Friday, June 1, 2012

നല്ല നിരാശ

ഇന്ന് വീണ്ടും സ്കൂളിൽ പോയി
+2 വിലെ അധ്യാപകനുമായി കുശലം പറഞ്ഞുകൊണ്ടിരുന്നപ്പോളാണ്
ആ കുട്ടി കടന്നുവന്നത്
മാഷ് വലിയ ഉത്സാഹത്തിൽ കുട്ടിയെ വിളിച്ചു
"റിസൽട്ട് എങ്ങനെയുണ്ട്"
"കുഴപ്പമില്ല" .  സ്ഥിരം ഉത്തരം
കുട്ടിയൊന്ന് പരുങ്ങിയൊ
"സർട്ടിഫിക്കറ്റുണ്ടല്ലൊ കാണട്ടെ" 
കുട്ടിയുടെ കയ്യിൽ നിന്ന് പതിയെ സർട്ടിഫിക്കറ്റ് മാഷിന്റെ കയ്യിൽ എത്തി
"ഇനി എന്ത് ചെയ്യാൻ പോകുന്നു"
"TTC ക്ക് ചേരണം" കുട്ടി ഉത്സാഹത്തോടെ പറഞ്ഞു
ശിഷ്യയും  തന്റെ പാതയിൽ വരാൻ പോകുന്നു  മാഷിന് അഭിമാനം തോന്നി
കണ്ണുകൾ സർട്ടിഫിക്കറ്റിലെ മാർക്കിന്റെ കോളത്തിൽ ഉടക്കി
ആറെണ്ണത്തിൽ ഒന്നിനും B ഗ്രേഡിന് മുകളിൽ ഇല്ല .
നിരാശ തോന്നി
ഈ നിലവാരത്തിലുള്ളവർ അധ്യാപകരായാൽ
എങ്ങനെ വിദ്യാഭ്യാസരംഗം രക്ഷപ്പെടും
ആശങ്ക തോന്നാതിരുന്നില്ല
ഇന്നലെ പോയ സർക്കാർ UP സ്കൂളിലെ ഹെഡ്മാസ്റ്റർ
CBSC സിലബസിനെപ്പറ്റി വാതോരാതെ സംസാരിക്കുന്നത് കണ്ടപ്പോൾ
ഉണ്ടായ നിരാശയേക്കാൾ വലുതല്ലല്ലൊ ഇത് എന്ന് സമധാനിച്ചു
"ഈ പെണ്ണങ്ങൾ  അധ്യാപകരായി വന്നതിന് ശേഷമാണ്
വിദ്യാഭ്യാസ രംഗം ഇത്രയേറെ മോശമായത് "
മാഷ് ജെന്റർ സെൻസിറ്റീവായി .

മുൻപറഞ്ഞ കുട്ടിയേപ്പറ്റി  മറ്റൊരു ടീച്ചറോട് പരാമർശിച്ചു
മാഷേ സർട്ടിഫിക്കറ്റിലെ മാർക്കല്ല കുട്ടിയെ പഠിപ്പിക്കുന്നത്
നല്ല മാർക്കുണ്ടായിട്ടും തന്റെ തൊഴിലിന്റെ മഹത്വം മനസിലാക്കനുള്ള
ശേഷിയില്ലാത്ത അധ്യാപകരേക്കാൾ നന്നാവുക
ഒരു പക്ഷെ ഇവരായിരിക്കും
കേട്ടപ്പോൾ അതും ശരിയാണെന്ന് തോന്നി
അപ്പോൽ ഇന്നീക്കാണുന്ന അപജയത്തിന് കാരണമെന്താവാം ?
പാസ്ക്കലും പൗലൊ ഫ്രെയറും ക്ലാസെടുക്കാൻ വരില്ലല്ലൊ
ഒരു നല്ല നിരാശ മനസ്സിൽ കടന്നുകൂടി

2 comments:

Cv Thankappan said...

എന്തുചെയ്യാം?

Chundekkad said...

ഞാനും ഒരന്വേഷണത്തിലാണ് . ഉത്തരം ഉടൻ ഇല്ല .പക്ഷെ ഇത്തരം അന്വേഷണങ്ങൾക്ക് എന്നെങ്കിലും ഒരാൾക്ക് മറുപടിയുണ്ടാവതിരിക്കില്ല . നമുക്ക് കൂട്ടായി അന്വേഷിക്കാം. ചീത്ത നിരാശയേക്കാൾ നല്ലതല്ലെ നല്ല നിരാശ .മാഷ് "എന്റെ സുഖാനുഭവങ്ങൾക്ക് ഭംഗം വരുത്തിയതാരാണ്" (who moved my chease )എന്ന പുസ്തകം വായിച്ചിട്ടുണ്ടൊ വായിക്കണം . ചിലപ്പോൾ ഉത്തരം കാണാൻ സഹായിച്ചേക്കും . . .