പ്രകാശൻ മാഷ് വീണ്ടും വിളിച്ചു.
ഒ.എസ്സ്.സ്സിന്റെ ക്ലാസ്സിനേക്കുറിച്ചാണ് പറഞ്ഞത്
OSS എന്നാൽ കപ്പൽ മുങ്ങാൻ പോകുമ്പോൾ കൊടുക്കുന്ന
അവസാനത്തെ സന്ദേശമാണെന്ന് കേട്ടിട്ടുണ്ട്
പോവുക തന്നെ !
മൂക്കന്നൂർ ഗവ:സ്കൂളിലെ പത്താം ക്ലസിൽ
പഠിക്കുന്ന രക്ഷിതാവാണല്ലോ..........................!?
രക്ഷിതാവും കുട്ടിയും തമ്മിലുണ്ടാകേണ്ട
കെമിസ്ട്രിയായിരുന്നു വിഷയം............
OSS ടീമംഗങ്ങൾ അത് ഭംഗിയായി കൈകാര്യം ചെയ്തു
ചില ക്ലിപ്പിങ്ങ്സ് കാണിച്ചത് നന്നായി
എന്തായാലും പുതിയ പാഠ്യപത്ധതിയുടെ
രീതീശാസ്ത്രം ഇവിടെയും ഉപയോഗപ്പെടുത്തി
അത്രയും ആശ്വാസം..........
പഠിതാക്കൾ നന്നായി ആസ്വദിച്ചതായി തോന്നി
നാലു പേരൊഴികെ എല്ലാരും അമ്മമാരായിരുന്നു.
അച്ഛനും അമ്മയും ഒരുമിച്ച് കേൾക്കേണ്ടതല്ലെ ഇത്
സംശയം ബാക്കിയായി
ഇന്നലെ കുട്ടികൾക്കായിരുന്നു ക്ലാസ്
അതിന്റെ feed back ഉം പറഞ്ഞു
അപ്പോഴും......
യഥാർത്ഥത്തിൽ കേൾക്കേണ്ടവരായ
രക്ഷിതാക്കൾ വന്നിരുന്നില്ലയെന്നത് മറുവശം
രക്ഷ്താക്കളുടെ ഊഴം ഞാൻ പ്രയോജനപ്പെടുത്തി
ഇനി എത്ര ദിവസം കൂടിയുണ്ട് SSLC പരീക്ഷക്ക്
എന്ന് ചോദിച്ചതിന് ഒരാളൂം മറുപടി പറഞ്ഞില്ല
110 ദിവസം . ഒരു 65 പ്രവർത്തി ദിവസമെന്നതാവും ശരി.
അതിനുള്ള ഒരുക്കങ്ങൾ പൂർത്തിയാക്കാൻ
രക്ഷിതാക്കളോടും
പാഠങ്ങൾ പൂർത്തിയക്കാൻ
അദ്യാപകരോടും പറഞ്ഞു നിറുത്തി.
വിദ്യാഭ്യാസ വകുപ്പ് ഇപ്പോഴും സാമൂഹ്യ പാഠത്തിന്റെ
കുറ്റിയിൽ തന്നെ കറങ്ങുകയാണ്
പള്ളിയിൽ പഠിപ്പിക്കേണ്ടത്
അവിടെ പഠിപ്പിച്ചാൽ പോരെ
പള്ളിക്കൂടത്തിൽ പഠിപ്പിക്കണൊ
ചരിത്രവും ചരിത്ര ബോധവും മതനിരപേക്ഷതയും
ഭരണാധികാരികൾക്ക് അവശ്യം വേണ്ടതാണെന്ന്
കുട്ടികൾ തന്നെ പറഞ്ഞ് കൊടുക്കേണ്ടി വരുമൊ ആവൊ
പരീക്ഷക്ക് 65 പ്രവർത്തി ദിവസം
ബാക്കി നിൽക്കുമ്പോളാണ്
പാഠ പുസ്തകം മാറ്റൂന്ന ചർച്ച
OSS സന്ദേശം കൊടുക്കേണ്ടത് ആർക്കാണ്.................????????
No comments:
Post a Comment