ആറ്റുകാൽ പൊങ്കാല പ്രശ്നത്തിനങ്ങനെ വിരാമമായി
ഇനി ആ പോലീസുകാരുടെ സസ്പെൻഷൻ . അതവർക്ക് പുത്തരിയല്ല
“കൊല്ലുവതും നീയേ രക്ഷിപ്പതും നീയേ”
അതും ആരും അറിയാതെ പിൻവലിക്കും അത്രതന്നെ .
ഇവിടെ രാഷ്ട്രീയ പാർട്ടിക്കാരുടെ ഇരട്ടത്താപ്പും വെളിവായി .
നാല് വോട്ടിന്റെ കാര്യം വരുമ്പോൾ എല്ലാ ആദർശങ്ങളൂം ചെപ്പിലൊളിക്കും
ഇടതന്മാരും വലതന്മാരും മത്സരിച്ചല്ലെ ആറ്റുകാലമ്മക്ക് ജെയ് വിളിച്ചത്
കോടതിയാകട്ടെ വിശ്വാസികളുടെ കോടതിയും
നാട്ടിലുള്ള മനുഷ്യരുടെ ആവശ്യങ്ങൽക്ക് വേണ്ടി ഒരു സമരം നടത്തി
റോഡിലൂടെ കുറച്ചു പേർ നടന്നാൽ അത് മാർഗ്ഗ തടസ്സമായിടും.
എന്നാൽ റോഡിൽ അടുപ്പ് പൂട്ടി കഞ്ഞിവെച്ചാൽ അതും
ആയിരങ്ങൾ ലക്ഷങ്ങൾ ആയാൽ മാർഗ്ഗതടസ്സമല്ലതാനും.
ഭക്തിക്കച്ചവടത്തിന് ഒരു തടസ്സവുമില്ലെന്ന് തന്നെ സ്പഷ്ടം.
മൂന്നിഷ്ടികയും ഒരു കഞ്ഞിക്കലവും നാല് ചൂട്ടുമുണ്ടെങ്കിൽ
ഏത് റോഡും ആർക്കും തടസ്സപ്പെടുത്താം .
പേടിയുള്ളവർക്ക് പത്ത് രൂപാ മുടക്കി വിവരാവകാശം പ്രയോഗിച്ച്
കോടതി വിധിയുടെ പകർപ്പെടുത്ത് കൈയ്യിൽ സൂക്ഷിച്ചാൽ മതിയാകും.
പൊങ്കാലയിട്ടുള്ള സമരം ഒരു പുതിയ സമര രൂപമാക്കി മാറ്റി പേറ്റെന്റ് എടുക്കുകയുമാകാം .
ഗാന്ധിജി സത്യാഗ്രഹത്തിന് പേറ്റന്റ് എടുക്കാതിരുന്നത് ഭാഗ്യം
ഒരു സംശയം അപ്പോഴും ബാക്കിയാവുന്നു.
കേസെടുത്ത ഏമാന്മാർക്ക് ഇത്തരമൊരു പുലിവാലിനേപ്പറ്റി
അറിയാതെയാവുമൊ FIR തയ്യാറാക്കീട്ടുണ്ടാവുക.
അതിനുള്ള സാദ്ധ്യത തീരെ കുറവാണ് .
പിന്നെ എന്തിനാവും ഇത്തരമൊരു കാട്ടിക്കൂട്ടൽ
നാളെ ആരെങ്കിലും ഇതൊരു കേസായികൊണ്ടുവന്നാൽ തലയൂരാനുള്ള അടവായിരിക്കുമൊ
തീരെ ചിലവില്ലാതെ ഒരു കോടതി വിധി കിട്ടാനുള്ള സൂത്രമൊ
എന്നുവെച്ചാൽ ആറ്റുകാലമ്മയുടെ ഫാനുകളിൽ ചിലർ
പോലീസിലും ഉണ്ട് എന്നു തന്നെ കരുതാം
ഭരണ പക്ഷവും പ്രതിപക്ഷവും ഒരുമിച്ച്
ആറ്റുകാലമ്മക്ക് പൊങ്കാലയിട്ടപ്പോൾ ചിത്രം പൂർണ്ണം
1000 പേർക്കെതിരെ കേസെടുത്താൽ 10000എന്നെഴുതി പൊങ്കാലയിടാൻ
പത്രക്കാരുള്ളപ്പോൾ പിന്നെ എന്തിന് ശങ്കിക്കണം
സർക്കാർ ചിലവിൽ ആറ്റുകാലമ്മക്ക് ഒരു കോടതി വിധിയും തരപ്പെട്ടു
സംഗതി ശുഭം ശുഭതരം
വാൽക്കഷ്ണം….ആറ്റുകാലമ്മക്ക് ഏതെങ്കിലും കടപ്പുറത്തേക്ക്
ട്രാൻസ്ഫർ കൊടുത്താൽ പ്രശ്നം തീർക്കാം
കടപ്പുറത്താണെങ്കിൽ മാർഗ്ഗതടസ്സം ഉണ്ടാവില്ല
പിന്നെ ഉണ്ടാവാൻ സാദ്ധ്യതയുള്ളത് സുനാമിയാണ്
അതിനെ തടയാൻ വേളാങ്കണ്ണി മാതാവിന് പോലും പറ്റിയില്ല
അടുത്ത ഊഴം ആറ്റുകാലമ്മക്ക് കൊടുത്ത് ശക്തിപ്പരീക്ഷയുമാകാം
മത്സരം വനിതകൾ തമ്മിലാവുമ്പോൾ ഉശിര് കൂടും
2 comments:
കടപ്പുറത്തെ പൊങ്കാല.. ആ ഐഡിയ കൊള്ളാലോ..
അടുത്ത തവണ ഒന്ന് പരീക്ഷിച്ചു നോക്ക്. തീർച്ചയായും കൊല്ലം തിരുവനന്തപുരം കാർക്ക് സ്ക്കോപ്പുണ്ട്..
Post a Comment