ചില മനുഷ്യർ ഇങ്ങിനെയാണ് വാ തുറന്നാൽ വികട സരസ്വതിയേ വരൂ
അവർ എത്ര വലിയവരായിട്ടെന്ത് കാര്യം അവസരം വരുമ്പോൾ തനി സ്വഭാവം പുറത്തു വരും
എന്നിട്ടത് നേരെയാക്കാൻ പിന്നെ പത്ര സമ്മേളനം വേറെയും
അതിൽ പണ്ടാരോ രക്ഷപ്പേടുത്താൻ പറഞ്ഞ ഒരു മുടന്തൻ ന്യായവും തട്ടിവിട്ടാൽ എല്ലാമായി .
അന്നത്തെ കീഴാളരുടെ ഭാഷയാണത്രെ ഇപ്പോൾ പറയുന്നത്
വളി വിടുക , തീട്ടക്കണ്ടി , ഒരുത്തി , വേശ്യ , സ്ത്രീയെ ഉപയോഗിക്കുക , എന്നിങ്ങനെ എന്തെല്ലാം
പദാവലികളാണ് അച്ചുനിരത്താനുള്ള ഈ പുതിയ വിജ്ഞാന കോശത്തിൽ ഉള്ളത് .
എന്നാ ഇതിനെയൊന്ന് നേരെയാക്കാ |
എന്നാൽ എല്ലാ ഇസങ്ങൾക്കുമപ്പുറം ഒരു ചോദ്യം നിലനിൽക്കും
ഈ നാട്ടിൽ വേറെയാരും കീഴാളരുടെ കൂടെ ഭക്ഷണം കഴിച്ചിട്ടില്ലെ
അവരുടെ വീട്ടിൽ അന്തിയുറങ്ങിയിട്ടില്ലെ അവരോടൊപ്പം ജീവിച്ചിട്ടില്ലെ .
എ കെ ജി , ഇ എം എസ്, പി കൃഷ്ണപിള്ള , ഗൗരിയമ്മ , അഴീക്കോടൻ രാഘവൻ ,തോപ്പിൽ ഭാസി
തുടങ്ങിയവർക്കില്ലാത്ത ഇത്തരം ഭാഷാ ചാതുരി പാർട്ടിയിലെ
ഈ ഉന്നത ശീർഷന് മാത്രം കരഗതമായത് എങ്ങിനെയാണാവോ .
ഒരു ഗവേഷണ വിഷയമായിട്ടിത് തെരഞ്ഞെടുത്താൽ ഡോക്ടറേറ്റ് ഉറപ്പ്.
വീട്ടിലും ഇതൊക്കെ തന്നെയാവും വളമ്പുക അല്ലെ .
അന്നത്തെ കീഴാളരെല്ലാം ഇപ്പോൾ നല്ല മലയാളം പറയുമ്പോൾ
ഇദ്ദേഹം മാത്രം ഇപ്പോഴും പഴയ “പച്ച **$%&*@#* മലയാളം “
പറഞ്ഞു കൊണ്ടിരിക്കുന്നതിൽ എന്തോ പിശകുണ്ട് .
അത് വിദഗ്ദ്ധർ പരിശോധിക്കേണ്ടതാണ്
അന്ന് നിന്നിരുന്ന മുട്ടറ്റം ചെളിയിൽ നിന്ന് അവരെല്ലാം കര കയറിപ്പോന്നിട്ടും
എന്തിനാ നേതാവേ അരയറ്റം ചേറിൽ നിന്ന്
അവർക്ക് വേണ്ടിയെന്ന് പറഞ്ഞ് മലയാള ഭാഷയെ കൊല്ലുന്നത് .
വനിതകളെ ഇങ്ങനെ അധിക്ഷേപിക്കുന്നത് .
ലോക വനിതാ ദിനം കഴിഞ്ഞിട്ട് മൂന്ന് ദിവസം മാത്രമേ ആയിട്ടുള്ളു
വനിതകളുടെ അവകാശങ്ങൾക്ക് വേണ്ടി ഘോരഘോരം പ്രസംഗിച്ച
മഹിളാ രത്നങ്ങൾ തീർച്ചയായും സിന്ധു ജോയിയെപ്പറ്റിയുള്ള ഈ പരാമർശം
മോശമായിപ്പോയിയെന്ന് പറയാനുള്ള ആർജ്ജവം കാണിക്കണം .
അവർ ഏത് പാളയത്തിലാണെന്ന് നോക്കിയല്ല അഭിപ്രായം പറയേണ്ടത്.
അവർ ഏത് പാളയത്തിലാണെന്ന് നോക്കിയല്ല അഭിപ്രായം പറയേണ്ടത്.
ടി എൻ സീമ ലഘുവായെങ്കിലും സത്യം പറയാൻ
ധൈര്യം കാണിച്ചത് അഭിനന്ദനീയം തന്നെ
ധൈര്യം കാണിച്ചത് അഭിനന്ദനീയം തന്നെ
ജോർജ്ജ് ഈഡൻ പണ്ട് ഇത്തരം ഒരു പ്രയോഗം നടത്തിയപ്പോൾ
ചെരിപ്പൂരിപ്പിടിച്ചത് ഞങ്ങൾ മറന്നിട്ടില്ല .
വനിതകളുടെ ശൗര്യം പാർട്ടി നോക്കിയാകരുത്
വനിതകളുടെ ശൗര്യം പാർട്ടി നോക്കിയാകരുത്
രാജാവ് നഗ്നനാണെന്ന് പറയാൻ മടിക്കേണ്ടതില്ല .
തിരുത്താൻ അതിടയാകുമെങ്കിൽ നല്ലത്
തിരുത്തിയില്ലെങ്കിൽ ഒരു വ്യക്തിയല്ല അപഹസ്യമാവുന്നത് പ്രസ്ഥാനമാണ് .
വില കുറയുന്നത് ആ പ്രസ്ഥാനത്തിൽ വിശ്വാസം അർപ്പിച്ച ജനങ്ങൾക്കാണ്
ക്യാപ്പിറ്റൽ പണീഷ്മെന്റ് അവർക്കെതിരെയാകരുതെന്ന് ഓർമ്മിച്ചാൽ നന്ന് .
No comments:
Post a Comment