Thursday, September 27, 2012

ജീവിതം


വിവാഹ രാത്രിയിൽ അവൾ അയ്യാളോട്
കൂടുതൽ പറ്റിച്ചേർന്ന് കിടന്നു.
കാതുകളിൽ പ്രേമാർദ്രമയി  മൊഴിഞ്ഞു .
പൊന്നെ നിങ്ങളെന്റെ ജീവനാണ് .
പണമില്ലാത്ത കാരണം കൊണ്ട്  
വന്ന വിവാഹാലോചനകളെല്ലാം മുടങ്ങി .
ഇനി വിവാഹം നടക്കില്ലെന്ന് ഉറപ്പിച്ചിരുന്നപ്പോഴാണ്
ആലോചന വന്നത് .
സ്ത്രീധനം വേണ്ടെന്ന് പറഞ്ഞപ്പോൾ
ആദ്യം ഞങ്ങൾക്കത് വിശ്വസിക്കാനായില്ല.
ഞങ്ങളുടെ കുടുംബം എന്നും നിങ്ങൾക്ക് കടപ്പെട്ടവരാണ്..

വർഷങ്ങൾക്ക് ശേഷം ഒരു വിവാഹ ചടങ്ങിനിടയിൽ
തനിക്ക് നേരത്തേ വിവഹാലോചന നടത്തിയ
പണക്കാരൻപുതിയ ബ്രാന്റ് കാറിൽ വന്നിറങ്ങി
പരിമളം പരത്തിക്കൊണ്ടരുകിലൂടെ
കടന്നു പോയപ്പോൾ
അവളുടെ കണ്ണുകൾ തിളങ്ങിയതും
ഒരു ചുടു നിശ്വാസം പുറത്തേക്ക് വന്നതും
തൊട്ടടുത്ത് കൂട്ടുകാരുമൊത്ത് സൊറപറഞ്ഞു
രസിച്ച് നിന്നിരുന്ന ഭർത്താവ്
അറിഞ്ഞതായി ഭാവിച്ചില്ല.
സ്നേഹത്തിൽ ഒട്ടും കുറവ് കാണിച്ചതുമില്ല

Sunday, September 23, 2012

ആണവമുക്ത ഭാരതത്തിനായി പോരാടുക


കൂടങ്കുളം പദ്ധതി ഉപേക്ഷിക്കുക
ആണവമുക്ത ഭാരതത്തിനായി പോരാടുക


അരനൂറ്റാണ്ടുമുന്‍പ്, പരിഷത്തിന്റെ ആരംഭദശയില്‍,
ശാസ്ത്രലോകത്തെ മറ്റുപലരേയും പോലെ പരിഷത്തും ആണവ സാങ്കേതികവിദ്യയുടെ ആകര്‍ഷകമായ വാഗ്ദാനങ്ങളില്‍ വിശ്വസിച്ചിരുന്നു. അളവറ്റതും ചെലവുകുറഞ്ഞതുമായ ഊര്‍ജ്ജസമ്പത്തിലേക്കുള്ള
വാതായനങ്ങളാണ് തുറക്കപ്പെട്ടിരി ക്കുന്നതെന്ന് പരിഷത്തും കരുതി.
എന്നാ വിവിധ ആണവനിലയങ്ങളിലും സംസ്കരണശാലകളിലും
മാലിന്യ നിക്ഷേപ സ്ഥലങ്ങളിലും ഉണ്ടായിക്കൊണ്ടിരിക്കുന്ന
അപകടങ്ങളും അവയോട് അധികൃതര്‍ എടുത്തുകൊണ്ടിരിക്കുന്ന
നിഷേധാത്മക സമീപനങ്ങളും സംശയത്തിന്റെ വിത്തുപാകി.
1979 -ലെ ത്രീമൈല്‍ ഐലന്റ് അപകടം ഒരു മുന്നറിയിപ്പായിരുന്നു. ആണവനിലയങ്ങള്‍ പ്രവര്‍ത്തന നിരതമായി പതിറ്റാണ്ടുക കഴിഞ്ഞിട്ടും
ആണവ മാലിന്യ സംസ്കരണം കീറാമുട്ടിയായി അവശേഷിച്ചതും
ഈ സാങ്കേതികവിദ്യയുടെ സാധുതയെക്കുറിച്ച് ആശങ്കയുയര്‍ത്തി.
താങ്ങാ പാടില്ലാത്ത ഭാരമാണ് നാം ഭാവിതലമുറയിലേക്ക്
പകരുന്നതെന്നത് ആസ്വാസ്ത്യ ജനകമായിരുന്നു.

ഈ സാഹചര്യത്തിലാണ് 1986 ല്‍ ചെര്‍ണ്ണോബി ദുരന്തം അരങ്ങേറുന്നത്. അതോടെ വന്‍തോതിലുള്ള ആണവ അപകടങ്ങ സംഭവ്യതയുടെ സീമയ്കുള്ളിലാണെന്നും, ആണവനിലയങ്ങ സ്ഥാപിക്കുമ്പോ
ആ സാദ്ധ്യതക കണക്കിലെടുക്കണമെന്നും പൊതുവേ അംഗീകരിക്കപ്പെട്ടു. ആതുകൊണ്ടാണ്, എണ്‍പതുകളി കേരളത്തിൽ, പെരിങ്ങോമി
ഒരു ആണവനിലയം സ്ഥാപിക്കാനുള്ള നീക്കം ഉണ്ടായപ്പോൾ,
പാരിസ്ഥിതിക ലോലമായ കേരളത്തി അതിനനുയോജ്യമായ സ്ഥലം ഇല്ലെന്നും നീക്കം ഉപേക്ഷിക്കണമെന്നും പരിഷത്ത് ആവശ്യപ്പെട്ടത്.
എന്നാ ഒരിടത്തു ഒരുകാലത്തും ആണവനിലയങ്ങൾ പാടില്ല
എന്ന നിലപാടിലേക്ക് പരിഷത്ത് അന്ന് എത്തിയിരുന്നില്ല.

പിന്നീടുണ്ടായ സംഭവവികാസങ്ങ വിശേഷിച്ച്, ഫുക്കുഷിമ ദുരന്തവും സൗരോര്‍ജ്ജം, പവനോര്‍ജ്ജം എന്നിവയുള്‍പ്പെടെയുള്ള ബദ ഊര്‍ജ്ജസാങ്കേതിക വിദ്യകളിലുണ്ടായിട്ടുള്ള പുരോഗതിയും
ആ നിലപാടി നിന്നും മുന്നോട്ടുപോയി,
ആണവ നിലയങ്ങ ആവശ്യമില്ലെന്ന നിലപാടിലെത്താ
പരിഷത്തിനെ സജ്ജമാക്കിയിരിക്കുന്നു.
ഈ നിലപാട് 49-ാം വാര്‍ഷിക സമ്മേളനം അംഗീകരിച്ച ഒരു പ്രമേയത്തിലൂടെ കേരള ശാസ്ത്രസാഹിത്യ പരിഷത്ത് പ്രഖ്യാപിക്കുകയുണ്ടായി.

Thursday, September 6, 2012

ഒരു കാഴ്ച


ഒരു രാത്രി കറന്റ് പോയാല്‍ K.S.E.B- യെ പഴിക്കുന്ന നമ്മള്‍ കാഴ്ച ഇല്ലാത്തവരെക്കുറിച്ച് എപ്പോഴെങ്കിലും ചിന്തിക്കാറുണ്ടോ. നിറവും രൂപവും എന്തെന്നറിയാത്തവര്‍. ശബ്ദത്തിലൂടെയും സ്പര്‍ശനത്തിലൂടെയും കാര്യങ്ങഅറിയാന്‍ വിധിക്കപ്പെട്ടവർ. അവര്‍ക്കും ജീവിതം ഉണ്ട്. അവരും നമ്മളെപ്പോലെ മനുഷ്യരാണ്. അവര്‍ക്കുവേണ്ടി എന്തെങ്കിലും ചെയ്യാന്‍ കഴിഞ്ഞാല്‍ അതില്‍പരം പുണ്യം വേറൊന്നുമില്ല. മരണശേഷം നശിച്ചുപോകുന്ന കണ്ണുകള്‍ ഒരാള്‍ ദാനം ചെയ്താല്‍ രണ്ടു പേര്‍ക്കു കാഴ്ച ലഭിക്കാന്‍ ഉപകരിക്കും.
ഏതാനും വര്‍ഷം മുന്‍പ് ഒരു എന്‍ജിനീയറിങ് കോളെജ് വിദ്യാര്‍ഥിനി അപകടത്തില്‍ മരിച്ചപ്പോള്‍ ആ കുട്ടിയുടെ മാതാപിതാക്കള്‍ നേത്രദാനത്തിനു മുന്നോട്ടു വന്നത് അന്നു വലിയ വാര്‍ത്തയായിരുന്നു. ഇതു മറ്റു പലര്‍ക്കും നേത്രദാനത്തിനു പ്രചോദനമാകുകയും ചെയ്തു.

എന്താണ്‌ നേത്രദാനം?

നേത്രപടല അന്ധത ബാധിച്ച ഒരു വ്യക്തിക്ക്‌ നേത്രപടലം മാറ്റിവയ്ക്കുന്ന
ശസ്ത്രക്രിയയിലൂടെ മാത്രമേ കാഴ്ച തിരിച്ചു കിട്ടുകയുള്ളു. മരിച്ച
ഒരാളില്‍ നിന്നും നേത്രപടലം (Cornea) എടുത്ത്‌ അന്ധനായ വ്യക്തിയുടെ
നേത്രപടലത്തിനു പകരം വച്ച്‌ പിടിപ്പിക്കുകയാണ്‌ ചെയ്യുന്നത്‌. ഇങ്ങനെ
വച്ചുപിടിപ്പിക്കാന്‍ മറ്റൊരു മനുഷ്യണ്റ്റെ നേത്രപടലമല്ലാതെ മറ്റൊന്നും
ഉപയോഗിക്കാന്‍ കഴിയില്ല. അതുകൊണ്ടുതന്നെ മരിച്ച വ്യക്തികളുടെ നേത്രങ്ങള്‍
ദാനം ചെയ്താല്‍ മാത്രമെ ഈ ഹതഭാഗ്യര്‍ക്ക്‌ ലോകത്തിലെ സുന്ദരമായ കാഴ്ചകള്‍ ആസ്വദിക്കുവാന്‍ കഴിയുകയുള്ളു.

പ്രായോഗിക നേത്ര ദാന രംഗത്തെ പ്രശ്നങ്ങൾ

നേത്രദാന സമ്മതപത്രം നല്‍കുന്നതുകൊണ്ട്‌ മാത്രം നേത്രദാനം പ്രാവര്‍ത്തികമാ കുന്നില്ല. ഇന്ത്യയില്‍ ഒരോ വര്‍ഷവും ലക്ഷകണക്കിന്‌ ആളുകള്‍ നേത്രദാന സമ്മതപത്രം ഒപ്പിട്ട്‌ നല്‍കുന്നുണ്ട്‌, എന്നാല്‍ ലഭിക്കുന്ന കണ്ണുകളോ കേവലം രണ്ടായിരത്തോളവും. ഒരാള്‍ സമ്മതപത്രം നല്‍കിയിട്ടുണ്ട്‌ എന്നതു കൊണ്ട്‌ മാത്രം അയാളുടെ കണ്ണുകള്‍ നിര്‍ബന്ധപൂര്‍വം നീക്കം ചെയ്യാന്‍ നമ്മുടെ നിയമം അനുവദിക്കുന്നില്ല. ഒരു മൃതദേഹത്തില്‍ നിന്ന് കണ്ണുകള്‍ എടുക്കാന്‍ പ്രധാനമായും വേണ്ടത്‌ ബന്ധുക്കളുടെ സമ്മതമാണ്‌. പലപ്പ്പ്പോഴും നേത്രദാനത്തിന്‌ എതിര്‌ നില്‍ക്കുന്നതും ബന്ധുക്കളാണ്‌. ബന്ധുക്കള്‍ക്ക്‌ സമ്മതമാണെങ്കില്‍ പോലും ഒരു മരണ വീട്ടില്‍ ആരും ഇക്കാര്യം ശ്രദ്ധിക്കുകയില്ല (അങ്ങിനെയൊരു മാനസികാവസ്ഥയിലായിരിക്കില്ല). മരണം കഴിഞ്ഞ്‌ ആറ്‌ മണിക്കൂറിനു ള്ളിലെങ്കിലും നീക്കം ചെയ്തില്ലെങ്കില്‍ ആ കണ്ണുകള്‍
ഉപയോഗശൂന്യമാവുകയും ചെയ്യും.

നേത്ര ദാനം എങ്ങനെ പ്രാവര്‍ത്തികമാക്കാം?

നിങ്ങളുടെ കുടുംബത്തില്‍ ഒരു മരണമുണ്ടായാല്‍ പരേതന്‍ മുന്‍കൂട്ടി തണ്റ്റെ
കണ്ണുകള്‍ ദാനം ചെയ്തിട്ടില്ലെങ്കില്‍ പോലും അടുത്തുള്ള നേത്രബാങ്കില്‍
എത്രയും വേഗം വിവരമറിയിക്കുക. പരേതണ്റ്റെ കണ്‍പോളകള്‍ അടച്ചതിന്‌ ശേഷം അതിന്‌ മുകളില്‍ നനഞ്ഞ പഞ്ഞിയോ തുണിയോ വയ്ക്കുക. ദാദാവ്‌
എവിടെയാണെങ്കിലും നേത്രബാങ്ക്‌ ടീം അവിടെയെത്തി കണ്ണുകള്‍ എടുത്ത്‌
മാറ്റുന്നതാണ്‌. മൃതദേഹത്തിണ്റ്റെ കണ്‍പോളകള്‍ക്ക്‌ കേട്‌ വരാതെ
അതിസൂക്ഷ്മമായി നേത്രഗോളങ്ങള്‍ എടുത്ത്‌ മാറ്റുന്നതിനാല്‍ പരേതണ്റ്റെ
മുഖത്ത്‌ യാതൊരു വൈരൂപ്യവും ഉണ്ടാകുന്നില്ല. നേത്രപടലം മാറ്റിവയ്ക്കല്‍
ശസ്ത്രക്രിയ ആവശ്യമുള്ള രോഗികളുടെ പേര്‌ നേത്രബാങ്കില്‍ റജിസ്റ്ററ്‍
ചെയ്തിരിക്കേണ്ടതാണ്‌. ഈ റജിസ്റ്ററിലെ മുന്‍ഗണനാ ക്രമത്തില്‍ രോഗികളെ
അറിയിച്ച്‌ അവരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും പ്രത്യേകം പരിശീലനം ലഭിച്ച നേത്രരോഗ വിദഗ്‌ധര്‍ ശസ്ത്രക്രിയ ചെയ്ത്‌ നേത്രപടലം
മാറ്റിവയ്ക്കുകയും ചെയ്യുന്നു. ലഭികുന്ന കണ്ണുകള്‍ സൂക്ഷ്മ പരിശോധന
നടത്തി അവയുടെ ആരോഗ്യം ഉറപ്പ്‌ വരുത്തിയതിന്‌ ശേഷമേ അവ
ശസ്ത്രക്രിയയ്ക്ക്‌ ഉപയോഗിക്കുകയുള്ളു. ജീവിച്ചിരികുമ്പോള്‍ കണ്ണട
ധരിച്ചിരുന്ന ആളുടേയും, തിമിര ശസ്ത്രക്രിയയ്ക്ക്‌ വിധേയനായ ആളുടേയും
കണ്ണുകള്‍ ദാനം ചെയ്യാവുന്നതാണ്‌. അവസരം നല്‍കിയാല്‍ രണ്ട്‌ ജന്‍മം
ജീവിക്കാനുള്ള കരുത്ത്‌ നേത്രപടലത്തിനുണ്ട്‌. കേരളത്തിലെ എല്ലാ
ഗവണ്‍മണ്റ്റ്‌ മെഡികല്‍ കോളേജുകളിലും, കണ്ണാശുപത്രി തിരുവനന്തപുരം,
ജില്ലാ ആശുപത്രികള്‍, ലിറ്റില്‍ ഫ്ലവര്‍ ആശുപത്രി അങ്കമാലി, മൌലാന
ആശുപത്രി പെരിന്തല്‍മണ്ണ, കോംട്രസ്റ്റ്‌ ആശുപത്രി കോഴിക്കോട്‌
എന്നിവിടങ്ങളിലും നേത്രബാങ്ക്‌ പ്രവര്‍ത്തിക്കുന്നുണ്ട്‌. 
മരണംഅനിവാര്യമാണ്‌
എന്നാല്‍ നേത്രദാനത്തിലൂടെ മറ്റൊരാളിന്റെ കണ്ണുകളിലൂടെ
നേത്രദാദാവ്‌ പിന്നെയും കാണുന്നു, ജീവിക്കുന്നു.

കുറിപ്പ്‌:
 
1  സമ്മതപത്രത്തിന്റെ മൂന്ന്‌ പകര്‍പ്പെടുത്ത്‌ പൂരിപ്പിച്ച്‌
നല്‍കണം. അതില്‍ ഒന്ന്‌ രെജിസ്റ്റ്രേഷന്‌ ശേഷം നിങ്ങള്‍ക്ക്‌
മടക്കിത്തരും
2. നേത്രദാനം ചെയ്യുന്നത്‌ ജീവിച്ചിരിക്കുമ്പോഴാണെങ്കിലും സമ്മതപത്രം
പ്രാവര്‍ത്തികമാവുന്നത്‌ നേത്രദാദാവിണ്റ്റെ മരണശേഷമാണ്‌.
3. സമ്മത പത്രത്തില്‍ മേല്‍വിലാസം വളരെ വ്യക്തമായും വിശദമായും
കാണിച്ചിരിക്കണം. ഫോണ്‍ ഉണ്ടെങ്കില്‍ നമ്പരും.
4. മരണം സംഭവിച്ചു കഴിഞ്ഞാല്‍ ബന്ധുക്കള്‍ ഉടന്‍ തന്നെ ആശുപത്രിയുമായി
ബന്ധപ്പെടണം. മൃതദേഹം ആശുപത്രിയിലേക്ക്‌ കൊണ്ടുവരേണ്ടതില്ല. ഡോക്ടര്‍
നിങ്ങളുടെ വീട്ടിലേക്ക്‌ വരുന്നതായിരിക്കും. സാധിക്കുമെങ്കില്‍ ഒരാള്‍
വന്ന് ഡോക്ടറെ കൂട്ടികൊണ്ട്‌ പോകുന്നതായിരിക്കും നല്ലത്‌. ഡോക്ടര്‍
വരുന്നതിന്‌ ആംബുലന്‍സോ മറ്റേതെങ്കിലും ആശുപത്രി വാഹനമോ
ഉപയോഗിച്ചുകൊള്ളും.
5. മരണശേഷം 4 മണിക്കൂറിനുള്ളില്‍ കണ്ണുകള്‍ എടുക്കുന്നതാണു ഏറ്റവും
പ്രയോജനകരമാകുന്നത്‌, ൪ മണിക്കൂറ്‍ വരെയുമാകാം. 6 മണിക്കൂറിനു
ശേഷമാണെങ്കില്‍ പ്രയോജനമില്ലാതാകുന്നു.
6. കണ്‍പോളകള്‍ക്കു കേടുവരാതെ അതി സൂക്ഷ്മമായി നേത്രഗോളങ്ങല്‍ എടുത്തു
മാറ്റി കണ്‍പോളകള്‍ അടച്ചു കഴിഞ്ഞാല്‍ മൃതദേഹത്തിണ്റ്റെ മുഖത്ത്‌ യതൊരു
വൈരൂപ്യവും അനുഭവപ്പെടുകയില്ല.
7. താങ്കളുടെ വിലമതിക്കാനാകാത്തതായ 2 കണ്ണുകളും മരണത്തോടുകൂടി
എന്നെന്നെക്കുമായി നഷ്ടപ്പെട്ടുപോകുന്നു. അന്ധനായ ഒരാള്‍ക്ക്‌ ആ
കണ്ണുകള്‍ കാഴ്ച നല്‍കാന്‍ ഉപകരിക്കുമെങ്കില്‍ അത്‌ വലിയൊരു സേവനമല്ലെ?
8. രജിസ്ട്രേഷന്‍ കഴിഞ്ഞ്‌ തിരിച്ചു കിട്ടുന്ന ഈ സമ്മതപത്രം
കഴിയുമെങ്കില്‍ വീട്ടില്‍ ഫ്രെയിം ചെയ്തു സൂക്ഷിക്കുക. മരണം
സംഭവിക്കുമ്പോള്‍ നേത്രദാനത്തെക്കുറിച്ച്‌ ബന്ധുക്കള്‍ ഓര്‍ക്കുന്നതിനു
ഇത്‌ സഹായിക്കും. മാത്രമല്ല അത്‌ സഹജീവികളോടുള്ള താങ്കളുടെ
മനുഷ്യസ്നേഹത്തിണ്റ്റെ പ്രതീകമായി നിലകൊള്ളുകയും ചെയ്യും.
9. തിരുവനനതപുരം കണ്ണാശുപത്രിയും കേരളത്തിലെ എല്ലാ മെഡിക്കല്‍
കോളേജുകളിലേയും, ജില്ലാ ആശുപത്രികളിലേയും നേത്ര ചികിത്സാ വിഭാഗങ്ങളും
നേത്രദാനം സ്വീകരികുന്നതിനും അവ ഉപയോഗിക്കുന്നതിനുമുള്ള അംഗീകൃത
സ്ഥാപനങ്ങളാണ്‌. താങ്കള്‍ താമസിക്കുന്നതിണ്റ്റെ ഏറ്റവും അടുത്തുള്ള
അംഗീകൃത സ്ഥാപനവുമായി ബന്ധപ്പെടുക.

1919 എന്ന് സൗജന്യ ബി എസ് എന്‍ എല്‍ നമ്പറില്‍ വിളിച്ചാല്‍ രാജ്യത്തെവിടെയും തൊട്ടടുത്ത നേത്രബാങ്കുമായി ബന്ധപ്പെടാന്‍ കഴിയും.

ജീവിതത്തില്‍ ചെയ്യാന്‍ കഴിയുന്ന ഏറ്റവും നല്ല ദാനം നേത്ര ദാനമാണ്,  
എന്നാല്‍ അത് പ്രാവര്‍ത്തികം ആകുന്നതോ മരണത്തിനു ശേഷവും. 
ഒരാള്‍ക്ക്‌ കാഴ്ച ദാനം ചെയ്യുക എന്നത് 
അയാള്‍ക്ക്‌ പുതിയ ഒരു ജീവിതം കൊടുക്കുന്നതിനു തുല്യമാണ്. 
നിങ്ങളിലൂടെ മറ്റുള്ളവര്‍ ഈ ലോകത്തെ കാണട്ടെ. 
ഈ ഭൂമി അവര്‍ക്കും കൂടിയുള്ളതാണ്...
(കടപ്പാട്)

Wednesday, September 5, 2012

'മെർജിങ്ങ് കേരള'



ഏതൊരു പൗര സമൂഹത്തിനും ജീവിക്കാൻ സമ്പത്തും                                         
അത് പ്രയോജനപ്പെടുത്താൻ ഉള്ള സാമൂഹിക അന്തരീക്ഷവും വേണം
ഈ അവസ്ഥ സന്തുലിതമായി നിർമ്മിക്കപ്പെടുന്നതിനെയാണ്
വികസനമെന്ന് നാം വിളിക്കുന്നത്
ഒരു വിഭാഗത്തിന്റെ മാത്രം ഉന്നതിയല്ല കേരള വികസനം
കൃഷി,സര്‍വീസ് മേഖല, വ്യവസായങ്ങൾ, ഐടി, ബയോ ടെക്‌നോളജി,
നാനോ ടെക്‌നോളജി തുടങ്ങിയവയി ഊന്നുകയും
പ്രവാസി നിക്ഷേപങ്ങളെയും അത്യാധുനികവിദ്യകളെയും
പരമാവധി പ്രയോജനപ്പെടുത്തുകയും വേണം .
പ്രവാസി നിക്ഷേപമെന്നാൽ വമ്പന്മാരുടെ കെട്ടുകാഴ്ച്ചയല്ല
95 % വരുന്ന സാധാരണക്കാരായ വിദേശ മലയാളികളുടേതാകണം
ആഗോള തൊഴി വിപണിയെ ലക്ഷ്യമാക്കി
മനുഷ്യശക്തി വികാസിപ്പിക്കണം.
കേരളത്തിപണിയെടുക്കുന്നവര്‍ക്ക്
തൊഴി ഭദ്രതയും ക്ഷേമവും ഉറപ്പുവരുത്തുകയും വേണം .
അതിനാവശ്യമായ പദ്ധതികളാണിവിടെ നടപ്പിലാക്കേണ്ടത് .

നമ്മുടെ മുമ്പിലുള്ള സാദ്ധ്യതകൾ ഏറെയുണ്ട്
സാധ്യതകൾക്കൊപ്പം പരിമിതികളെയും കണ്ടേ പറ്റൂ ..  
അതിന്റെ ഫലമായി ഉണ്ടാകുന്ന സംഘര്‍ഷങ്ങ
വികസനത്തെ നിഷേധാത്മകമായി ബാധിച്ചേക്കാം.
ഇതുകൊണ്ടുണ്ടാകുന്ന മുരടിപ്പും തകര്‍ച്ചയും തടയുക
ശരിയായ ദിശയിലുള്ള വികസനത്തിന് അത്യാവശ്യമാണ്.
ശരിയായ ദിശയിലുള്ള വികസനം എന്നാ
വളര്‍ച്ചാനിരക്കുകളിലും പശ്ചാത്തലസൗകര്യങ്ങളിലുമുള്ള
വികസനം എന്ന് മാത്രമല്ല അർത്ഥം.
വളര്‍ച്ചാനിരക്കുക ഒരു സമൂഹത്തിന്റെ പ്രതിശീര്‍ഷ വരുമാനത്തെ ആസ്പദമാക്കിയാണ് കണക്കുകൂട്ടുന്നത്.
5000 കിട്ടുന്നവനും 95,000 കിട്ടുന്നവനും കൂടി
ശരാശരി 50,000 കിട്ടുന്നു എന്ന പറഞ്ഞാൽ പൊരുത്തപ്പെടില്ല
പശ്ചാത്തല സൗകര്യങ്ങൾ, പ്രതിശീര്‍ഷവരുമാനത്തിന്റെ
വളര്‍ച്ച ഉറപ്പുവരുത്തുന്ന ഊര്‍ജം, ഗതാഗതം, വിഭവ സമാഹരണം
തുടങ്ങിയ രൂപങ്ങളുടെ വികാസമാണ് നമുക്ക് വേണ്ടത് .
സമൂഹഭിന്നതകളും സമൂഹനിതിയുടെ പ്രശ്‌നങ്ങളും,
വിഭവങ്ങളുടെയും അധ്വാനത്തിന്റെയും മേലുള്ള
സാമൂഹ്യാവകാശങ്ങഎന്നിവ കണക്കിലെടുക്കുകയും വേണം.
വികസനത്തിന്റെ പരിമിതികളെ മറികടക്കാ ഇതിനേ കഴിയൂ.

വികസനമെന്നാൽ അത്
സാമൂഹ്യമാകണം. സന്തുലിതവുമാകണം .                                                                   മനുഷ്യരും പ്രകൃതിയും തമ്മിലും
മനുഷ്യരും മനുഷ്യരും തമ്മിലുമുള്ള സന്തുലിതമായ
ബന്ധങ്ങളി ഊന്നിയുള്ള വികസനമാകണം നമ്മുടെ ലക്ഷ്യം
ജനാധിപത്യമെന്നാവിധേയന്മാരുടെയും ഭക്തരുടെയും
യ്യഞ്ചുകൊല്ല''വോട്ട്ബാങ്ക്''കളുടെ സംഘമല്ല .
സര്‍ഗാത്മകമായും ക്രിയാത്മകമായും
പ്രതികരിക്കുന്ന ഒരു ജനതയുടെ പൊതു മണ്ഡലമാണ് ജനാധിപത്യം. 
അതിനാവശ്യമായ വിവരങ്ങളും, ജ്ഞാനരൂപങ്ങളും
സാങ്കേതികവിദ്യകളും അവര്‍ക്ക് ലഭ്യമാക്കണം.
മനുഷ്യാധ്വാന ശക്തിയുടെ ശാസ്ത്രീയവും സാങ്കേതികവുമായ
വളര്‍ച്ചയും ജനാധിപത്യത്തിന്റെ വികാസവും തമ്മി നേരിട്ടുബന്ധമുണ്ട്. ശാസ്ത്രവിരുദ്ധ നിലപാടുകളുടെയും മതത്തിന്റെയും ജാതിയുടെയും
പേരി ജനങ്ങളെ ഭിന്നിപ്പിക്കുന്ന
ശക്തികള്‍ക്കെതിരെയുള്ള വിട്ടുവീഴ്ചയില്ലാത്ത സമരവും
ജനാധിപത്യത്തിന്റെ വികാസവും തമ്മിലും ബന്ധമുണ്ട്.
ഉല്‍പാദനാധിഷ്ഠിതവും സന്തുലിതവും നീതിയുക്തവും
ജനാധിപത്യപരവുമായ സാമൂഹ്യപരിവര്‍ത്തനമാണ്
വികസനത്തിന്റെ രാഷ്ട്രീയം എടുത്തുകാണിക്കുക.
അത് കണക്കുകളുടെ കളിയോ
വരുമാനദായകമായ തൊഴിലുകളുടെയും
ഉപഭോഗസംസ്‌കാരത്തിന്റെയും കേവലമായ വളര്‍ച്ചയോ അല്ല.
ഇവയെല്ലാം സാമൂഹ്യപരിവര്‍ത്തന പ്രക്രിയയുടെ ഫലമായി
സൃഷ്ടിക്കപ്പെട്ടാ ആര്‍ക്കും പരിഭവവും ഉണ്ടാവുകയില്ല.

പ്രകൃതി വിഭവങ്ങളെ ഭ്രന്തമായ രീതിയിൽ ചിലർക്ക് തീറെഴുതി
അതിലൂടെ കോടികൾ കൊയ്യുന്ന ഒരു വ്യാപാരമാക്കി
ഭരണത്തെ മാറ്റുന്നവർ ചെയ്യുന്നത് ഇവയിലൊന്നും പങ്കില്ലാത്ത
പാവം പ്രവാസികളുടെ പേരിൽ നടത്തുന്ന പകൽ കൊള്ളയാണ്
അത് ഒരിക്കലും അനുവദിച്ചുകൂട .
ഭൂമിക്ക് ഇപ്പോഴുള്ള ഈ നിലയിൽ തുടരണമെന്ന് യാതൊരു നിർബന്ധവുമില്ല പ്രകൃതിയിൽ ഇന്നു കാണുന്ന ജീവ ജാലങ്ങളില്ലാതെ
ഭൂമി കോടി വർഷങ്ങൾ നില നിന്നിട്ടുണ്ട്  
ഇനിയുമതങ്ങനെ വേണ്ടി വന്നാൽ നില നിൽക്കുകയും ചെയ്യും
പക്ഷെ എനിക്കും നിങ്ങൾക്കും നമ്മുടെ അനന്തരാവകാശികൾക്കും ജീവൻ നിലനിർത്താൻ ഈ ഭൂമി ഇപ്പോഴുള്ള രീതിയിൽ നിലനിന്നേ പറ്റൂ .
നാളെയിൽ നിന്ന് ഇന്നിലേക്ക് കടം തന്ന
ഒരു തുണ്ട് മാത്രമാണ് നമ്മുടെ കൈയ്യിലുള്ളത് .
അതിനെ പരുക്കേൽക്കതെ അടുത്ത തലമുറക്കായി
കൈമാറാൻ നമുക്ക് ബാദ്ധ്യതയുണ്ട്
ഒരിക്കൽ ഇതു മനസ്സിലാക്കിയ ഒരു നേതാവ് നമുക്കുണ്ടായിരുന്നു
പ്രധാന മന്ത്രിയായിരുന്ന അവർക്കതു മനസ്സിലായതു കൊണ്ട്
ഇപ്പോഴുംസൈലന്റ് വാലി കാടുകൾ നില നിൽക്കുന്നു .
അല്ലായിരുന്നെങ്കിൽ അവിടെയും ഡാം പണിതേനെ .
ഗൾഫിലുള്ള പ്രവാസികൾക്കാണ് പ്രകൃതിയുടെ പച്ചനിറത്തിന്റെയും
ശുദ്ധ ജലത്തിന്റെയും വില ഏറ്റവും നന്നായി മനസ്സിലാവുക ..
അന്ധത ഒന്നിനും നന്നല്ല . ചരിത്ര ബോധം ഉണ്ടാവുകയും വേണം . 
കരിഞ്ഞുണങ്ങിയ മണൽക്കാട്ടിൽ ഇരിക്കാൻ
യൂദാ തഥേവൂസിന് പോലും ഒരു തണൽ വേണം .
പച്ചപ്പെല്ലാം വിൽക്കുന്ന 'പച്ച'കൾക്ക് 'മെർജിങ്ങ് ' കേരളയുടെ
പേരിൽ നാമെന്തിന് കൊടി പിടിക്കണം ?.