Thursday, January 19, 2012

ഹൗറ പാലത്തിന്റെ പ്രൗഡി ഇന്നും നശിച്ചിട്ടില്ല

ഹൗറ റയിൽവേ സ്റ്റേഷനിൽ 5 മണിക്കൂറിലധികം ചിലവഴിക്കേണ്ടിവന്നു.
ടിക്കറ്റ് വെയ്റ്റിഗ് ലിസ്റ്റിലായിരുന്നു .
പഴയ റയിൽവേ സ്റ്റേഷന്റെ പാർശ്വ വീക്ഷണം
RAC യിലെ ഇന്നലത്തെ അവസ്ഥ തന്നെ വളരെ പരിതാപകരമായിരുന്നു.
ഇന്ന് അത് പോലുമില്ല .RAC കിട്ടാനുള്ള സാദ്ധ്യത ടച്ച് സ്ക്രീൻ പറഞ്ഞു തന്നു
വളരെ വിദൂരമായ പ്രതീക്ഷ മാത്രം .
വെറുതെ ഒരു ശ്രമം നടത്തി നോക്കി.
PBVM  ജനറൽ സെക്രട്ടറിയെ വിളിച്ചു.
ചീഫ് കൊമേഴ്സ്യൽ മാനേജരെ കാണുവാൻ നിർദ്ദേശിച്ചു
റയിൽവേ സ്റ്റേഷനിൽ നിന്ന് ഒരു കി. മി. ദൂരെയാണ്  സി സി എം ഒഫീസ്.


ജനറൽ മാനേജരെ കാണുവാൻ പോയപ്പോഴുണ്ടായ മോശമായ
അനുഭവം ഒർത്തെങ്കിലും ഒന്ന് ശ്രമിക്കാമെന്ന് തന്നെ തീരുമാനിച്ചു.
വിലാസം വാങ്ങി സ്റ്റേഷന് പുറത്ത് കടന്നു. ഹൂബ്ലി നദിയ്ക്കക്കരെയാണ് ഓഫീസ്.
ബോട്ടിൽ കയറി നദി കടക്കുമ്പോൾ ഹൗറയിലെ
പഴയ ഇരുമ്പു പാലം ഒരു വശത്തും പുതിയ പാലം മറുവശത്തും ഞങ്ങൾക്ക് കാവൽ നിന്നു .
പഴയ പാലം ഒരു എൻജിനീയറിങ്ങ് വിസ്മയം തന്നെ .
പ്രൗഡി ഒട്ടും നശിക്കാതെ അതങ്ങനെ തലയുയർത്തി നിൽക്കുന്നു.
ബോട്ടിൽ നിന്നുള്ള കാഴ്ച്ച ആനന്ദകരമായി
CCM ലീവിൽ . അദ്ദേഹത്തിന്റെ PS വളരെ കാരുണ്യവാനായിരുന്നു
എമർജൻസി ക്വാട്ടയിൽ ഒരു 7 സീറ്റ് തരപ്പെടുത്തിത്തന്നു.
ബോട്ട് ജട്ടിയിൽ നിന്നുള്ള കാഴ്ച്ച
ട്രെയിൻപുറപ്പെടാൻ നേരമായപ്പോഴേക്കും കമ്പാർട്ട്മെന്റ് നേപ്പാളി മുഖമുള്ളവരേക്കൊണ്ട് നിറഞ്ഞു
പരിഭ്രാന്തിയുമായി ഒരു നേപ്പളി ദമ്പതികൾ ഞങ്ങൾക്കഭിമുഖമായി വന്നിരുന്നു .
ചുണ്ടത്ത് ചുവന്ന ചായം തേച്ച് ഹിംഗ്ലീഷു മായി
എത്തിച്ചേർന്ന ഇവരോട് പുച്ഛമാണ് തോന്നിയത് .
(ഒരു ശരാശരി മലയാളിയുടെ ശരാശരി വികാരം )
വിമാനത്തിൻ ടിക്കറ്റ് കിട്ടിയില്ല .
AC ഫ്സ്റ്റ് ക്ലാസിന് വെയ്റ്റിംഗ് ലിസ്റ്റ്
ക്യാൻസൽ ചെയ്തു.
സെക്കന്റ് ക്ലാസിലും വെയ്റ്റിങ്ങ് ലിസ്റ്റ് .
കൂടെ വന്നയാളെ നിരന്തരം ചീത്ത പറയുന്നുമുണ്ട്
ജാഢക്കൊട്ടും കുറവില്ല. ഭർത്താവ് രോഗിയാണ്.  അയ്യാൾ നിശ്ശബ്ദനായിരുന്നു.
കുറച്ചുകഴിഞ്ഞപ്പോഴേക്കും വാല് മുറിഞ്ഞിരുപ്പായി .കണ്ടപ്പോൾ കഷ്ടം തോന്നി .
ഒരു ബർത്ത് അവർക്ക് ഷെയർ ചെയ്ത് ഞങ്ങൾ അഡ്ജസ്റ്റ് ചെയ്തു .

രാത്രിയിൽ അഖിൽ  മുകളിലെ ബർത്തിൽ നിന്ന് വാളു വച്ചു .
ഭക്ഷണം പിടിച്ചില്ലെന്ന് തോന്നി .ആകെ കുളമായി .
താഴെയിട്ടിരുന്ന ചെരുപ്പുകൾ ഛർദ്ദിലിൽ മുങ്ങി.
അതിൽ ജാഢക്കാരിയുടേതും ഉണ്ടായിരുന്നു .
വായിക്കാനറിയാത്ത ബംഗാളി ന്യൂസ് പേപ്പറിന്റെ
ഞങ്ങൾക്കുള്ള ഉപയോഗം ഛർദ്ദിൽ മൂടലിൽ ഒതുങ്ങി.

1 comment:

msntekurippukal said...

പ്രിയ രാജന്,ഇന്നാണ് താങ്കളുടെ ബ്ലോഗിലൊന്നു കയറാന്‍ പറ്റിയത്.എല്ലാമൊന്ന് ഓടിച്ചുകണ്ടു എന്നു മാത്രം.ഏതായാലും ബ്ലോഗ് ബുക്ക് ന്മാര്‍ക്ക് ചെയ്തു വച്ചിട്ടുണ്ട്,സാവകാശം വായിക്കാം.എങ്കിലും ചെറിയ ചില അഭിപ്രായങ്ങള്‍ പറഞ്ഞോട്ടെ, അക്ഷരതെറ്റുകള്‍ ധാരാളം.(അക്ഷരതെറ്റ് വരുത്തുന്നതില്‍ ഞാനും ഒട്ടും മോശമല്ലാട്ടൊ)മലയാളമായതിനാല്‍ വായിക്കാമെങ്കിലും വായനയുടെ രസം കളയുന്നു.പിന്നെ കമന്റ് ബോക്സ് എല്ലാവര്‍ക്കും കാണാവുന്നരീതിയില്‍ തന്നെ കൊടുക്കണം.വായിക്കന്നവരില്‍ അധികം പേരും കമന്റ് ചെയ്യാത്തവരാണ്.ഇനി ആരെങ്കിലും ചെയ്യാ‍ന്‍ നോക്കുമ്പോള്‍ കമന്റ് ബട്ടണ്‍ കണ്ടില്ലെങ്കില്‍‌പിന്നെ സ്ട്രെയിനെടുത്ത് ആരും ചെയ്യില്ല.
ബാക്കി പിന്നാലെ
സസ്നേഹം
എം എസ്