Thursday, June 28, 2012

എന്റെ വിദ്യാലയം 2


സ്കൂളിൽ പുതിയ യൂണീഫോം വിതരണ ഉദ്ഘാടനം .
ജനപ്രതിനിധികളും AEO യും സ്പോൺസർമാരും വന്നു
ചടങ്ങ് അൽപ്പം നീണ്ടു പോയി..
അതിനാലാവാം 3 കുട്ടികൾക്ക് തലകറങ്ങി .
സ്റ്റാഫ് റൂമിലെ തലകറക്കം ബഞ്ചിൽ കുട്ടികളെ എത്തിച്ചു .
പ്രസംഗകരുടെ ഔചിത്യക്കുറവിനാൽ  20 മിനിട്ടു കൊണ്ട്
തീരേണ്ട യോഗം 1 മണിക്കൂർ വരെ നീണ്ടു .

തുണീ മുറിച്ചു കൊണ്ടിരിക്കുന്ന സുഹൃത്തിനെ
സഹായിക്കാൻ നിൽക്കുമ്പോഴാണ്
എച്ച് എം മറ്റൊരാവശ്യവുമ്മായിട്ടെത്തിയത് .
നമ്മുടെ ലൈബ്രറി ലാബിൽ നിന്ന് മാറ്റണം
മുകളിൽ മുറിയൊന്ന് റെഡിയാണ്   

3 വർഷമായി ഞാനിവിടുണ്ട്
ഇതേ വരെ സ്കൂൾ ലൈബ്രറി കണ്ടിട്ടില്ല
പണിക്കർ സാറിന്റെ വാൾ പോസ്റ്റർ ഒട്ടിച്ച
വായനാവാര ചുമരിനരുകിലൂടെ പലതവണ
നടന്നെങ്കിലും ഇക്കാര്യം ഇതേ വരെ
തോന്നിയില്ലെന്ന് തെല്ല് ആശ്ചര്യത്തോടെ ഓർത്തു

പൂട്ടപ്പെട്ട അലമാരകളിലും താഴെ കാർഡു ബോർഡ്
പെട്ടികളിലുമായി അക്ഷരങ്ങൾ സുഖ നിദ്രയിൽ ……
പുസ്തകങ്ങൾ മാറ്റി അലമാരകൾ മുകളിലത്തെ നിലയിൽ
എത്തിക്കാൻ ആരെയാണ് നമുക്ക് കിട്ടുക എച്ച് എം ചോദിച്ചു.
മറുപടി പറഞ്ഞില്ല
യൂണീഫോം വാങ്ങാൻ വന്ന ചിലരെ കൂടെക്കൂട്ടി
ഒരുമണിക്കൂറിനകം  ഷെൽഫുകളെല്ലാം മുകളിൽ എത്തി.
പുസ്തകങ്ങൾ നിലത്തും കസേരയിലുമായി ചിതറിക്കിടക്കുന്നു .
RK  നാരായണന്റെ  മാൽഗുഡി ദിനങ്ങൾ കണ്ണിൽ പെട്ടു.
കുറച്ചു നാളായി വായിക്കണമെന്ന് കരുതിയിരുന്ന പുസ്തകം
ഒന്ന് മറിച്ചു നോക്കി താഴെ വച്ചപ്പോഴേക്കും നാലംഗ സൈന്യവുമായി
മലയാളാധ്യാപകൻ മുന്നിൽ.
വന്നപാടെ ഭടന്മാർ പ്രവർത്തന സജ്ജരായി
ഓരോരുത്തരും എടുക്കാവുന്ന പുസ്തകം എടുത്തു
മുകളിലേക്ക് പ്രയാണമാരംഭിച്ചു
ഇവർ മാത്രമായാൽ എത്രദിവസം വേണ്ടിവരും
പുസ്തക സഞ്ചയം മുകളിലെത്താൻ

കുറച്ചുകൂടി കാറ്റും വെളിച്ചവും കടക്കുന്ന ഒരിടത്തേക്ക് ഞങ്ങളെ
കൊണ്ടുപോയ്ക്കൂടേന്ന് ആരോ പറയുന്നത് കേട്ടു
മാധവിക്കുട്ടിയൊ, വള്ളത്തോളോ,ബഷീറോ,എം റ്റി യൊ,
പാപ്പുട്ടി മാഷൊ???? ചെവിയോർത്തു
യൂണീഫോം ക്യൂവിൽന് പുറകിൽ നിന്നിരുന്നവരെ വിളിച്ചു
ഇരുണ്ട് പൊടി പിടിച്ച ലാബിൽ നിന്ന് മുകളിലെ വെളിച്ചമുള്ള
വായനാ ശാലാ മുറിയിലേക്ക് കുട്ടികൾ നിരന്നു
എട്ടാം ക്ലാസുകാരുടെ കൈകളിലൂടെ അക്ഷരത്താളുകൾ
മുകൾ നിലയിലേക്ക് പറന്നു .
ഇടക്ക് ചിലയിടത്ത് ചങ്ങലക്കണ്ണികൾ മുറിഞ്ഞപ്പോൾ
ഞങ്ങൾ ഇഴ ചേർന്നു
ഒരു ചെറിയ കുട്ടി പുരാണിക് എൻസൈക്ലോപ്പിഡിയയുമായി പോയപ്പോൾ
ഒരാൾ വിളിച്ചുപറഞ്ഞു ദേ പുസ്തകം നടന്നു വരുന്നു
ഞങ്ങളും ചിരിയിൽ പങ്കു കൊണ്ടു

ഇന്റർവെൽ സമയത്ത് അടുത്തക്ലാസുകാരും
ചങ്ങലക്കണ്ണികളാകാൻ ഓടി വന്നു
ഒരേ ദിശയിൽ നിന്നിരുന്ന കുട്ടികളെ ഒന്നിടവിട്ട് അഭിമുഖമായി നിറുത്തി
പുസ്തക ചങ്ങല ഗണിത രൂപമാക്കി
ഊർജ്ജ കൈമാറ്റം ലളിതമായി
45 മിനിട്ടിനകം മുഴുവൻ പുസ്തകവും മുകളിൽ .......
കുട്ടികൾ സന്തോഷത്തിലാണ്  ..
മുകളിൽ നിന്നിരുന്നെങ്കിൽ പുസ്തകങ്ങൾ
തരം തിരിച്ചു അടുക്കാമായിരുന്നുവെന്ന് ഓർത്തു .
ചെന്നപ്പോൾ അത്ഭുതപ്പെട്ടു പോയി കുട്ടികൾ തന്നെ
വലിയ ചെറിയ പുസ്തകങ്ങൾ തിരിച്ചു വെച്ചിരിക്കുന്നു .

HM വന്നു എല്ലാപുസ്തകവും മുകളിലെത്ത്യോ
സാർ ആശ്ചര്യപ്പൊട്ടു   'ഇതെങ്ങനെ സംഭവിച്ചു'

പുസ്തകം അടുക്കി വെക്കുന്നതിനേപ്പറ്റിയായി അടുത്ത ചർച്ച
അസുഖം വകവെക്കാതെ ചുറു ചുറുക്കോടെ ഓടിനടക്കുന്നത് കണ്ടപ്പോൾ
ഏല്യാസ് സാർ തന്റെ വിദ്യാഭ്യാസ കാലം ഓർമ്മിച്ചുവെന്ന് തോന്നി
കഴുത്തിൽ പിടിപ്പിച്ച കോളർ സാറിനൊരു തടസ്സമായില്ല

അവസാനത്തെ കുട്ടിയുടെ യൂണീ ഫോമും മുറിച്ചു കഴിഞ്ഞപ്പോൾ
തുണി പിന്നേയും ബാക്കി . ഒരുമിച്ച് വാങ്ങി മുറിച്ചതു കൊണ്ട്
ഉണ്ടായ മിച്ചമാണിതെന്ന് പ്രകാശൻ മാഷിനോട് പറഞ്ഞു     .
മാഷ് വലിയ ആഹ്ലാദത്തിലാണെന്ന് മുഖത്ത് നിന്ന് വായിച്ചെടുത്തു .
ബാക്കി കുട്ടികൾക്ക് കൂടി യൂണീഫോമിനെന്തു
ചെയ്യുമെന്ന് സംസാരിച്ചുകൊണ്ടിരുന്നപ്പോൾ
ഏല്യാസ് സാർ എന്തോ ഒന്ന് കൈയ്യിൽ വച്ചുതന്നു .
മാൽഗുഡിയിലെ ദിനങ്ങൾ
ചുവന്ന അക്ഷരങ്ങളീൽ 
 
വായനാവാരം സന്തോഷകരമായി .
ഇരുളിൽ നിന്ന് അക്ഷരങ്ങൾ
വെളിച്ചത്തിലേക്ക് വന്നല്ലൊ .

Saturday, June 23, 2012

PSC പരീക്ഷക്ക് ഇന്നേ വരെ ചോദിക്കാത്തചോദ്യം


ഒരു അലസ യാത്രക്കിടയിലാണ്
ജൂനിയർ പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടറെ കണ്ടത്
ഗ്രാമത്തിൽ 12 ഡെങ്കിപ്പനി റിപ്പോർട്ട് ചെയ്തിട്ടുണ്ടത്രെ
പ്രോട്ടോക്കോൾ ബോധവൽകരണത്തിലാണിപ്പോൾ.
കൂടെക്കൂടി.         ചിലതെല്ലാം ചോദിച്ചറിയാമല്ലൊ.

ടൈഗർ മൊസ്ക്കിറ്റൊയാണത്രെ രോഗം പരത്തുന്നത്
രോഗം വന്നാൽ മരിച്ചു പോകാനും സാദ്ധ്യതയുണ്ട്
പേടിച്ചു പോയി . എവനാളൊരു പുലിയാണല്ലൊ
കടുവാക്കൊതുകെന്ന് മലയാള പരിഭാഷ കേട്ടപ്പോൾ
ശരിക്കും ഞെട്ടി . ശരിക്കും പുപ്പുലി തന്നെ
കടുവായുടത്രം വലിയ കൊതുകൊ
കടുവാക്കൊതുക്

ചിത്രം കണ്ടപ്പോഴാണ് അശ്വാസമായത്
ഇത്തിരിക്കുഞ്ഞൻ കൊതു.
കൊതുകെന്ന് പറയാൻ പോലും വലുപ്പമില്ല
കറുത്ത ശരീരത്തിൽ വെളുത്ത പുള്ളികളുണ്ട്
കണ്ടു കണ്ടിരിക്കെ
ചില സംശയങ്ങൾ വളർന്നു വന്നു

കൊതുകിനെത്ര ആയുസ്സുണ്ട്  ?
മനുഷ്യന്റെ ആയുസ്സറിയാം
ആനയുടെ പട്ടിയുടെ പൂച്ചയുടെ ഒക്കെ അറിയാം
പക്ഷെ കൊതുകിന്റെ ……ആയുസ്സ്എത്ര വരും ?
PSC  പരീക്ഷക്ക് ന്നേ വരെ ചോദിക്കാത്തചോദ്യം

ആട്ടെ കൊതുകെത്ര മുട്ട ഒരു ദിവസം ഇടും ?
കോഴി ഒരു മുട്ടയിടും .
ഒന്നിലധികം മുട്ടയിട്ടാൽ പൊരിച്ചുതിന്നാമല്ലൊ
കൊതുക് മുട്ട
എന്നോർത്ത് പൊന്മുട്ടയിടുന്ന കോഴിയെന്ന്
നാമകരണം ചെയ്യാമായിരുന്നു
മുട്ടക്കറിക്ക് മുട്ടകൃഷി
കോഴിക്കറിക്ക് കോഴിക്കൃഷി
തീറ്റപ്പണ്ടാരങ്ങളായ മനുഷ്യർക്ക്
എല്ലാം ഒരു തരം കൃഷി തന്നെ
പള്ള നിറക്കാനുള്ള  കൃഷി
എത്രതിന്നാലും ഈ പള്ള നിറയോ അതും ഇല്ല .!!!!

ഒരു മണിക്കൂറിൽ കൊതുക്
എത്രപ്രാവശ്യം ചിറക് വീശും ?
ബീവറജിന്റെ മുന്നിൽ ക്യൂ നിൽക്കുന്ന
ലോകോത്തര വീശുകാരോട്  ചോദിച്ചാൽ
മൂർഖൻ പാമ്പിൻ ഉറയൂരി അവർ ചൊടിക്കും
പത്തി വടർത്തി തലയാട്ടി അവർ കൊത്താൻ വരും
ഷാറ്   പോ..........................
ഒരു മണിക്കൂറിൽ ഒരു മിനിട്ടിൽ ഒരു സെക്കന്റിൽ
എത്ര എത്ര……………….
വീട്ടിലെ കൊതുക് ഹാച്ചറി

ഏതു കൊതുകാണ് ചോര കുടിക്കാത്തത്  ?
………………………………………………….
അപ്പോൾ പെൺ കൊതുക് ചോര കുടിക്കുന്നത് എന്തിനാണ്
വിശപ്പ് മാറ്റാനാണെങ്കിൽ ആൺ കൊതുകും
അതു തന്നെയല്ലെ കുടിക്കേണ്ടത്  ?

ഒരു കൊതുക് എത്രദൂരം യാത്ര ചെയ്യും ?
ലോറി വാടകക്ക് വിളിച്ച് ഗമയിൽ
യാത്ര ചെയ്യുന്ന ആനയെ കണ്ടിട്ടുണ്ട്
ലിഫ്റ്റിൽ കയറി മുകളിലേക്ക് യത്ര ചെയ്യുന്ന
കൊതുകിനേക്കുറിച്ച് കേട്ടിട്ടുണ്ട്
എന്നാലും ഒരു കൊതുക് എത്രദൂരം യാത്ര ചെയ്യും ?

കൊതുക് ദാസേട്ടന്റേം കൊതുക് ചിത്രച്ചേച്ചിയുടേയും
പാട്ടു കേൾക്കാത്തവരായി എത്ര പേരുണ്ട്.
ഇവരിങ്ങനെ ചെവിയിൽ സാദകം ചെയ്യുന്നതെന്തിനാവാം?
360 ഡിഗ്രിയിൽ കാണാൻ കഴിയുന്ന കൊതുക് കണ്ണ്

കൊതുകിന് എത്ര കണ്ണുകൾ ഉണ്ട് 1,2,3,4,5,6,7,8,9,10,11,12,13.................  
എല്ലാക്കണ്ണിലൂടെയും കാണാൻ കഴിയുമൊ
അതുകൊണ്ടാണൊ അടിക്കാൻ ചെല്ലുമ്പോൾ പറന്നു പോകുന്നത്
കൊതുകിന് സൂചിയിലൂടെ നൂൽ 
കോർക്കാൻ കഴിയുമൊ



കൊതുകിന് ടൈം ടേബിൾ ഉണ്ടൊ
കാലത്തും വൈകിട്ടും കടിക്കണ കൊതുക് ഏതാവാം
കടിച്ചാൽ ചൊറിച്ചിലുണ്ടാക്കുന്ന കൊതുകൊ  ?
സംശയം കൊണ്ടെനിക്കിരിക്കാൻ വയ്യേയ്…………

കൊതുകിന്റെ ചിറക് ചലിപ്പിക്കുന്ന വേഗത്തിൽ
മനുഷ്യന്റെ കൈകൾ ചലിപ്പിച്ചാൽ എന്തു സംഭവിക്കും ?
എന്തും സംഭവിക്കാം

ഒരു സംശയം കൂടി ബാക്കി
ഒരു കൊതുക് വിചാരിച്ചാൽ ഇന്ത്യാക്കാരെ മുഴുവൻ
(ഒരാളെ ഒരു കൊതുക് ഒരു തവണ മാത്രം)
കടിക്കാനുള്ള കൊതുക് തലമുറയെ
സൃഷ്ടിക്കാൻ എത്ര ദിവസം വേണ്ടി വരും

കാൽക്കുലേറ്റർ സാദയോ സയന്റിഫിക്കോ ഉപയോഗിക്കാം


          ================ശുഭം================