Friday, December 16, 2011

സോമാലിയ മുതൽ പോളണ്ട് വരെ

ഇത്തവണ യാത്ര തുടർന്നത് അയാൻ ഹിർസി അലിയുടെ
ആത്മകഥാ സ്പർശമുള്ള കൃതിയിലൂടെയാണ്.
സോമാലിയയിൽ ജനിച്ച് തികച്ചും യാഥാസ്ഥിതികമായ ചുറ്റുപാടിൽ ജീവിച്ച്
അറിവിന്റെയും സ്വാതന്ത്ര്യത്തിന്റെയും  ചക്രവാളത്തിനായി പൊരുതി
സ്വന്തം ജീവിതവും ഒരു പോരാട്ടമാക്കി മാറ്റിയ
ഒരു സാധാരണ വനിതയുടെ ജീവചരിത്രക്കുറിപ്പ് .
മതത്തിന്റെ വേലിക്കെട്ടുകൾ വ്യക്തിയെ എത്രത്തോളം ഞെരുക്കുന്നുവെന്നത്
ഈ കൃതിയിൽ വളരെ നന്നയി വായിച്ചെടുക്കാം.
ഒരിക്കലും കണ്ടെത്താൻ കഴിഞ്ഞിട്ടില്ലത്ത ദൈവത്തെ തേടിയുള്ള യാത്രക്കൊടുവിൽ അവർ എത്തിച്ചേരുന്നത് പരമ്പരാഗത സങ്കൽപ്പങ്ങൾക്കുമപ്പുറമാണ്.
അതു തന്നെ പുസ്തകത്തിന്ന് പേരായിട്ടവർ തിരഞ്ഞെടുത്തിരിക്കുന്നു.
അവിശ്വാസി
സ്ത്രീ ശരീരം പുരുഷന്റെ കൃഷി ഭൂമി മാത്രമാണ് .
സ്വന്തമായി ചിന്തിക്കാൻ അവകാശമോ സ്വാതന്ത്യമൊ അവൾക്കില്ല.
പുരുഷന് കീഴടങ്ങി  കഴിയാൻ അവൾ ബാദ്ധ്യസ്ഥയാണ്
അവന്റെ തല്ലുകൊണ്ടാൽ പ്രതിഷേധിക്കാനവൾക്കവകാശമില്ല
ബലാൽസംഗത്തിനിരയായാൽ അല്പം പോലും കാരുണ്യത്തിനവൾക്ക് അർഹതയില്ല
മറ്റാരെങ്കിലും ചെയ്ത കുറ്റത്തിന് അവൾ ബലാൽസങ്ങത്തിന് അർഹയാണ്.
പുരുഷൻ പുറത്തു പോകുമ്പോൾ പൂട്ടിക്കോണ്ടുപോകുന്ന
വാതിലിന്റെയും ഗേറ്റിന്റെയും താഴുകൾ മാത്രമാണവളൂടെ സുരക്ഷ
എന്നിങ്ങനെ ഒരായിരം സുരക്ഷാ പൂട്ടുകളാൽ ബന്ധിതയാണവൾ.!
ഇതെല്ലാം കാലാനുസൃതമായി മാറാൻ തയ്യാറാകാത്ത ഒരു മതത്തിന്റെ പേരിലും .
സ്വന്തം ജീവിതത്തിൽ അവർ നേരിടേണ്ടി വന്ന  ഓരോ പ്രതിസന്ധികളിലൂടെ
അക്ഷരങ്ങൾ ഒഴുകിയിറങ്ങുന്ന അനുഭവമാണ് വായനയിൽ ലഭിക്കുന്നത് .
വായിച്ച് മുന്നേറുമ്പോൾ ഒരു നൂറ്റാണ്ട് മുൻപ് നടന്ന
ഏതോ കഥ വായിക്കുന്ന പോലെ തോന്നിപ്പോകും .
വേൾഡ് ട്രെഡ് സെന്ററിന്റെ ആക്രമണത്തെക്കുറിച്ച്
പറയുന്ന സമയത്താണ് പെടുന്നനെ  ഇന്നിലേക്ക് പറിച്ചെറിയപ്പെടുന്നത്.
ഇയാൻ പോളണ്ടിലെ പാർലമെന്റിൽ അംഗമാകുന്നതും പിന്നീടുണ്ടാകുന്ന സംഭവവികാസങ്ങളും സിനിമാകാരനായ തിയോ വാൻഗോഗിന്റെ നെഞ്ചിൽ കുത്തിയിറക്കിയ കത്തി
ഇയാനെ എത്രത്തോളം മുറിവേൽപ്പിച്ചുവെന്നും
അതിനാൽ തന്നെ വംശീയമായ നീചബോധം
ഇയാനെ വല്ലതെ അലട്ടുന്നതും വരച്ചു കാണിച്ചിട്ടുണ്ട് .
പക്ഷെ അമേരിക്ക കയറ്റുമതി ചെയ്യുന്ന ഭീകരതയോടവർ പ്രതികരിക്കന്നത് കണ്ടുമില്ല

ഈ പുസ്തകത്തേപ്പറ്റി പറഞ്ഞപ്പോൾ
കള്ളം പറഞ്ഞ് പൗരത്വം നേടിയതിന്റെ പേരിൽ
പാർലമെന്റംഗത്വം നഷ്ടമായ ഒരു സ്ത്രീയുടെ കഥയല്ലേയെന്ന്
ദിശ മാറ്റി മുണ്ടുടുത്ത  നല്ലവായനാ ശീലമുണ്ടെന്ന് തോന്നിയ
പുരോഗമനവാദിയായ ഒരു യൂണിവേഴ്സിറ്റി സുഹൃത്ത് ചോദിച്ചു.
മതം മനുഷ്യനെ മയക്കുന്ന കറുപ്പാണെന്ന് മാർക്സ് പറഞ്ഞത് എത്രയോ ശരി
സോമാലിയയിൽ മാത്രമല്ല ഇങ്ങ് കേരളത്തിലും......................!!!!!!!!!!!!!

No comments: