ഇത്തവണത്തെ +1 അഡ്മിഷൻ അലോട്ട്മെന്റ്
ആരംഭിച്ചിരിക്കയാണാല്ലൊ.
സ്റ്റേറ്റ് സിലബസ്സും സിബിഎസ്
ഇ സിലബസ്സും
ഒരു പോലെ ആദ്യത്തെ അലോട്ട്മെന്റിന് അർഹരാണിത്തവണ .
വളരെ നല്ല കാര്യം . പന്തിയിൽ പക്ഷഭേദം പാടില്ലല്ലോ.
എന്നാൽ കാര്യങ്ങളുടെ പോക്ക് പക്ഷഭേദമില്ലാതെയാണെന്ന്
തീർത്തു പറയാനാകാത്ത അവസ്ഥയാണുള്ളത്
ഒരു പോലെ ആദ്യത്തെ അലോട്ട്മെന്റിന് അർഹരാണിത്തവണ .
വളരെ നല്ല കാര്യം . പന്തിയിൽ പക്ഷഭേദം പാടില്ലല്ലോ.
എന്നാൽ കാര്യങ്ങളുടെ പോക്ക് പക്ഷഭേദമില്ലാതെയാണെന്ന്
തീർത്തു പറയാനാകാത്ത അവസ്ഥയാണുള്ളത്
ചില കാര്യങ്ങൾ പരിശോധിക്കപ്പെടേണ്ടതുണ്ട്
- ഇന്ത്യയിലെ ഏറ്റവും സുസജ്ജമായി നടത്തുന്ന പൊതു പരീക്ഷയാണ് കേരള SSLC
- ചോദ്യങ്ങൾ കേന്ദ്രീകൃതമായി നിർമ്മിച്ച് നൽകുന്നു
- ചോർന്നുപോകാൻ സാധിക്കാത്തവിധം പഴുതുകളടച്ച് അച്ചടിക്കുന്നു
- അതാതു സ്ഥലത്തെ ട്രഷറികളിൽ സൂക്ഷിച്ച് പരീക്ഷാദിവസം സ്കൂളുകളിൽ എത്തിക്കുന്നു
- മറ്റു സ്കൂളുകളിൽ നിന്ന് വരുന്ന അധ്യാപകർ പരീക്ഷാ നടത്തുന്നു
- അന്നു തന്നെ ബന്ധപ്പെട്ട ഇടങ്ങളിലേക്ക് സീൽ ചെയ്ത് ഉത്തരക്കടലാസുകൾ അയക്കുന്നു
- സെൻട്രലൈസ്ഡ് വാല്യുവേഷൻ ക്യാമ്പിലൂടെ പരിശോധിക്കുന്നു
- A+A,B+B,C+C,D+D ഈ ഗ്രേഡുകൾ കൊടുത്ത് D+ ഉം അതിനും മുകളിൽ ഉള്ളവർ വിജയിച്ചതായി പ്രഖ്യാപിക്കുന്നു
- A+= 90 ന് മുകളിൽ A= 80 B+=70 B=60 എന്നിങ്ങനെ പോകുന്നു ഗ്രേഡുകൾ
- 20% മാർക്ക് CE അഥവാ തുടർച്ചയായ പരിശോധനയിലൂടെ ലഭിക്കുന്നു
- ബാക്കി മാർക്കുകൾ എഴുത്തുപരീക്ഷയിലൂടെയും
- കേരള
സർക്കാർ പരീക്ഷാ ബോർഡ് സർട്ടിഫിക്കറ്റുകൾ നൽകുന്നു.
ഇനി CBSE യുടെ നടത്തിപ്പെങ്ങനെയെന്ന് പരിശോധിക്കാം- പരീക്ഷ അതാതു സ്കൂളുകളുടെ നിയന്ത്രണത്തിൽ നടക്കുന്നു ഇത്തവണ കുറച്ച് കേന്ദ്രീകൃതമായും നടന്നിട്ടുണ്ട് .അടുത്തവർഷം മുതൽ അതും ഇല്ലാതാവും
- ഏകീകൃത ചൊദ്യ പേപ്പറില്ല അതാത് സ്കൂളിൽ ചോദ്യങ്ങൾ നിശ്ചയിക്കുന്നു പരീക്ഷയുടെ നടത്തിപ്പ് അതേ സ്കൂളിലെ അധ്യാപകർക്ക് വാല്യുവേഷൻ അതേ അധ്യാപകർ നടത്തുന്നു (ഒരു ക്ലാസ് പരീക്ഷയേക്കാൾ എന്ത് മഹത്വമാണിതിനുള്ളതെന്ന് മനസ്സിലാകുന്നില്ല)
- വിഷയങ്ങൾ 6 എണ്ണമാക്കി പരിമിതപ്പെടുത്തിയിരിക്കുന്നു
- A1 A2,B1 B2, C1 C2, D1 D2 എന്നിങ്ങനെ തരം തിരിച്ചിരിട്ടുണ്ട്
- CE യ്കാകട്ടെ 40% മാർക്കും.
- ലഭിച്ച ഗ്രേഡിന്റെ കൂടെ ചില * ചിഹ്നങ്ങൾ കാണാറുണ്ട് .
- ഇതിന്റെ അർത്ഥം ഈ കുട്ടിക്ക് A1ആണ് ഉള്ളതെങ്കിൽ യഥാർത്ഥത്തിൽ A2 വിനാണ് അർഹതയുള്ളതെന്നും A1കിട്ടിയത് ചില മോഡറേഷനിലൂടെ ആണെന്നുമാണ്. ഒരു തരം ഇരട്ടമോഡറേഷൻ
- ഇതാകട്ടെ സ്വന്തം സ്കൂൾ അധികാരികളുടെ വിവേചനാധികാരവും
- * ചിഹ്നമില്ലാത്തവരാണെങ്കിൽ അവർ യഥാർത്ഥത്തിൽ A1 വാങ്ങിയവരാണെന്ന് സാരം.
- ഇവിടെ മറ്റൊരു പ്രധാനപ്പെട്ട കാര്യം കാണാം .4A1,1A1* ഒരു കുട്ടിക്ക് ലഭിച്ചാൽ ആ കുട്ടിക്ക് ശരാശരി 88% മാർക്കണ് സ്കോറെന്നുള്ളത് എന്നാൽ 9A+ഉം 1Aയും കിട്ടിയ കുട്ടിക്ക് 89% മാർക്കായാണ് പരിഗണിക്കുന്നത്
- എന്നാൽ ആദ്യം പറഞ്ഞ കുട്ടിക്ക് യഥാർത്ഥത്തിൽ കിട്ടുന്നതാകട്ടെ 90% വും ഇത് ഒരു കാരണവശാലും നീതീകരിക്കത്തക്കതല്ല.
- A1*രണ്ടെണ്ണം ഉണ്ടെങ്കിൽ ചിത്രം ഇതിലും അപ്പുറമാണ്. കുട്ടി നേടുന്നത് 90%വും നേടേണ്ടത് 86%വുമാണെന്ന് കാണാം
- ഇപ്പോഴത്തെ അവസ്ഥയിൽ 9A+ 1A യുള്ള കുട്ടികൾ ഒന്നിലധികം വന്നാൽ ടൈ വാല്യു കണക്കാക്കുന്നത് 32 ഡെസിമൽ ഡിജിറ്റിനപ്പുറമാണ് .
- അതായത് മുകളിൽ പറഞ്ഞ വ്യത്യാസം നിമിത്തം വലിയോരു പങ്ക് കുട്ടികളുടെ ഭാവിയെ, ഈ അശാസ്ത്രീയത കൊണ്ട്, എത്രത്തോളം ക്രൂരമായി ബാധിക്കുമെന്ന് കാണാവുന്നതാണ്
ചുരുക്കിപ്പറഞ്ഞാൽ പണമുള്ളവൻ പണം കൊടുത്ത് പഠിപ്പിക്കുന്ന CBSE ക്കാർ ഇവിടെയും മേൽക്കൈ നേടുന്നതായി കാണാം .
കേരളാ സിലബസ്സിൽ പഠിച്ച കുട്ടികളിൽ 10A+കാരായ ഒന്നാം നിരക്കാർ വലിയ കുഴപ്പമില്ലതെ രക്ഷപ്പെടും .
9A+ന് താഴെയുള്ളവർ +1 അലോട്ട്മെന്റിൽ താഴേക്ക് പറിച്ചെറിയപ്പെടും .
ഇത് ഭരണഘടന ഉറപ്പാക്കുന്ന പൗരാവകാശം സ്ഥിതി സമത്വം എന്നിവയുടെ ധ്വംസനമാണ്, അങ്ങേയറ്റം പ്രതിഷേധാർഹവുമാണ്..
നിർഭാഗ്യവശാൽ പത്രങ്ങളോ ചാനലുകളോ ഈവിഷയം കണ്ടതായി തോണുന്നില്ല . അവർ TP യിലും TK യിലും കുടുങ്ങിക്കിടക്കുകയോ കുടുക്കിയിടുകയോ ചെയ്തിരിക്കയാണ്.
കേരള സമൂഹം ഈവിഷയം ഏറ്റെടുത്ത് ശക്തമായ പ്രക്ഷോഭ സമര പരിപാടിയിലേക്ക് അടിയന്തിരമായി ഇറങ്ങേണ്ടതുണ്ട്.
പുരോഗമന രാഷ്ടീയ പ്രസ്ഥാനങ്ങളും വിദ്യാർത്ഥി സംഘടനകളും മറ്റു ശാസ്ത്രസംഘടനക്കളും ഈ വിഷയം അടിയന്തിരമായി ഏറ്റെടുക്കണം.
1 comment:
നല്ലൊരു വിഷയം അവതരിപ്പിച്ചു.
ആശംസകള്‍
Post a Comment