കുറച്ചുനാളുകളായി നമ്മുടെ
വാർത്താ മാധ്യമങ്ങളെല്ലാം തന്നെ കടൽക്കൊലക്കേസിലെ പ്രതികളായ രണ്ടു ഇറ്റാലിയൻ
നാവികരേക്കുറിച്ച് മത്സരിച്ച് എഴുതുകയാണ് .
ക്രിസ്തുമസ് അവധിക്കാലം
ആഘോഷിക്കാൻ അവർ നാട്ടിൽ പോയപ്പോൾ
തിരിച്ച് വരില്ലെന്നായിരുന്നു ആദ്യ വാദം .
പറഞ്ഞ സമയത്ത് തന്നെ
തിരിച്ചു വന്ന് അവർ കൂറ് കാട്ടി .
രണ്ടാമത്തെ
അവസരം തെരഞ്ഞെടുപ്പിൽ വോട്ട്
ചെയ്യാനുള്ളതായിരുന്നു . അവരാർക്ക് വോട്ട് ചെയ്തു
എന്നൊ ആരു ജയിച്ചു എന്നോ
നാം അറിയേണ്ടതില്ല. അവർ തിരികേ
വരുന്നില്ലെന്ന വാർത്തയാണ് “വാർത്ത”യായത് .
നാലഞ്ച് ദിവസത്തേക്ക്
അതു മതിയായിരുന്നു
ചാനൽ
ചർച്ചകൾക്കും പാനൽ ചർച്ചകൾക്കും .
അഫ്സൽ ഗുരുവും
മേമനും അതിൽ മുങ്ങി .
സിനിമാതാരം മാത്രം
കോടികളുടെ നഷ്ടക്കണക്കുമായി നിറഞ്ഞു .
ഒരുപാട്
പേർ സിനിമാക്കാരന് പിന്തുണയുമായി
എത്തി .
കച്ചവടക്കണ്ണുള്ള വമ്പൻ സ്രാവുകളുടെ മേച്ചിൽ പുറമായ
ബോളീവുഡ് കത്തരുതല്ലോ പരിഹാരം
ഉടനുണ്ടാവും .
പ്രതിപക്ഷവും ഭരണകക്ഷിയും
വാദിച്ച് വാദിച്ച്
ഇറ്റലിക്കാരെ
ചാനലുകളിൽ തൂക്കാൻ
വിധിച്ചു .
എന്നാൽ
കേന്ദ്രൻ മൗനീ ബാബ സുപ്രീം കോടതിയുടെ
ഇടപെടലിനു ശേഷം മാത്രമാണ് വാ തുറന്നത് . പിന്നാലെ മാഡവും .
സുപ്രീം
കോടതി ഈ ചതി ചെയ്യുമെന്ന്
കരുതീല്ല .
ഇറ്റാലിയൻ സ്ഥാനപതിക്ക് സ്ഥലം
വിടാൻ പറ്റില്ലെന്നയപ്പോൾ
വോട്ടിടാൻ
പോയവർ രണ്ടാളും വിമാനം പിടിച്ച്
ഇന്ത്യയിലെത്തി .
കൂടെ അവരുടെ വിദേശകാര്യ
സഹമന്ത്രിയും
.
ഒരു ഇന്ത്യാക്കാരനാണ് ഇത്തരത്തിൽ
ഒരു കൈപ്പിഴ പറ്റിയതെങ്കിൽ
വിദേശകാര്യ സഹമന്ത്രി പോയിട്ട്
മന്ത്രീടെ പ്യൂൺ
പോലും ഒരിടത്തും പോകില്ല . ജനസംഖ്യ കുറവുള്ള
രാജ്യത്ത് ഓരോ പൗരനും അവർക്ക്
വലുതാണ് .
ഇവിടെ കടൽ തീരത്തെ
മണൽത്തരിയോട് മത്സരിക്കുന്ന
നമ്മിൽ
പത്തെണ്ണം ചാത്താലെന്താ ചത്തില്ലെങ്കിലെന്താ .
വധശിക്ഷ കൊടുക്കില്ലെന്ന് ഉറപ്പ് നൽകിയ ശേഷമാണ്
ഇറ്റലിക്കാർ
ഇന്ത്യയിലെത്തിയത്.
ശമ്പളം അണപൈ കുറയാതെ
എല്ലാ മാസവും ഇറ്റലിയിലെ വീട്ടിൽലെത്തും കൂടാതെ
ഇവിടെ ജയിലിൽ(അതെന്താണാവൊ) കിടക്കുന്നതിന് ബത്ത വേറെയും .
ശാപ്പാട് ഇറ്റാലിയൻ
മെനുവിൽ ഇവിടെ കിട്ടും .
താമസിക്കാൻ ഗസ്റ്റ്
ഹൗസും . സംഗതി ഒരു ഇറ്റാലിയൻ ശുഭം .
നമ്മുടെ പാവം ഗൾഫ്
പ്രവാസികളെ നിങ്ങൾക്ക് നമോവാകം .
ഇറ്റാലിയൻ പൗരത്വം
വാങ്ങി ഇവിടെ നാട്ടിൽ വന്ന്
ആരെയെങ്കിലും
തട്ടിയാൽ ഇപ്പോഴത്തേതിലും പരമ സുഖം .
പണവും കിട്ടും
സുഖമായി നാട്ടിൽ താമസിക്കുകയുമാകാം .
അടുത്തത് രാഷ്ട്രീയ
ചർച്ചകളും വാർത്തകളുമാണ് .
ഇന്ത്യാക്കാരൻ മന്ത്രി
നീതിന്യായ വ്യവസ്ഥ ലംഘിച്ചു എ
ന്നതിലാണ്
എല്ലവർക്കും വ്യസനം .
അച്ചുതാനനന്ദൻ മുതൽ
യച്ചൂരി വരെ പറഞ്ഞത്
ജ്യുഡീഷ്യറിയെ
മറികടക്കാൻ ഭരണകൂടത്തിനെന്ത് അവകാശമെന്നാണ്
.
ഒന്ന് കണ്ണ് തുറന്ന് കാത്
തുറന്ന് മനസ്സ് തുറന്ന് ആലോചിച്ചാൽ
കാര്യം വ്യക്തമാകും . സെഷൻസും ഹൈക്കോടതീം
ഡിവിഷൻ ബെഞ്ചും
സുപ്രീം കോടതീം
ഡിവിഷൻ ബെഞ്ചും തൂക്കിക്കൊല്ലാൻ വിധിച്ചാലും
അതിനു മുകളിൽ ദയാഹർജിക്കായി പ്രസിഡന്റുണ്ടല്ലൊ
.
അദ്ദേഹമാണെങ്കിൽ മുൻ കോൺഗ്രാസ് നേതാവും .
തുക്കിക്കൊലയ്ക്ക്
സാംഗത്യമില്ലെന്ന വാക്ക്
കൊടുത്തതിന്റെ കാര്യം
വ്യക്തം സുവ്യക്തം .
ഇതൊന്നും
ആലോചിക്കാണ്ട് വെറുതേ നമ്മാൾക്കാർ
ചാനൽ
പാനൽ ചർച്ചിച്ചിട്ടെന്തു കാര്യം .
മൈക്കും
ചെവീം ഉണ്ടെങ്കിൽ ഗരിയമ്മയ്ക്കു പോലും
കരയേണ്ടി വരുന്ന നാട്ടിൽ ഇതല്ല
ഇതിലപ്പുറവും നടക്കും .
അധികാരവും സി ബി ഐ യും
കൂടെയുണ്ടെങ്കിൽ
അൻപർകൾ നൻപർകൾ അകത്താവുമെന്ന്
മുത്തുവേൽ കരുണാനിധിയ്ക്ക് പോലും തെരിഞ്ച് വിട്ടാർ
.
ഈ ഇറ്റാലിയൻ
നാവികർക്ക് പകരം ജയിലിൽ കിടക്കാനായി
നല്ല ചുള കൊടുക്കാമെന്ന് പരസ്യം
കൊടുത്താൽ
ഒരാൾക്ക് പത്ത് പേരെ
വച്ച് നമ്മുടെ നാട്ടിൽ നിന്നു
തന്നെ കിട്ടിയെന്നും വരും
. അതും ഒരു തൊഴിലുറപ്പ്
പദ്ധതിയായി കേന്ദ്ര സർക്കാരിന് പ്രഖ്യാപിക്കാം .
ആളെ കിട്ടാതെ വരില്ല .
ജീവിക്കാൻ വേണ്ടി
മരിക്കാൻ വരെ തയ്യാറാണല്ലൊ ഒരു ശരാശരി ഇൻഡ്യൻ
. ബോലോ ഭാരത് മാതാ കീ ജെയ് .