലാത്തൊരു നിശ്ശ്ബ്ദത പടർന്നു
തിരിച്ചു പോക്കില്ലാത്ത യാത്രയിൽ തെറ്റില്ല ശരിയുമില്ല
മുന്നോട്ടുവച്ച പാദം ഒറ്റയടി പിറകോട്ട് വലിക്കുവാൻ
കഴിയാത്തവണ്ണം പെട്ടു പോയവരോട്
ഇനി വയ്ക്കുന്ന ഓരോ പാദവും
ഒരു പുതു ലോകസൃഷ്ടിക്കയുള്ളതാകണമെന്നും
അത് ഇപ്പോൾ തന്നെ തുടങ്ങണ മെന്നും ഓർമ്മപ്പെടുത്തിക്കൊണ്ട്
കലാപരിപാടികൾ അവസാനിപ്പിച്ചു

ശാസ്ത്ര ബോധത്തിന്റെ കൈത്തിരിയുമായി
ജനകീയ ബദലുകൾ തേടിയുള്ള യാത്രയിൽ
ഈകലാജാഥ ഒരു നാഴികകല്ലായി മാറും തീർച്ച

വേണം വേണമിവിടെ വേണം
വേണം പുതിയോരു കേരളം
വേണമിവിടെ വേണം  വേണം
വേണം മറ്റൊരു കേരളം