Sunday, November 27, 2011

ഒരു വാക്ക്

പാടങ്ങൾ നികത്തി പണിത ഫ്ലാറ്റുകളിലിരുന്ന്

മുല്ലപ്പെരിയാർ വിലാപം നടത്തുന്നവരോട് ഒരു വാക്ക്

ഡാം പൊട്ടി വെള്ളം വരുമ്പോൾ കയറിയിരിക്കാൻ

ഒരു മലയെങ്കിലും ബാക്കി വെച്ചേക്കണേ


കപ്പക്കൃഷി നിറുത്തി കള്ള് കൃഷി 

തുടങ്ങിയ അച്ചായന്മാരോടൂം ഒരുവാക്ക്


ഒലിച്ചു പോകുന്ന കള്ളുമേടകൾക്കുമപ്പുറം

ജീവൻ തിരിച്ചു കിട്ടിയാൽ 

ഇത്തിരി കപ്പപ്പുഴുക്ക് തിന്നാൻ പോലും

തമിഴന്റെ തിരുവുള്ളം കനിയുവാൻ കാത്തിരിക്കണം

Friday, November 25, 2011

അയ്യപ്പൻ ഉറക്കം തൂങ്ങിയാൽ എന്താ.....!

ശബരിമല ഒരു പൂരക്കഴ്ച്ചതന്നെ
പ്രകൃതിയോട് ഇത്രയും അടുത്ത് നിൽക്കുമ്പോൾ
മനസ്സ് ശാന്തമാകാൻ പ്രത്യേകിച്ച് ഭക്തിയൊന്നും വേണ്ട.
വെറുതെയല്ല അയ്യപ്പൻ മല കയറിയത്
കാടും കടലും എന്നും
മനുഷ്യനെ മയക്കുന്ന കറുപ്പാണ്

കാടിന്റെ വന്യത തേടി പോയപ്പോൾ
കണ്ടത്  കോൺക്രീറ്റ് കാടാണ്
നാട്ടിലെ വന്യത മറച്ച് വച്ച്
കാടുകയറുന്ന തമോമാനവനേയും.

'കല്ലും മുള്ളും കാലുക്ക് മെത്ത' എന്ന
ശരണം വിളി ഒരിക്കലും കേട്ടില്ല..
കാലാനുസൃമായി അതും മാറിക്കഴിഞ്ഞു .
കാട്ടു പാത കോൺക്രീറ്റ് പാതയും.
കരിമലകയറ്റം കഠിനമെന്നത് പാട്ടിൽ മാത്രവും

ഇത്തവണ അയ്യപ്പനെ ഉറക്കാൻ
തീരുമാനിച്ചിട്ടില്ലാന്ന്  മനസ്സിലായി
11.30 ൻ ഹരിവരാസനം പാടിയാൽ
3.30 ഉണർത്ത് പാട്ട് തുടങ്ങും
കഷ്ടി ഒന്ന് മയങ്ങാമെന്ന് മാത്രം
അയ്യപ്പൻ ഉറക്കം തൂങ്ങിയാൽ എന്താ
പണം കായ്ക്കുന്ന മരമാണല്ലൊ.
കരിമ്പൂച്ചകൾ തുരുതുരാ വെടിവെയ്ക്കവുന്ന
തോക്കുമായി അയ്യപ്പന് ചുറ്റുമുണ്ട്
സുരക്ഷിതത്വം വേണ്ടത് അയ്യപ്പനോ
പണപ്പെട്ടിക്കോ ???
പണം കൊണ്ടുള്ള ഏറും കൊണ്ട്
അയ്യപ്പനങ്ങനെയിരിക്കുന്നു ......................

ക്യുവിൽ തള്ളിക്കയറി
അതിൽ അഭിമാനം കൊള്ളുന്ന ഭക്തരെയും
കയറാൻ വേണ്ടി നുണ പറയുന്ന സ്വാമിമാരേയും
കച്ചവടക്കാരനെ പറ്റിച്ചതിന്റെ
വീരസ്യം വിളമ്പുന്നവരേയും കണ്ടു.
ക്ഷമ അയ്യപ്പന്റെ പര്യായമായിട്ട്
എത്രയോ നാളുകളായി.

മല കയറിയപ്പോൾ ട്യൂബുകളും
ഇറങ്ങിയപ്പോൾ സൂര്യനും വെളിച്ചം തന്നു
ഇണങ്ങിത്തുടങ്ങീയ ചില കാട്ടുപന്നികളെയല്ലാതെ
കാട്ടുമൃഗങ്ങളെ ഒന്നിനേയും കണ്ടില്ല
കാടന്മാർ മല കയറി വരുന്നത് കണ്ടപ്പോൾ
ഓടി രക്ഷപ്പെടതായേക്കാം
അവക്കുമില്ലേ ജീവനിൽ കൊതി
പിന്നെ കുറച്ചു കഴുതകളേം
അവ കഴുതകളായത് കൊണ്ട്  തന്നെ
ഇന്നും ഭാരം ചുമക്കുന്നു

വെട്ടാത്ത കുറച്ച് മരങ്ങൾ ഉള്ളത്
അയ്യപ്പനെക്കരുതി മാത്രം  .................!!!!!!!!!!

പമ്പാവാലിയിലെ കുളി ഊർജ്ജ ദായകമായിരുന്നു
അതും അയ്യപ്പ കൃപ...........!!



Tuesday, November 22, 2011

OSS സന്ദേശം

പ്രകാശൻ മാഷ് വീണ്ടും വിളിച്ചു.
ഒ.എസ്സ്.സ്സിന്റെ ക്ലാസ്സിനേക്കുറിച്ചാണ് പറഞ്ഞത്
OSS  എന്നാൽ കപ്പൽ മുങ്ങാൻ പോകുമ്പോൾ കൊടുക്കുന്ന 
അവസാനത്തെ സന്ദേശമാണെന്ന് കേട്ടിട്ടുണ്ട്

പോവുക തന്നെ !

മൂക്കന്നൂർ ഗവ:സ്കൂളിലെ പത്താം ക്ലസിൽ
പഠിക്കുന്ന രക്ഷിതാവാണല്ലോ..........................!?


രക്ഷിതാവും കുട്ടിയും തമ്മിലുണ്ടാകേണ്ട
കെമിസ്ട്രിയായിരുന്നു വിഷയം............
OSS ടീമംഗങ്ങൾ അത് ഭംഗിയായി കൈകാര്യം ചെയ്തു
ചില ക്ലിപ്പിങ്ങ്സ് കാണിച്ചത് നന്നായി
എന്തായാലും പുതിയ പാഠ്യപത്ധതിയുടെ 
രീതീശാസ്ത്രം ഇവിടെയും ഉപയോഗപ്പെടുത്തി
അത്രയും ആശ്വാസം..........
പഠിതാക്കൾ നന്നായി ആസ്വദിച്ചതായി തോന്നി
നാലു പേരൊഴികെ എല്ലാരും അമ്മമാരായിരുന്നു.
അച്ഛനും അമ്മയും ഒരുമിച്ച് കേൾക്കേണ്ടതല്ലെ ഇത്

സംശയം ബാക്കിയായി

ഇന്നലെ കുട്ടികൾക്കായിരുന്നു ക്ലാസ്
അതിന്റെ feed back ഉം പറഞ്ഞു

അപ്പോഴും...... 

യഥാർത്ഥത്തിൽ കേൾക്കേണ്ടവരായ 
രക്ഷിതാക്കൾ വന്നിരുന്നില്ലയെന്നത് മറുവശം
രക്ഷ്താക്കളുടെ ഊഴം ഞാൻ പ്രയോജനപ്പെടുത്തി
ഇനി എത്ര ദിവസം കൂടിയുണ്ട് SSLC പരീക്ഷക്ക്
എന്ന് ചോദിച്ചതിന് ഒരാളൂം മറുപടി  പറഞ്ഞില്ല
110 ദിവസം . ഒരു 65 പ്രവർത്തി ദിവസമെന്നതാവും ശരി. 
അതിനുള്ള ഒരുക്കങ്ങൾ പൂർത്തിയാക്കാൻ 
രക്ഷിതാക്കളോടും
പാഠങ്ങൾ പൂർത്തിയക്കാൻ 
അദ്യാപകരോടും പറഞ്ഞു നിറുത്തി.

വിദ്യാഭ്യാസ വകുപ്പ് ഇപ്പോഴും സാമൂഹ്യ പാഠത്തിന്റെ
കുറ്റിയിൽ തന്നെ കറങ്ങുകയാണ് 
പള്ളിയിൽ പഠിപ്പിക്കേണ്ടത് 
അവിടെ പഠിപ്പിച്ചാൽ പോരെ
പള്ളിക്കൂടത്തിൽ പഠിപ്പിക്കണൊ
ചരിത്രവും ചരിത്ര ബോധവും മതനിരപേക്ഷതയും
ഭരണാധികാരികൾക്ക് അവശ്യം വേണ്ടതാണെന്ന്
കുട്ടികൾ തന്നെ പറഞ്ഞ് കൊടുക്കേണ്ടി വരുമൊ ആവൊ

പരീക്ഷക്ക് 65 പ്രവർത്തി ദിവസം 
ബാക്കി നിൽക്കുമ്പോളാണ്
പാഠ പുസ്തകം മാറ്റൂന്ന ചർച്ച

OSS സന്ദേശം കൊടുക്കേണ്ടത് ആർക്കാണ്.................????????



Monday, November 21, 2011

മന്ത്രിയുടെ കാർ

ജനങ്ങളാണ് മന്ത്രിയെ തെരഞ്ഞെടുക്കുന്നത് .
കാർ ഓടിക്കുന്നതിനുള്ള പെട്രോൾ അടിക്കുന്നത്
ജനങ്ങൾ കൊടുക്കുന്ന നികുതിപ്പണത്തിൽ നിന്നും.
പാതകൾ പണിയാനോ നികുതിക്ക് പുറമേ ടോളും
നാലുവരിപ്പാത വന്നത് കൊണ്ട് വേഗത പരമാവധിയാകാം
വിമാനത്തിൽ പറക്കാൻ വേണ്ടി പോകുമ്പോൾ
കാറിലും പറക്കണം
പറക്കലിനിടയിൽ വഴിയിലെങ്ങാനും ജനത്തെ കണ്ടുപോകരുത്
കണ്ടാൽ കച്ചോടം പൂട്ടും ...............................
പരേതർക്ക് ആദരാഞ്ജലികൾ.......................

റീത്ത് വയ്ക്കാൻ മറ്റൊരു മന്ത്രി വരുമൊ ആവൊ..........????

അങ്കമാലിക്കാർ ജാഗ്രതൈ!!!!!!!!!!!!!!!!!!!





Sunday, November 20, 2011

തേനീച്ച കുത്തിയാൽ

തേൻ വളരെ ഔഷധ ഗുണമുള്ള ഒന്നണ്
തേനീച്ച വളർത്തൽ അല്പം സാഹസികവും
കുത്തുകൊണ്ടാൽ അതിന്റെ മുള്ള് ഉടൻ എടുത്ത് കളയുക
വിഷം ശരീരത്തിൽ കടക്കതെ വന്നാൽ നീരു വരില്ല
കുത്തുന്ന തേനീച്ച അപ്പോൾ തന്നെ ചത്തു പോകും
തേനീച്ച വിഷം വാതത്തിന് നല്ലതാണത്രെ
പഠിതാക്കൾ ആദ്യം പേടിച്ചെങ്കിലും
തേനീച്ച കൂടിനടുത്തെത്തിയപ്പോൾ
ധൈര്യം വന്നു.
പഠനം കഴിഞ്ഞു തിരികെ പ്പോരുമ്പോൾ
അവർ പറഞ്ഞു
"അപ്പൊൾ സൂക്ഷിച്ച്കൈകാര്യം
ചെയ്താൽ ഇവറ്റ നമ്മളെ കടിക്കില്ലാട്ടൊ"

കൃഷിയുടെ നാൾ വഴി

പച്ചക്കറി കൃഷി പാഠങ്ങൾ പറഞ്ഞു തരാൻ
കൃഷി ഭവനിൽ നിന്ന് ആൾ വന്നു
ജനങ്ങളൂടെ പങ്കാളിത്തം ഞങ്ങളെ അമ്പരപ്പിച്ചൂ
വിത്ത് കൊടുത്തത് വാങ്ങാൻ എല്ലാരും തയ്യറായി
ഇനി പറമ്പിലേക്ക്.......................

ബസുമതി നമ്മുടെ നാട്ടിലും

ഗുണം കൊണ്ടും മണം കൊണ്ടും കേമത്തിയാണ് ബസുമതി
വിലയിലും മോശക്കരിയല്ല
ഒരു പരീക്ഷണമായി ഞങ്ങൾ
ചുണ്ടേക്കാട് പാട്ശേഖര സമിതി
ബസുമതി കൃഷി ചെയ്ത് നോക്കുകയാണ്
മണ്ണുത്തി അഗ്രി: യൂണിവേഴ്സിറ്റിയിൽ നിന്ന് ഞങ്ങൾക്ക് വിത്ത് കിട്ടി

ചുണ്ടേക്കാടിലേക്ക് സ്വാഗതം

തീർത്തും ഗ്രാമീണമായ എന്റെ നാട് .
തരിശായിക്കിടക്കുന്ന വയലുകൾ.
പറന്നുപോയ പക്ഷികൾ...............
വരാത്ത ദേശാടനക്കിളികൾ...............
കുന്നുകൾ വയലുകളിലേക്ക് ഒഴുകിയിറങ്ങുന്നു
ടിപ്പറുകളിൽ കയറിയാണ് വരവ്...........


ഇവിടെ ഞങ്ങൾ ഒരു യുദ്ധം തുടങ്ങട്ടെ
തരിശിനെ കൃഷിയിലേക്ക്
വയലിലിറങ്ങിയ കുന്നിനെ ടിപ്പറിലേക്ക്