എങ്ങനെ ഒരു വായന ശാല ഒരുക്കാം
സ്കൂളിലാകുമ്പോൾ അതിനു പറ്റിയ ഒരു രീതീ ശാസ്ത്രം
ഉണ്ടായേ പറ്റൂ .അലമാരകൾ നല്ല രീതിയിൽ ആകർഷകമായി
ക്രമീകരിക്കാം . കുറച്ചു മേശയും ബഞ്ചും കണ്ടെത്താം
വായിക്കുന്നിടത്ത് നിശ്ശബ്ദത നിർബ്ബന്ധമാണ്
അത് ഉറപ്പാക്കാം . പിന്നെ എന്തെല്ലാം ചെയ്യാം
മാസികകൾ പത്രങ്ങൾ ശേഖരിക്കണം
സ്പോൺസർമാരെ കണ്ടെത്തണം
ഇനി വേണ്ടത് പുസ്തകങ്ങൾ ക്രമമായി അടുക്കി വെയ്ക്കലാണ്
അതിണ് ഒരു കാറ്റലോഗുണ്ടാക്കണം
അന്വേഷണത്തിനൊടുവിൽ ഇത്തരമൊന്ന് കയ്യിലായി
ചില്ലറപോരായ്മകൾ കണ്ടേക്കാം
എന്നാലും അതിവിടെ കുറിക്കുന്നു
പരിഹാരങ്ങൾ നിർദ്ദേശിച്ചാലും
വിജ്ഞാന പ്രപഞ്ചം Universe of Knowledge
000 പലവക General
100 ദർശനങ്ങൾ Philosophy
200 മതം Religion
300 സാമൂഹിക ശാസ്ത്രം Social sciencec
400 ഭാഷയും ഭാഷാശാസ്ത്രവും Language and Linguistics
500 ശാസ്ത്രം Science
600 സാങ്കേതിക ശാസ്ത്രം Technologies
700 കലകൾ Arts
800 സാഹിത്യം Literature
900 ചരിത്രം History
ഓരോ ശാഖയും പത്ത് വീതമുള്ള
ഉപ ശാഖകളായി വിഭജിക്കാം
500 ശാസ്ത്രം
510 ഗണിതശാസ്ത്രം
520 ജ്യോതിശാസ്ത്രം
530 ഊർജ്ജതന്ത്രം
540 രസതന്ത്രം
550 ഭൂവിജ്ഞാനീയം
560 പുരാവസ്തു വിജ്ഞാനീയം
570 ജീവശാസ്ത്രം
580 സസ്യശാസ്ത്രം
590 ജന്തുശാസ്ത്രം
ഇതിനെ വീണ്ടും പത്ത് ശാഖകളായി
വിഭജിക്കാം
530 ഊർജ്ജതന്ത്രത്തിന്റെ ഉപ ശാഖകൾ
532 ദ്രാവകങ്ങൾ
533 വാതകങ്ങൾ
534 ധ്വനി
535 പ്രകാശം
536 ഊഷ്മാവ്
537 വിദ്യുച്ഛക്തി, ഇലക്ട്രോണിക്സ്
538 ആധൂനിക ഊർജ്ജതന്ത്രം
കൂടുതൽ സൂക്ഷ്മമായി
500 ശാസ്ത്രങ്ങൾ
530 ഊർജ്ജതന്ത്രം
535 പ്രകാശം
535.5 വർണ്ണങ്ങൾ
ഇനി മറ്റൊരു രീതീയിൽ ഇങ്ങനേയും വിഭജിക്കാം
000 നിഘണ്ടു, സർവ്വവിജ്ഞാനകോശം
100 ദർശനം
200 മതം
300 സാമൂഹിക ശാസ്ത്രം
310 സാംഖികം
320 രാഷ്ട്ര വിജ്ഞാനീയം
330 സാമ്പത്തികശാസ്ത്രം
340 നിയമം
350 പൊതുഭരണം
360 സാമൂഹിക ക്ഷേമ
സ്ഥാപനങ്ങൾ
370 വിദ്യാഭ്യാസം
380 വാണിജ്യം വാർത്താവിനിമയം
390 ആചാരങ്ങൾ.നാടോടിവിജ്ഞാനീയം
400 ഭാഷയും ഭാഷാശാസ്ത്രവും
500 സാങ്കേതിക ശാസ്ത്രം
610 വൈദ്യ ശാസ്ത്രം
620 എഞ്ചിനീയറിങ്ങ്
630 കൃഷിശാസ്ത്രം
640 ഗാർഹിക സാമ്പത്തിക
ശാസ്ത്രം
650 വ്യാപാരം
660 കെമിക്കൽ ടെക്നോളജി
670 നിർമ്മാണ വ്യവസായം
680 യന്ത്രവ്യവസായം
690 കെട്ടിടനിർമ്മാണം
700 കലകൾ
710 നാഗരിക കലകൾ
720 വാസ്തു ശില്പം
730 ശില്പശാല
740 ചിത്ര രചന
750 വർണ്ണചിത്ര രചന
760 കൊത്തുപണി
770 ഫോട്ടോഗ്രാഫി
780 സംഗീതം
790 വിനോദങ്ങൾ
800 സാഹിത്യം
810 മലയാള സാഹിത്യം
811 കവിത
812 നാടകം
813 നോവൽ
814 ഉപന്യാസങ്ങൾ
815 പ്രസംഗം
816 കത്തുകൾ
817 ഹാസ്യം
818 പലവക
819 കഥകൾ
820 ഇംഗ്ലീഷ് സാഹിത്യം
900 ചരിത്രം
910 ഭൂമി ശാസ്ത്രം
920 ജീവശാസ്ത്രം
930 പുരാതന ചരിത്രം
940 യൂറോപ്പ്
950 ഏഷ്യ
960 ആഫ്രിക്ക
970 വടക്കേ അമേരിക്ക
980 തെക്കേ അമേരിക്ക
വിഷയങ്ങൾ കൂടുതലായി വന്നാൽ മുഖ്യ നമ്പറിന്റെ കൂടെ
ഒരു / കൊടുത്ത് അടുത്ത നംമ്പർ എഴുതി കൂടുതൽ വിപുലമാക്കാം
എന്തു തന്നെയായാലും അക്ഷരങ്ങൾ
തടവറയിൽ നിന്ന് മോചിതരാകണം.
അതിന് വായനയുടെ ഒരു അന്തരീക്ഷം
സ്കൂളിൽ നിലനിൽക്കണം .(നിർമ്മിച്ചെടുക്കണം)
വായിക്കാത്ത രക്ഷകർത്താക്കളുടെ മക്കളും വായിക്കില്ലെന്നതു പോലെ
വായിക്കാത്ത മാഷുമ്മാരുടെ കുട്ടികളും വായിക്കില്ല .
അപ്പോൾ വായിക്കുകയും വായിച്ചതിന്റെ ഉള്ളടക്കം
ക്ലാസ്സിൽ പറയുന്ന, ചർച്ച ചെയ്യുന്ന അന്തരീക്ഷവും ഉണ്ടാകണം
ഇത് പി ടി എ യിലും പരീക്ഷിക്കാം
അല്ലാതെ പിരിവിന് തെണ്ടുന്ന അസോസിയേഷനായി
എത്രനാൾ പി ടി എ ക്ക് നിലനിൽക്കാനാകും
എല്ലാക്കൊല്ലവും പിടിഎ ഫണ്ടിന്റെ
10% പുസ്തകം വാങ്ങാനായി ചെലവഴിക്കണം
വാങ്ങുന്ന പുസ്തകങ്ങൾ കുട്ടികൾക്കും
രക്ഷിതാക്കൾക്കും വായിക്കാൻ ലഭ്യമാക്കണം
വേണം നമുക്ക് ഒരു പുതിയ വായനാ സംസ്ക്കാരം
വേണം നമുക്ക് ഒരു വായനാകേരളം
No comments:
Post a Comment