Monday, December 12, 2011

മാതാ അമൃതാന്ദമയി കാണുന്നില്ലെ

അമൃതാ ആശുപത്രിയിൽ നടക്കുന്ന
സംഭവ വികാസങ്ങൾ  ദുഃഖകരം തന്നെ.
നഴ്സുമാർ സഹനത്തിന്റെയും സ്നേഹത്തിന്റെയും പര്യായമായി 
പണിയെടുത്തത് കൊണ്ട് മാത്രം കുടുംബം പുലരില്ലല്ലൊ .
പഠനത്തിനായി എടുത്ത ലോൺ അടയ്ക്കുക കൂടി വേണം.
8 മണിക്കൂർ പ്രവർത്തി ലോകത്തിലെവിടെയും 
അംഗീകരിക്കപ്പെട്ട തൊഴിൽ സമയമാണ്.
അമൃതാ ആശുപത്രിയിൽ 
ഇതൊന്നും ബാധകമാവാതെ പോകുവതെങ്ങനെ.  ?
മിനിമം വേതനം അവിടെ കൊടുത്താൽ 
അമൃതാനന്ദമയി വഴക്ക് പറയും എന്ന് കരുതാനും ആവില്ല.
പിന്നെ എവിടെയാണ് പിശക് സംഭവിക്കുന്നത് ?

പ്രതിഷേധിക്കുന്നത്  മോശപ്പെട്ട ഒരു കാര്യമായി കണക്കാക്കണമൊ.
വേതനം കുറയുന്നതും പ്രവൃത്തി സമയം കൂടുന്നതും 
ആരേയും അസ്വസ്ഥരാക്കും.
ആ അസ്വസ്ഥത പ്രകടിപ്പിച്ചാൽ 
അതൊരു കാടൻ നടപടിയിലൂടെയാണൊ പരിഹരിക്കേണ്ടത് ?
പ്രതിഷേധിച്ച ഒരുവനെ പലർ ചേർന്ന് മുട്ടുകാൽ തല്ലിയൊടിക്കുന്നതും
പെൺകുട്ടികളെ കൈയ്യേറ്റം ചെയ്യുന്നതും
അമ്മയുടെ ആലിഗനം  പോലെ കണക്കാക്കാനാവില്ല.
ഇതൊന്നും മതാ അറിയുന്നില്ല എന്നുണ്ടോ.

കണ്ണിരിന്റെ വില അറിയാത്ത ആളല്ല അമൃതാനന്ദമയി.
കടന്നുപോന്ന വഴികൾ ഒരൽപ്പം തിരിഞ്ഞു നോക്കിയാൽ മതി .
തന്റെ മുൻപിൽ വരുന്നവരെ കണ്ണ് തുറന്ന് കണ്ടാലും മതി.
തെരുവിന്റെ നീതിയിലൂടെ പ്രശ്നപരിഹാരം 
എങ്ങനെയാണ് അമൃത ആതുരാലയത്തിൽ എത്തപ്പെട്ടത്.?
അതോ ഇത്തരക്കരുടെ തടവറയിലാണൊ അമൃതാനന്ദമയി ?  
പാവങ്ങളുടെ കണ്ണീരൊപ്പൽ ടിവി പരസ്യമായി മാത്രം കണ്ടാൽ മതിയോ ?
എങ്കിൽ ഇതു വരെ പറഞ്ഞു വന്ന എല്ലാം 
തീർച്ചയായും പുനഃപരിശോധിക്കേണ്ടതുണ്ട് .
സ്നേഹം പറഞ്ഞതു കൊണ്ട് മാത്രം കാര്യം നടക്കണമെന്നില്ല.
പ്രവർത്തിയിലൂടെ കാണീക്കയും വേണം .

ദൈവങ്ങളുടെ മുമ്പിൽ മനുഷ്യർ വരുന്നത്
സ്വയം തീർക്കാൻ കഴിയാത്ത പ്രശ്നങ്ങളുമായിട്ടാണ്.
സഹായമാണ് ആവശ്യപ്പേടുന്നത്.
സംഹാരമല്ല.

ഇക്കുട്ടികളും ആവശ്യപ്പെട്ടത് ഒരല്പം കരുണയാണ് .
അത് കച്ചവടത്തിന്റെ ഭാഷയിൽ കൈകാര്യം ചെയ്യരുത്.
കാരുണ്യത്തിന്റെ ഭാഷയിൽ ആകണം.
പിരിച്ചു വിടലും സ്ഥലം മാറ്റലും
ശാരീരികമായി കൈകാര്യം  ചെയ്യലുമെല്ലാം
മുതലാളിത്ത ലക്ഷണമാണ് .
ശരിയായ ആത്മീയതയും മുതലാളിത്തവും
തമ്മിൽ പൊരുത്തപ്പെടില്ല.
എന്നാൽ മുതലാളിത്തവും കച്ചവടവും
തമ്മിൽ പൊരുത്തമാവുകയും ചെയ്യും.
ഇതിൽ ഏതാണ് തിരഞ്ഞെടുക്കുക
എന്നേ ഇനി അറിയാനുള്ളു.
ആത്മീയത ലാഭനഷ്ടങ്ങൾക്കുള്ളതല്ല.
ഭക്തി ഒരു കച്ചവട ഉല്പന്നവുമല്ല.
( അങ്ങനെയൊക്കെ നടക്കുന്നുണ്ടെന്നത് സത്യവും )
അമൃത ആതുരാലയം  കച്ചവട നീതിയുടേതാകാരുത്
ഒരിക്കലും ആകരുത്  ...................................................!!!
സ്നേഹത്തിന്റെ ഭാഷ അതല്ല എന്ന് ഇനിയും പറയണൊ   ????????????

No comments: