കേരളം ഇന്ത്യയിലെ ഒരു തികഞ്ഞ പരീക്ഷണ ശാലയാണ്
എല്ലാത്തരം
ഉൽപ്പന്നങ്ങളും ഇവിടെ പരീക്ഷിക്കപ്പെടുന്നു .
ബഹുരാഷ്ട്രയും
സ്വദേശിയും എല്ലാം ഇവിടെത്തന്നെ അരങ്ങിലെത്തുന്നു
എന്നു
തുടങ്ങിയതാണ് ഈ പ്രവണതയെന്ന് കൃത്യമായി പറയാനാവില്ല
അത്രക്ക്
പഴക്കമുണ്ടീ ചരിത്രലാബിന് .
വിദ്യാഭ്യാസം
വിവരം വിവേകം നല്ല ആരോഗ്യ ശീലങ്ങൾ
എല്ലാം
നേടിയെടുക്കുന്നതിൽ കേമന്മാരാണ് മലയാളികൾ
എന്തു
പുതുമയേയും ആദ്യം ഒന്നെതിർക്കുമെങ്കിലും
പിന്നെ
അതിനെ വാരിപ്പുണരാൻ യാതൊരു വൈമനസ്യവും കാണിക്കാറുമില്ല
സ്വാതന്ത്ര്യം
പോലും ഒന്നറച്ചാണ് ഇവിടെ എത്തിയത്
കടലുകടന്നു വന്നവരെ സ്വീകരിക്കാൻ
കാണിച്ച അതേ താല്പര്യം
കടലു
കടക്കാനും കാണിച്ചു എന്നതും ചരിത്രം
അതു കൊണ്ട് മലയാളികൾ ഒരു "കേരള മോഡൽ" വികസന രൂപം സൃഷ്ടിച്ചു
ഇന്ത്യയിൽ
അഥവാ ലോകത്ത് തന്നെ തെരഞ്ഞെടുപ്പിലൂടെ ആദ്യമായി
കമ്മ്യൂണിസ്റ്റുകൾ
അധികാരത്തിൽ വന്നതും ഇവിടെ തന്നെ
ഇത്രയേറെ
രാഷ്ട്രീയ പാർട്ടികൾ ഉള്ള ഒരിടം ലോകത്തൊരിടത്തും ഉണ്ടാവില്ല
വരുദ്ധ്യാത്മക വൈരനിര്യാതന ബുദ്ധി കൈമുതലായുണ്ടെങ്കിലും
പരസ്പരം
സഹകരിക്കാത്ത ഒറ്റ രാഷ്ട്രീയ പാർട്ടികളും ഇവിടെ ഇല്ല താനും
"പിളരുന്തോറും
വളരു"മെന്ന തത്വശാസ്ത്രം തന്നെ നമ്മുടെ ഉല്പന്നമാണ് റബറച്ചായന്മാർക്ക് മാനിഫെസ്റ്റോ
എഴുതിയ നാടാണ് കേരളം
ജ്യുഡീഷ്യറിയുടെ
ഇടപെടൽ മറ്റിടങ്ങളേക്കാൾ ഒരുപാട് നടന്ന മണ്ണാണിത്
“കടലിൽ
മഴപെയ്യുന്നത് മരങ്ങൾ ഉണ്ടായിട്ടാണോ”
എന്ന
വിശ്വപ്രസിദ്ധ ചോദ്യം ചോദിച്ചതും നമ്മൾ തന്നെ
എന്നു വച്ചാൽ കേരളം ഇന്ത്യക്ക്
മാത്രമല്ല
ലോകത്തിനു
തന്നെ വഴികാട്ടിയാണെന്നു സാരം
കുറച്ചു
നാളുകൾക്ക് മുൻപ് റോഡിൽ നിര നിരയായി
അടുപ്പു
പൂട്ടിയതിനു കേസെടുത്ത നാടാണീത്
കോടതി
വിശ്വാസികളൂടേതാവുമ്പോൾ
വിധിയും
പരാമർശവും “വിധി” പോലെയാവും
വിശ്വാസികളെ
ബുദ്ധിമുട്ടിച്ചതിന് സസ്പെൻഷൻ വാങ്ങിയ
പോലീസുകാർ
തിരികെ സർവീസിൽ കയറുകയും ചെയ്തു
അന്ന്
ഈ ബ്ലോഗിൽ ഒരു കുറിപ്പെഴുതിയിരുന്നു
പൊങ്കാലക്ക്
പേറ്റെന്റെടുക്കാമെന്നായിരുന്നു സാരാംശം
ഇത്ര
വേഗമത് കമ്മ്യൂണിസ്റ്റുകൾ ഏറ്റെടുക്കുമെന്ന് കരുതിയില്ല
വലതന്മാർക്ക്
ഇത്തരമൊരു കാര്യം ആലോചിക്കാനുമാവില്ല .
നാലുപേർ
കൂടിയാൽ നാലു വഴിക്കാവുമെന്ന് അവർക്കറിയാം
മനുഷ്യച്ചങ്ങല മനുഷ്യമതിൽ മനുഷ്യക്കോട്ട
റെയിൽച്ചങ്ങല എന്നിങ്ങനെ
ഒട്ടേറെ
പുതുമയുള്ള സമര രൂപങ്ങൾക്ക് നേതൃത്വം കൊടുത്ത
മൂശയിൽ
നിന്നു തന്നെ പൊങ്കാലച്ചങ്ങല ഒരു സമര രൂപമായി മലനാട്ടിലിറങ്ങി
(അമ്പലങ്ങളിലും
പള്ളിയിലും പോകാത്ത കമ്യൂണിസ്റ്റുകൾക്ക്
ഇതൊരു
പെരുന്നാൾ പടിയായി . ആറ്റുകാലമ്മ പടിക്ക് പുറത്തും)
നിയമ
ലംഘനമായിരുന്നു ഒരു കാലഘട്ടത്തിന്റെ സമര രൂപം
അത്
ചെയ്താൽ ജയിലിൽ പോയേ പറ്റൂ .
തൊഴിൽ
അല്ലെങ്കിൽ ജയിൽ എന്ന സമര രൂപവും അത്തരത്തിലുണ്ടായതാണ്
ജയിൽ
നിറക്കൽ സമരം ആധൂനികമെങ്കിൽ
ഉത്തരാധൂനികമാണ് പൊങ്കാല സമരം .
പൊങ്കാല
പ്രശ്നത്തിൽ തങ്ങളുടെ കൂറ് പ്രഖ്യാപിച്ചതോടെ
ഇനി
കോടതിക്ക് ഈ വിഷയത്തിൽ ഇടപെടാനുള്ള വഴി
അവർ
മുൻപേ തന്നെ അടച്ചുകളഞ്ഞു .
മുലക്കരം മുടിക്കരം തുണിക്കരം ഏണിക്കരം
പാണക്കരം
കൂലിക്കരം
കുഴിക്കാണം വഴിക്കാണം വള്ളക്കരം പിള്ളക്കരം
എന്നിങ്ങനെ
ഒട്ടേറെ കരങ്ങൾ വാങ്ങി പൊന്നിൻ പണ്ടമാക്കി
അതിന്മേൽ അനന്തശയനം
നടത്തുന്ന പത്മനാഭനോട് ചോദിച്ചാൽ
“ഇനി
യെന്തെല്ലാം കാണാനിരിക്കുന്നു” എന്ന് അദ്ദേഹവും പറയും .
No comments:
Post a Comment