Tuesday, December 13, 2011

"മാഷേ ഞാനിന്ന് അല്പം താമസിച്ചാണ് വന്നത് അതു കൊണ്ട് കുറച്ച് നേരത്തേ പൊയ്ക്കോട്ടെ"

ആഘോഷം ശീലമാക്കിയവരാണ് നമ്മൾ മലയാളികൾ
എന്തിനും ഏതിനും ആഘോഷിക്കാൻ  ആരും പഠിപ്പിക്കേണ്ടതില്ല
പിറന്നാൾ മുതൽ അടിയന്തിരം വരെ ആഘോഷ പട്ടികയിൽ വരും
അമ്മ മരിച്ചാൽ പോലും ആഘോഷിക്കുന്നവരുടെ 
ഇടയിലാണല്ലൊ നാം ജീവിക്കുന്നത്

കലണ്ടറിൽ ഇത്രയേറെ അവധി ദിവസങ്ങളുള്ള ഒരു നാടും വേറെയുണ്ടാവില്ല
ഈ വർഷം 32 അവധി ദിവസങ്ങൾ കലണ്ടറിൽ രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്
കൂടാതെ  52  ഞായറാഴ്ച്ചകളും .
മെയ് ദിനവും കൃസ്തുമസ്സും ഞായറാഴ്ച്ചയായതിലുള്ള ദുഃഖം വേറെയും
പണിയെടുക്കാതെ എങ്ങനെ ജീവിക്കാം എന്നതിനുള്ളതാണല്ലൊ പ്രധാന ചർച്ച

വിദ്യാഭ്യാസ വകുപ്പാണെങ്കിൽ അവധി കൊടുക്കുവാനായി
എന്തെങ്കിലും കാരണമുണ്ടാകുവാൻ നോക്കിയിരിക്കുകയാണ്
റംസാൻ നിലാവ് മേഘാവൃതമായൽ പോലും ഒരു അവധി കൂടും
പ്രാദേശിക അവധികൾ ഒഴിവാക്കനാവില്ല.
യുവജനോത്സവം സ്പോർട്സ് ഇവയ്ക്കുള്ള അവധികൾ വേറെയുണ്ട്
ശാസ്ത്രമേളയുടെ അവധി ഒരു അവകാശമാണ്.
കൂടാതെ 15 കാഷ്വൽ ലീവും 20 പകുതി ശമ്പള ലീവും കിട്ടും

"മാഷേ ഞാനിന്ന് അല്പം താമസിച്ചാണ് വന്നത് 
അതു കൊണ്ട് കുറച്ച് നേരത്തേ പൊയ്ക്കോട്ടെ"
എന്ന് ചോദിച്ച് വീട്ടിലേക്ക് വണ്ടികയറുന്നവർ
നിമിത്തമുള്ള പീരിയഡ് നഷ്ടം വേറെയും

വിദ്യാഭ്യാസ രംഗം അനുദിനം മോശമാവുകയാണെന്നും
നിലവാരം മെച്ചപ്പെടുത്തിയില്ലെങ്കിൽ കേരളം തകർന്ന് പോകുമെന്നും
ഘോരഘോരം പ്രസംഗിക്കുന്ന പണ്ഡിതന്മാരുടെ നാടാണിത്.
120 ദിവസങ്ങൾ പഠനത്തിനായി
കിട്ടുകയെന്നത് ഒരു മരീചിക തന്നെ.

ഒരു വർഷത്തിന്റെ മൂന്നിൽ രണ്ട് ഭാഗവും അവധിയുള്ള
ഈ വകുപ്പിൽ ജോലിനേടാനുള്ള
തിക്കും തിരക്കും കാണുമ്പോൾ
മലയാളി മനസ്സിന്റെ മനോഭാവം കൃത്യമായി നിരീക്ഷിക്കാം .
ഇതൊന്നും പണ്ഡിത പ്രസംഗത്തിൽ കണ്ടില്ലെന്ന് വരും
കാരണം അവരെല്ലം തങ്ങളുടെ കുട്ടികളെ
"കൊള്ളവുന്ന" സ്കൂളിൽ ചേർത്ത് പഠിപ്പിക്കുന്നുണ്ടാവും
ഇടത് വലത് പക്ഷ ഭേദമില്ലതെ രാഷ്ട്രീയ പ്രവർത്തകരും ഇതിനൊപ്പം നിൽക്കും
(അപവാദങ്ങൾ കണ്ടേക്കാം മറക്കുന്നില്ല)

എന്തു കൊണ്ട് അദ്ധ്യാപക സംഘടനകൾ  ഈ വിഷയം ചർച്ച ചെയ്യുന്നില്ല
സ്വന്തം സംഘടനയിലെ അദ്ധ്യാപകരുടെ കുട്ടികൾ
എവിടെയാണ് പഠിക്കുന്നതെന്ന ഒരു സർവ്വെ
പ്രമുഖ അദ്ധ്യാപക സംഘടന നടത്തിയിട്ട്
പ്രസദ്ധീകരിക്കാൻ പോലും അവർക്ക് പറ്റിയില്ല
അത്ര ഗുണകരമായിരുന്നില്ല സർവ്വേ ഫലം
എന്തു കൊണ്ടാണ് അവധി പ്രഖ്യാപിക്കുമ്പോൾ
കുട്ടികൾ ഇത്രയേറെ സന്തോഷിക്കുന്നത്
അടുത്ത സർവ്വേക്ക് ഇതൊരു വിഷയമാക്കാമൊ????????

കുട്ടികളുടെ  അവകാശം നിയമമാക്കിയപ്പോൾ
അതിൽ എവിടെയാണ് കുട്ടികൾക്ക് കിട്ടേണ്ടതായ
സാദ്ധ്യായ ദിനങ്ങൾ ഉറപ്പാക്കിയിട്ടുള്ളത്
അഥവാ ആർക്കണ് അതിനൊക്കെ താല്പര്യമുള്ളത്
വിദ്യാഭ്യാസ വകുപ്പിന് മാത്രം ഇത്ര നീണ്ട
അവധി ദിവസങ്ങൾ എന്തിനാണെന്ന് പുനഃപരിശോധിക്കേണ്ടതല്ലെ


മാസങ്ങൾ നീളുന്ന
ഈ അവധി ദിവസങ്ങളിൽ
കലാ-കായിക -ശാസ്ത്ര മേളകൾ നടത്തിക്കൂടെ
ക്ലസ്റ്റർ  പരിശീലനങ്ങൾ  നടത്തുകയുമാകാം .
ഇത് പറഞ്ഞാൽ സംഘടനയിൽ ആളെ കിട്ടില്ലെന്ന് വരും
പക്ഷെ കുട്ടികളെ  പൊതു വിദ്യാഭ്യാസ വകുപ്പിന് കിട്ടും
താൻ പഠിപ്പിക്കുന്ന സ്ക്കൂളിൽ തന്റെ കുട്ടിയെ പഠിപ്പിക്കൻ
ആത്മവിശ്വാസമില്ലത്ത അദ്ധ്യാപകർ നമ്മുടെ നാടിന്റെ ശാപമാണ്
അവർ പുറത്തിറങ്ങി മറ്റുള്ളവരുടെ കുട്ടികളെ അന്വേഷിക്കുമ്പോൾ
തന്റെ ശമ്പളത്തിനായി മാത്രം പണിയെടുക്കുന്നവരുടെ തൊഴിൽ
സുരക്ഷിതമാക്കേണ്ട ഉത്തരവാദിത്വം
പൊതു സമൂഹത്തിനില്ലെന്ന് തുറന്ന് പറയണം
ആട്ടിയകറ്റുകയും വേണം
നിങ്ങൾ പഠിപ്പിക്കുന്ന സർക്കാർ സ്കൂളിൽ
നിങ്ങളുടെ കുട്ടികളെ പഠിപ്പിക്കാൻ
നിങ്ങൾക്ക് കഴിയില്ലെങ്കിൽ
നിങ്ങളുടെ സ്കൂളിൽ
ഞങ്ങളുടെ കുട്ടികളെ പഠിപ്പിക്കാൻ
ഞങ്ങൾക്ക് മനസ്സില്ല......
ഇത് പറയാൻ പൊതു സമൂഹം തയ്യാറാകണം
അപ്പോൾ ഈ വകുപ്പും സമൂഹവും രക്ഷപ്പെട്ടേക്കാം.




No comments: