വീണു പോയ ഇല പറയുവതെന്താവും
വീഴ്ച്ചയുടെ ആഘാതമൊ ഇലയുടെ പഴുപ്പൊ.
പഴുത്ത പതനത്തിൽ പച്ച നാവടക്കി
പത്തി വിടർന്നഹങ്കാരമെന്നായാലൊ.
ഒഴുക്കിന്റെ താളത്തിൽ പോകുമ്പോൾ
കൂട്ടിനെത്തിയ ഉറുമ്പ് ഇലയോട് ചോദിച്ചു.
മണ്ണാങ്കട്ടയിനി കാശിക്ക് പോകുമൊ ?
കാശിന് കൊള്ളാത്തവകാശിയും
പൂശക്ക് കൊള്ളാത്ത പൂപ്പൂശാരിയും
ഓസിന് ഓസുന്ന ഓസാനും
പച്ചക്ക് തിന്നുന്ന പതിരിയും
മിഥുനത്തിൽ പെയ്ത ഇടവപ്പാതിയും
പോയി തുലയട്ടെ തുലഞ്ഞുലയട്ടെ
ജീവൻ വേണേൽ പിടിച്ചിരി.
വീഴ്ച്ചയുടെ ആഘാതമൊ ഇലയുടെ പഴുപ്പൊ.
പഴുത്ത പതനത്തിൽ പച്ച നാവടക്കി
പത്തി വിടർന്നഹങ്കാരമെന്നായാലൊ.
ഒഴുക്കിന്റെ താളത്തിൽ പോകുമ്പോൾ
കൂട്ടിനെത്തിയ ഉറുമ്പ് ഇലയോട് ചോദിച്ചു.
മണ്ണാങ്കട്ടയിനി കാശിക്ക് പോകുമൊ ?
കാശിന് കൊള്ളാത്തവകാശിയും
പൂശക്ക് കൊള്ളാത്ത പൂപ്പൂശാരിയും
ഓസിന് ഓസുന്ന ഓസാനും
പച്ചക്ക് തിന്നുന്ന പതിരിയും
മിഥുനത്തിൽ പെയ്ത ഇടവപ്പാതിയും
പോയി തുലയട്ടെ തുലഞ്ഞുലയട്ടെ
ജീവൻ വേണേൽ പിടിച്ചിരി.
1 comment:
ജീവന്‍ വേണേല്‍ പിടിച്ചിരി!
നന്നായി
ആശംസകള്‍
Post a Comment