Friday, November 25, 2011

അയ്യപ്പൻ ഉറക്കം തൂങ്ങിയാൽ എന്താ.....!

ശബരിമല ഒരു പൂരക്കഴ്ച്ചതന്നെ
പ്രകൃതിയോട് ഇത്രയും അടുത്ത് നിൽക്കുമ്പോൾ
മനസ്സ് ശാന്തമാകാൻ പ്രത്യേകിച്ച് ഭക്തിയൊന്നും വേണ്ട.
വെറുതെയല്ല അയ്യപ്പൻ മല കയറിയത്
കാടും കടലും എന്നും
മനുഷ്യനെ മയക്കുന്ന കറുപ്പാണ്

കാടിന്റെ വന്യത തേടി പോയപ്പോൾ
കണ്ടത്  കോൺക്രീറ്റ് കാടാണ്
നാട്ടിലെ വന്യത മറച്ച് വച്ച്
കാടുകയറുന്ന തമോമാനവനേയും.

'കല്ലും മുള്ളും കാലുക്ക് മെത്ത' എന്ന
ശരണം വിളി ഒരിക്കലും കേട്ടില്ല..
കാലാനുസൃമായി അതും മാറിക്കഴിഞ്ഞു .
കാട്ടു പാത കോൺക്രീറ്റ് പാതയും.
കരിമലകയറ്റം കഠിനമെന്നത് പാട്ടിൽ മാത്രവും

ഇത്തവണ അയ്യപ്പനെ ഉറക്കാൻ
തീരുമാനിച്ചിട്ടില്ലാന്ന്  മനസ്സിലായി
11.30 ൻ ഹരിവരാസനം പാടിയാൽ
3.30 ഉണർത്ത് പാട്ട് തുടങ്ങും
കഷ്ടി ഒന്ന് മയങ്ങാമെന്ന് മാത്രം
അയ്യപ്പൻ ഉറക്കം തൂങ്ങിയാൽ എന്താ
പണം കായ്ക്കുന്ന മരമാണല്ലൊ.
കരിമ്പൂച്ചകൾ തുരുതുരാ വെടിവെയ്ക്കവുന്ന
തോക്കുമായി അയ്യപ്പന് ചുറ്റുമുണ്ട്
സുരക്ഷിതത്വം വേണ്ടത് അയ്യപ്പനോ
പണപ്പെട്ടിക്കോ ???
പണം കൊണ്ടുള്ള ഏറും കൊണ്ട്
അയ്യപ്പനങ്ങനെയിരിക്കുന്നു ......................

ക്യുവിൽ തള്ളിക്കയറി
അതിൽ അഭിമാനം കൊള്ളുന്ന ഭക്തരെയും
കയറാൻ വേണ്ടി നുണ പറയുന്ന സ്വാമിമാരേയും
കച്ചവടക്കാരനെ പറ്റിച്ചതിന്റെ
വീരസ്യം വിളമ്പുന്നവരേയും കണ്ടു.
ക്ഷമ അയ്യപ്പന്റെ പര്യായമായിട്ട്
എത്രയോ നാളുകളായി.

മല കയറിയപ്പോൾ ട്യൂബുകളും
ഇറങ്ങിയപ്പോൾ സൂര്യനും വെളിച്ചം തന്നു
ഇണങ്ങിത്തുടങ്ങീയ ചില കാട്ടുപന്നികളെയല്ലാതെ
കാട്ടുമൃഗങ്ങളെ ഒന്നിനേയും കണ്ടില്ല
കാടന്മാർ മല കയറി വരുന്നത് കണ്ടപ്പോൾ
ഓടി രക്ഷപ്പെടതായേക്കാം
അവക്കുമില്ലേ ജീവനിൽ കൊതി
പിന്നെ കുറച്ചു കഴുതകളേം
അവ കഴുതകളായത് കൊണ്ട്  തന്നെ
ഇന്നും ഭാരം ചുമക്കുന്നു

വെട്ടാത്ത കുറച്ച് മരങ്ങൾ ഉള്ളത്
അയ്യപ്പനെക്കരുതി മാത്രം  .................!!!!!!!!!!

പമ്പാവാലിയിലെ കുളി ഊർജ്ജ ദായകമായിരുന്നു
അതും അയ്യപ്പ കൃപ...........!!



No comments: