ഞാൻ അനാമികയാണ് .
മാനം കവരും മുൻപ്
അവരെന്റെ മനസ്സ് തകർത്തു .
പിന്നെ ശരീരത്തിലൂഴമിട്ടു .
ദില്ലിയുടെ അന്ധകാരത്തിലേക്ക്
വലിച്ചെറിഞ്ഞപ്പോൾ
എനിക്ക് മുഖമില്ലാതായി .
മാതൃ രാജ്യത്ത്
മരിക്കാനനുവദിക്കാതെ
വൈദേശിക മരണം ഉറപ്പാക്കി..
ഇരുളിൽ ചിത കൂട്ടി
ചാരം ഗംഗയിലൊഴുക്കി
ഓർമ്മകളെപ്പോലുമവർ
കടൽ കടത്തി .
ഞാനിന്ന് വേദനയോടെ
ഞെട്ടലോടെ തിരിച്ചറിയുന്നു .
അമ്മയുടെ മടിയിലിരുത്തി
അഛൻ ഈണത്തിലോതിയ
പേരുമെങ്ങോ ഒലിച്ചുപോയി .
ഞാനെനിക്കന്യയാണ്
മറ്റുള്ളവർക്ക്
ജ്യോതി നിർഭയ .
ഭാരതാംബയ്ക്ക്
ഞാനിന്നനാമികയും .
3 comments:
ഉള്ളിലൊരുവേദനയായ്,ദുഃഖമായ്...,......
മനസ്സിനെ സ്പര്‍ശിക്കുന്നത്.
മനസ്സിനെ സ്പര്‍ശിക്കുന്നത്.
Post a Comment