ഒരു അലസ യാത്രക്കിടയിലാണ്
ജൂനിയർ പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടറെ
കണ്ടത്
ഗ്രാമത്തിൽ 12 ഡെങ്കിപ്പനി റിപ്പോർട്ട് ചെയ്തിട്ടുണ്ടത്രെ
പ്രോട്ടോക്കോൾ ബോധവൽകരണത്തിലാണിപ്പോൾ.
കൂടെക്കൂടി. ചിലതെല്ലാം ചോദിച്ചറിയാമല്ലൊ.
‘ടൈഗർ
മൊസ്ക്കിറ്റൊ’യാണത്രെ ഈ രോഗം
പരത്തുന്നത്
രോഗം വന്നാൽ മരിച്ചു പോകാനും സാദ്ധ്യതയുണ്ട്
പേടിച്ചു പോയി . എവനാളൊരു പുലിയാണല്ലൊ
‘കടുവാക്കൊതുകെ’ന്ന്
മലയാള പരിഭാഷ കേട്ടപ്പോൾ
ശരിക്കും ഞെട്ടി . ശരിക്കും പുപ്പുലി
തന്നെ
കടുവായുടത്രം വലിയ കൊതുകൊ
കടുവാക്കൊതുക് |
ചിത്രം കണ്ടപ്പോഴാണ് അശ്വാസമായത്
ഇത്തിരിക്കുഞ്ഞൻ കൊതു.
കൊതുകെന്ന് പറയാൻ പോലും വലുപ്പമില്ല
കറുത്ത ശരീരത്തിൽ വെളുത്ത പുള്ളികളുണ്ട്
കണ്ടു കണ്ടിരിക്കെ
ചില സംശയങ്ങൾ വളർന്നു വന്നു
ഈ കൊതുകിനെത്ര ആയുസ്സുണ്ട് ?
മനുഷ്യന്റെ ആയുസ്സറിയാം
ആനയുടെ പട്ടിയുടെ പൂച്ചയുടെ ഒക്കെ
അറിയാം
പക്ഷെ കൊതുകിന്റെ ……ആയുസ്സ്…എത്ര വരും ?
PSC പരീക്ഷക്ക് ഇന്നേ വരെ ചോദിക്കാത്തചോദ്യം
ആട്ടെ കൊതുകെത്ര മുട്ട ഒരു
ദിവസം ഇടും ?
കോഴി ഒരു മുട്ടയിടും .
ഒന്നിലധികം മുട്ടയിട്ടാൽ പൊരിച്ചുതിന്നാമല്ലൊ
കൊതുക് മുട്ട |
എന്നോർത്ത് ‘പൊന്മുട്ടയിടുന്ന കോഴി’യെന്ന്
നാമകരണം ചെയ്യാമായിരുന്നു
മുട്ടക്കറിക്ക് മുട്ടകൃഷി
കോഴിക്കറിക്ക് കോഴിക്കൃഷി
തീറ്റപ്പണ്ടാരങ്ങളായ ഈ മനുഷ്യർക്ക്
എല്ലാം ഒരു തരം കൃഷി
തന്നെ
പള്ള നിറക്കാനുള്ള കൃഷി
എത്രതിന്നാലും ഈ പള്ള നിറയോ അതും ഇല്ല .!!!!
ഒരു മണിക്കൂറിൽ കൊതുക്
എത്രപ്രാവശ്യം ചിറക് വീശും ?
ബീവറജിന്റെ മുന്നിൽ ക്യൂ നിൽക്കുന്ന
ലോകോത്തര വീശുകാരോട് ചോദിച്ചാൽ
മൂർഖൻ പാമ്പിൻ ഉറയൂരി അവർ
ചൊടിക്കും
പത്തി വടർത്തി തലയാട്ടി അവർ കൊത്താൻ വരും
ഷാറ് പോ..........................
ഒരു മണിക്കൂറിൽ ഒരു മിനിട്ടിൽ ഒരു സെക്കന്റിൽ
എത്ര എത്ര……………….
വീട്ടിലെ കൊതുക് ഹാച്ചറി |
ഏതു കൊതുകാണ് ചോര കുടിക്കാത്തത് ?
………………………………………………….
അപ്പോൾ പെൺ കൊതുക് ചോര കുടിക്കുന്നത് എന്തിനാണ്
വിശപ്പ് മാറ്റാനാണെങ്കിൽ ആൺ കൊതുകും
അതു തന്നെയല്ലെ കുടിക്കേണ്ടത് ?
ഒരു കൊതുക് എത്രദൂരം യാത്ര ചെയ്യും ?
ലോറി വാടകക്ക് വിളിച്ച് ഗമയിൽ
യാത്ര ചെയ്യുന്ന ആനയെ കണ്ടിട്ടുണ്ട്
ലിഫ്റ്റിൽ കയറി മുകളിലേക്ക് യത്ര ചെയ്യുന്ന
കൊതുകിനേക്കുറിച്ച് കേട്ടിട്ടുണ്ട്
എന്നാലും ഒരു കൊതുക് എത്രദൂരം യാത്ര ചെയ്യും ?
കൊതുക് ദാസേട്ടന്റേം കൊതുക് ചിത്രച്ചേച്ചിയുടേയും
പാട്ടു കേൾക്കാത്തവരായി എത്ര പേരുണ്ട്.
ഇവരിങ്ങനെ ചെവിയിൽ സാദകം ചെയ്യുന്നതെന്തിനാവാം?
360 ഡിഗ്രിയിൽ കാണാൻ കഴിയുന്ന കൊതുക് കണ്ണ് |
കൊതുകിന് എത്ര കണ്ണുകൾ ഉണ്ട് 1,2,3,4,5,6,7,8,9,10,11,12,13.................
എല്ലാക്കണ്ണിലൂടെയും കാണാൻ കഴിയുമൊ
അതുകൊണ്ടാണൊ അടിക്കാൻ ചെല്ലുമ്പോൾ പറന്നു പോകുന്നത്
കൊതുകിന് സൂചിയിലൂടെ നൂൽ
കോർക്കാൻ കഴിയുമൊ
കൊതുകിന് ടൈം ടേബിൾ ഉണ്ടൊ
കാലത്തും വൈകിട്ടും കടിക്കണ കൊതുക് ഏതാവാം
കടിച്ചാൽ ചൊറിച്ചിലുണ്ടാക്കുന്ന കൊതുകൊ ?
സംശയം കൊണ്ടെനിക്കിരിക്കാൻ വയ്യേയ്…………
കൊതുകിന്റെ ചിറക് ചലിപ്പിക്കുന്ന വേഗത്തിൽ
മനുഷ്യന്റെ കൈകൾ ചലിപ്പിച്ചാൽ എന്തു സംഭവിക്കും ?
എന്തും സംഭവിക്കാം
ഒരു സംശയം കൂടി ബാക്കി
ഒരു കൊതുക് വിചാരിച്ചാൽ ഇന്ത്യാക്കാരെ മുഴുവൻ
(ഒരാളെ ഒരു കൊതുക് ഒരു തവണ മാത്രം)
കടിക്കാനുള്ള കൊതുക് തലമുറയെ
സൃഷ്ടിക്കാൻ എത്ര ദിവസം വേണ്ടി വരും
കാൽക്കുലേറ്റർ സാദയോ സയന്റിഫിക്കോ ഉപയോഗിക്കാം
================ശുഭം================
1 comment:
നല്ല ചിന്തകള്‍
ആശംസകള്‍
Post a Comment