Thursday, October 18, 2012

റഷ്യയിൽ മഴ പെയ്താൽ




തങ്ങൾ എന്തിനു വേണ്ടിയിട്ടാണ് 
ഒന്നാം യു പി എ സർക്കാരിൽ നിന്ന് വിട്ടു പോന്നത് എന്ന് 
തീർത്തു പറയാൻ ഇപ്പോഴും സി പി എം ഇരുട്ടിൽ തപ്പുകയാണ് . 
കൂടം കുളം  വിഷയത്തിൽ എടുത്ത നില പാട് 
ഇതേവരെ പാർട്ടിയുടെ കേരള ഘടകം പറഞ്ഞിട്ടില്ല . 
ഇക്കാര്യത്തിൽ അച്ചുതാനന്തൻ എന്തോ വലിയ അപരാധം 
ചെയതതിന്റെ കണ്ടു പിടുത്തത്തിലായിരുന്നല്ലോ നാളിതു വരെ . 
ഇനിയെങ്കിലും കാര്യം പറയണം . 
സ്വന്തം നിലയിൽ പറയാൻ കഴിയാഞ്ഞിട്ടാണോ
വിദൂഷക വേഷം കെട്ടിച്ച് വി ബി ചെറിയാനേപ്പോലുള്ള 
ഒരാളെ കളത്തിലിറക്കിയത് . 
അണു നിലയങ്ങൾ  ഇപ്പോഴത്തെ അവസ്ഥയിൽ അപകടകാരിയാണെന്ന് 
പറയാൻ ഇനി പാഴൂർ പടിക്കൽ പോകേണ്ടതുണ്ടൊ .   
സുപ്രീം കോടതി ചോദിച്ചതും അതു തന്നെയാണ് . 
ആണവ മാലിന്യം എന്തു ചെയ്യും . 
അപകടമുണ്ടായാൽ ആരാണുത്തവാദി .
നഷ്ടപരിഹാരം ആരു കൊടുക്കും 
(വാങ്ങാൻ ആ പാവങ്ങൾ ജീവിച്ചിരിക്കില്ലല്ലൊ. ഭോപ്പാലും ഓർക്കണം ) 
പ്രകൃതിക്കു പറ്റുന്ന പരുക്ക് ആർ പരിഹരിക്കും . 
അപകടാനന്തരം ചെർണ്ണോബിൽ മുടക്കുന്നത് പോലെ 
പണം മുടക്കാൻ നമ്മുടെ സാമ്പത്തിക സ്ഥിതി അനുവദിക്കുമൊ . 
( ഉക്രൈൻ അവരുടെ ബഡ്ജറ്റിന്റെ 8 %  
ഈ ആവശ്യത്തിനായിട്ടാണ് മാറ്റിവച്ചിരിക്കുന്നത് . 
ഇന്ത്യ വിദ്യാഭ്യാസത്തിന്നായി  മാറ്റി വെയ്ക്കുന്ന തുകയും ഇത്ര തന്നെയാണ് ) 
റഷ്യൻ ടെക്നോളജിയായതുകൊണ്ട് അപകടമുണ്ടാവില്ലെന്ന് 
വാദിക്കുന്നതിന്റെ സാംഗത്യം മനസ്സിലാകുന്നില്ല . 
ആണവ വികിരണത്തിന് റഷ്യയും അമേരിക്കയുമുണ്ടൊ.
ഇടതും വലതുമുണ്ടൊ.   
റഷ്യയിൽ മഴപെയ്താൽ നാം ഇപ്പോഴുമിവിടെ കുട പിടിക്കണൊ ?

No comments: