വിവാഹ
രാത്രിയിൽ അവൾ അയ്യാളോട്
കൂടുതൽ
പറ്റിച്ചേർന്ന് കിടന്നു.
കാതുകളിൽ
പ്രേമാർദ്രമയി മൊഴിഞ്ഞു
.
പൊന്നെ
നിങ്ങളെന്റെ ജീവനാണ് .
പണമില്ലാത്ത
കാരണം കൊണ്ട്
വന്ന
വിവാഹാലോചനകളെല്ലാം മുടങ്ങി .
ഇനി
വിവാഹം നടക്കില്ലെന്ന് ഉറപ്പിച്ചിരുന്നപ്പോഴാണ്
ഈ ആലോചന
വന്നത് .
സ്ത്രീധനം
വേണ്ടെന്ന് പറഞ്ഞപ്പോൾ
ആദ്യം
ഞങ്ങൾക്കത് വിശ്വസിക്കാനായില്ല.
ഞങ്ങളുടെ
കുടുംബം എന്നും നിങ്ങൾക്ക് കടപ്പെട്ടവരാണ്..
വർഷങ്ങൾക്ക്
ശേഷം ഒരു വിവാഹ ചടങ്ങിനിടയിൽ
തനിക്ക്
നേരത്തേ വിവഹാലോചന നടത്തിയ
പണക്കാരൻപുതിയ
ബ്രാന്റ് കാറിൽ വന്നിറങ്ങി
പരിമളം
പരത്തിക്കൊണ്ടരുകിലൂടെ
കടന്നു
പോയപ്പോൾ
അവളുടെ
കണ്ണുകൾ തിളങ്ങിയതും
ഒരു
ചുടു നിശ്വാസം പുറത്തേക്ക് വന്നതും
തൊട്ടടുത്ത്
കൂട്ടുകാരുമൊത്ത് സൊറപറഞ്ഞു
രസിച്ച്
നിന്നിരുന്ന ഭർത്താവ്
അറിഞ്ഞതായി
ഭാവിച്ചില്ല.
സ്നേഹത്തിൽ ഒട്ടും കുറവ് കാണിച്ചതുമില്ല
No comments:
Post a Comment