Sunday, March 24, 2013

ഇറ്റാലിയൻ നാവികരെ തൂക്കിക്കൊല്ലില്ല

          
കുറച്ചുനാളുകളായി നമ്മുടെ വാർത്താ മാധ്യമങ്ങളെല്ലാം തന്നെ            കടൽക്കൊലക്കേസിലെ പ്രതികളായ രണ്ടു ഇറ്റാലിയൻ  
നാവികരേക്കുറിച്ച് മത്സരിച്ച് എഴുതുകയാണ്
ക്രിസ്തുമസ് അവധിക്കാലം ആഘോഷിക്കാൻ അവർ നാട്ടിൽ പോയപ്പോൾ  
തിരിച്ച് വരില്ലെന്നായിരുന്നു ആദ്യ വാദം .   
പറഞ്ഞ സമയത്ത് തന്നെ തിരിച്ചു വന്ന് അവർ കൂറ് കാട്ടി  .  
രണ്ടാമത്തെ അവസരം തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാനുള്ളതായിരുന്നു . അവരാർക്ക് വോട്ട് ചെയ്തു എന്നൊ ആരു ജയിച്ചു എന്നോ നാം അറിയേണ്ടതില്ല. അവർ തിരികേ വരുന്നില്ലെന്ന വാർത്തയാണ് വാർത്തയായത്
നാലഞ്ച് ദിവസത്തേക്ക് അതു മതിയായിരുന്നു 
ചാനൽ ചർച്ചകൾക്കും പാനൽ ചർച്ചകൾക്കും
അഫ്സൽ ഗുരുവും മേമനും അതിൽ മുങ്ങി
സിനിമാതാരം മാത്രം കോടികളുടെ നഷ്ടക്കണക്കുമായി നിറഞ്ഞു .  
ഒരുപാട് പേർ സിനിമാക്കാരന് പിന്തുണയുമായി എത്തി
കച്ചവടക്കണ്ണുള്ള വമ്പൻ സ്രാവുകളുടെ മേച്ചിൽ പുറമായ   
ബോളീവുഡ് കത്തരുതല്ലോ പരിഹാരം ഉടനുണ്ടാവും

പ്രതിപക്ഷവും ഭരണകക്ഷിയും വാദിച്ച് വാദിച്ച്  
ഇറ്റലിക്കാരെ ചാനലുകളിൽ തൂക്കാൻ വിധിച്ചു .   
എന്നാൽ കേന്ദ്രൻ മൗനീ ബാബ സുപ്രീം കോടതിയുടെ  
ഇടപെടലിനു ശേഷം മാത്രമാണ്  വാ തുറന്നത് . പിന്നാലെ മാഡവും .  
സുപ്രീം കോടതി ചതി ചെയ്യുമെന്ന് കരുതീല്ല .  
ഇറ്റാലിയൻ സ്ഥാനപതിക്ക് സ്ഥലം വിടാൻ പറ്റില്ലെന്നയപ്പോൾ  
വോട്ടിടാൻ പോയവർ രണ്ടാളും വിമാനം പിടിച്ച് ഇന്ത്യയിലെത്തി .  
കൂടെ അവരുടെ വിദേശകാര്യ സഹമന്ത്രിയും .  
ഒരു ഇന്ത്യാക്കാരനാണ് ഇത്തരത്തിൽ ഒരു കൈപ്പിഴ പറ്റിയതെങ്കിൽ  
വിദേശകാര്യ സഹമന്ത്രി പോയിട്ട്  മന്ത്രീടെ പ്യൂൺ പോലും ഒരിടത്തും പോകില്ല . ജനസംഖ്യ കുറവുള്ള രാജ്യത്ത് ഓരോ പൗരനും അവർക്ക് വലുതാണ് .  
ഇവിടെ കടൽ തീരത്തെ മണൽത്തരിയോട് മത്സരിക്കുന്ന  
നമ്മിൽ പത്തെണ്ണം ചാത്താലെന്താ ചത്തില്ലെങ്കിലെന്താ

വധശിക്ഷ കൊടുക്കില്ലെന്ന് ഉറപ്പ് നൽകിയ ശേഷമാണ്  
ഇറ്റലിക്കാർ ഇന്ത്യയിലെത്തിയത്.  
ശമ്പളം അണപൈ കുറയാതെ എല്ലാ മാസവും ഇറ്റലിയിലെ വീട്ടിൽലെത്തും കൂടാതെ ഇവിടെ ജയിലിൽ(അതെന്താണാവൊ) കിടക്കുന്നതിന് ബത്ത വേറെയും .  
ശാപ്പാട് ഇറ്റാലിയൻ മെനുവിൽ ഇവിടെ കിട്ടും .  
താമസിക്കാൻ ഗസ്റ്റ് ഹൗസും . സംഗതി ഒരു ഇറ്റാലിയൻ ശുഭം .   
നമ്മുടെ പാവം ഗൾഫ് പ്രവാസികളെ നിങ്ങൾക്ക് നമോവാകം .  
ഇറ്റാലിയൻ പൗരത്വം വാങ്ങി ഇവിടെ നാട്ടിൽ വന്ന്  
ആരെയെങ്കിലും തട്ടിയാൽ ഇപ്പോഴത്തേതിലും പരമ സുഖം .  
പണവും കിട്ടും സുഖമായി നാട്ടിൽ താമസിക്കുകയുമാകാം

അടുത്തത് രാഷ്ട്രീയ ചർച്ചകളും വാർത്തകളുമാണ് .  
ഇന്ത്യാക്കാരൻ മന്ത്രി നീതിന്യായ വ്യവസ്ഥ ലംഘിച്ചു
ന്നതിലാണ് എല്ലവർക്കും വ്യസനം .  
അച്ചുതാനനന്ദൻ മുതൽ യച്ചൂരി വരെ പറഞ്ഞത്  
ജ്യുഡീഷ്യറിയെ മറികടക്കാൻ ഭരണകൂടത്തിനെന്ത് അവകാശമെന്നാണ് .  
ഒന്ന് കണ്ണ് തുറന്ന് കാത് തുറന്ന് മനസ്സ് തുറന്ന് ആലോചിച്ചാൽ കാര്യം വ്യക്തമാകും . സെഷൻസും ഹൈക്കോടതീം ഡിവിഷൻ ബെഞ്ചും  
സുപ്രീം കോടതീം ഡിവിഷൻ ബെഞ്ചും തൂക്കിക്കൊല്ലാൻ വിധിച്ചാലും  
അതിനു മുകളിൽ ദയാഹർജിക്കായി പ്രസിഡന്റുണ്ടല്ലൊ .  
അദ്ദേഹമാണെങ്കിൽ മുൻ കോൺഗ്രാസ് നേതാവും
തുക്കിക്കൊലയ്ക്ക് സാംഗത്യമില്ലെന്ന വാക്ക് 
കൊടുത്തതിന്റെ  കാര്യം വ്യക്തം സുവ്യക്തം .   
ഇതൊന്നും ആലോചിക്കാണ്ട് വെറുതേ നമ്മാൾക്കാർ  
ചാനൽ പാനൽ ചർച്ചിച്ചിട്ടെന്തു കാര്യം .  
മൈക്കും ചെവീം ഉണ്ടെങ്കിൽ ഗരിയമ്മയ്ക്കു പോലും  
കരയേണ്ടി വരുന്ന നാട്ടിൽ ഇതല്ല ഇതിലപ്പുറവും നടക്കും .  
അധികാരവും സി ബി യും കൂടെയുണ്ടെങ്കിൽ  
അൻപർകൾ നൻപർകൾ അകത്താവുമെന്ന്  
മുത്തുവേൽ  കരുണാനിധിയ്ക്ക് പോലും തെരിഞ്ച് വിട്ടാർ  .   

ഇറ്റാലിയൻ നാവികർക്ക് പകരം ജയിലിൽ കിടക്കാനായി  
നല്ല ചുള കൊടുക്കാമെന്ന് പരസ്യം കൊടുത്താൽ  
ഒരാൾക്ക് പത്ത് പേരെ വച്ച് നമ്മുടെ നാട്ടിൽ നിന്നു തന്നെ കിട്ടിയെന്നും വരും . അതും ഒരു തൊഴിലുറപ്പ് പദ്ധതിയായി കേന്ദ്ര സർക്കാരിന് പ്രഖ്യാപിക്കാം . 
ആളെ കിട്ടാതെ വരില്ല . 
ജീവിക്കാൻ വേണ്ടി മരിക്കാൻ വരെ തയ്യാറാണല്ലൊ ഒരു ശരാശരി  ഇൻഡ്യൻ . ബോലോ ഭാരത് മാതാ കീ ജെയ് .

No comments: