Wednesday, October 31, 2012

അഭയാ കേസ് ഒരു തലതിരിഞ്ഞ താലി



അഭയ കേസ് ഒരു അന്തവുമില്ലാതെ തുടരുകയാണ്
സാക്ഷികളെ നർക്കോ പരിശോധനക്ക് 
വിധേയരാക്കേണ്ടതില്ലെന്നുള്ള സുപ്രീം കോടതി വിധി
കുറ്റം ചെയ്തവർക്ക് അശ്വാസം പകരുന്നു.
നീതി ന്യായ കോടതികളിൽ സത്യമല്ലല്ലൊ തീർപ്പാക്കുന്നത്
ഇനി സി ബി ക്ക് ഡിവിഷൻ ബെഞ്ചും
വേണമെങ്കിൽ ഭരണഘടനാ ബഞ്ചും ബാക്കിയുണ്ട് .
ഒരു സ്ത്രീ സ്വന്തം വീട്ടിൽ വെച്ച് വീട്ടുകാരാൽ കൊല്ലപ്പെട്ടതിന്
തുല്യമായ ഒരു അവസ്ഥയാണ് അഭയാ കേസിൽ ഉള്ളത് . 
ബലിയാട്
കുറ്റവാളികൾ ആരെന്നറിയുവാൻ അങ്ങ് ദില്ലിയിൽ വരെ
സി ബി ഐക്ക് പോകേണ്ടി വരുന്നു .
കുറ്റ കൃത്യം ചെയ്തവർക്കുള്ള രാഷ്ട്രീയ സാമ്പത്തിക
സാമുദായിക പിൻബലം ഇതിൽ നിന്ന് വ്യക്തമാണ് .

മദർ തെരേസ ഒരിക്കൽ തനിക്കുണ്ടായ വിശ്വാസ
തകർച്ചയേപ്പറ്റി പറയുകയുണ്ടായി .
താൻ സ്വയം വരിച്ച മേലങ്കി സമ്പന്നരിൽ
സമ്പന്നരായവരുടെ മക്കളെ പഠിപ്പിക്കുവാനുള്ള
സ്ഥാപനത്തിന്റെ പ്രിൻസിപ്പൽ പദവിക്ക് വേണ്ടിയുള്ളതല്ലെന്നും
തന്റെ ദൗത്യം മറ്റൊന്നാണെന്നു തിരിച്ചറിയുവാൻ
മഹതിക്കായതിനാലാണ് ഇന്ന് അവരെ ജനം വാഴ്ത്തുന്നത് .
ഇതൊരു വിശ്വാസ പ്രശ്നമാണ് .
ഇവിടെ അഭയാ കേസിൽ ഇതൊന്നും ബാധകമല്ലേ
കത്തോലിക്ക സഭ ആരുടെ കൂടെയാണ് നിലയുറപ്പിക്കേണ്ടത് ?

ലൈംഗീക ചോദന എല്ലാ ജീവജാലങ്ങൾക്കും ഉള്ളതാണ്
വംശ വർധനവിനത് ആവശ്യവുമാണ് .
ഒരു അനുഭൂതിയുടെ തലത്തിൽ അത് നന്നായി
ആസ്വദിക്കാൻ കഴിവുള്ള  ജീവ വർഗ്ഗം മനുഷ്യനാണ്
ഇത്  ത്യജിച്ച് സ്വയം പീഠനത്തിന്റെ വഴി തിരഞ്ഞെടുത്തവരാണ്
കത്തോലിക്കാ സഭയിലെ കന്യാസ്ത്രീകളും പാതിരിമാരും
" രക്ഷിക്കപെട്ടവർ "
പാകത വരാത്ത പ്രായത്തിൽ  എടുത്ത ഒരു തീരുമാനമായിരുന്നു
അതെന്ന് പിന്നീടെപ്പോഴെങ്കിലും ചിന്തിക്കാത്ത
ഒരാളെങ്കിലും അക്കൂട്ടത്തിലുണ്ടാകണമെന്നില്ല .

അതിനെ മറികടക്കാൻ വല്ലാതെ പാടുപെടുന്നവരും
ഇട വഴിയിൽ വീണ് പരാജയപ്പെട്ടവരുമുണ്ടാകാം
“22 ഫീമെയിൽ കോട്ടയത്തിലെ
ഡബിൾ ലെയർ സ്റ്റിച്ചിങ്ങ്ഉണ്ടായാലും
നിയന്ത്രിക്കാകുന്നതല്ലല്ലൊ വൈകാരിക തലം.
സ്റ്റിച്ച് പൊട്ടിയ ഒരു ദുർബ്ബല നിമിഷത്തിൽ പെട്ട
കുറച്ചുപേരുടെ ഇടയിലേക്ക് ദാഹ ജലത്തിനായി
ഇറങ്ങിച്ചെന്ന് കൊല്ലപ്പെടേണ്ടി വന്ന
ഒരു പെൺകുട്ടിയുടെ കഥയെന്നാണ്
സിസ്റ്റർ അഭയ കേസ്  വിലയിരുത്തപെടുന്നത്.

സിസ്റ്റർ ഷെർളി, അച്ചാമ്മത്രേസ്യാമ്മമാർക്ക്  
ഒന്നും ഒളിപ്പിക്കാൻ ഇല്ലെങ്കിൽ പിന്നെ  എന്തിനാണ്
നർക്കോ വിശകലനം, ബ്രെയിൻ മാപ്പിങ്ങ് എന്നീ പരിശോധനാ
രീതികളോട് വിയോജിപ്പ് പ്രകടിപ്പിക്കുന്നത് .
കേൾക്കുന്ന ചെവിയും കാണുന്ന കണ്ണും
പറയുന്ന നാവും  യഹോവ ഉണ്ടാക്കിയതാണെന്ന്
വിശ്വസിക്കുന്നവർക്ക് നർക്കോ ശങ്ക വേണ്ടതില്ല .
സത്യം പറഞ്ഞു പോയെങ്കിലോ എന്ന  ഭയമാണൊ ഹേതു?
താനോ തനിക്ക് വേണ്ടപ്പെട്ടവരോ ഇതിൽ കുറ്റക്കാരല്ലെങ്കിൽ
ആരെ അഥവാ എന്തിനെ ഭയക്കണം ?.

കഴുത്തിൽ തൂങ്ങിയാടുന്ന കുരിശിന്റെ മഹത്വം
തല തിരിഞ്ഞ താലി പോലെ അശ്ലീലമാകരുത്
100 കൊല്ലം കഴിഞ്ഞ് സിസ്റ്റർ അഭയയെ
വാഴ്ത്തപ്പെട്ട അഭയാമ്മയായി പ്രഖ്യാപിച്ച്
മാപ്പ് പറഞ്ഞാൽ തീരുന്നതല്ല കുറ്റകൃത്യമെന്ന്
സഭയും മക്കളും അറിയുന്നത് നന്ന്
                                                  വിശ്വാസ കാണിക്കയിൽ നിന്ന് ഇതിനായി ഇനിയും
നിഴലിലായ കുരിശ്
പണം ചിലവഴിക്കുന്നത് ശരിയോ എന്ന്
സഭയും സഭാമക്കളും തീരുമാനിക്കണം
ആർക്കെങ്കിലും തെറ്റു പറ്റിയിട്ടുണ്ടെങ്കിൽ തുറന്ന് പറഞ്ഞ്
തെറ്റ് തിരുത്തുവാൻ സഭ മാതൃക കാണിക്കണം




ഭൂമി ഉരുണ്ടതാണെന്ന് പറയാനെടുത്ത കാല വിളംബം ഇതിനാവശ്യമില്ല.
അല്ലെങ്കിൽ ഇനിയും നന്മ നഷ്ടപ്പെടാത്ത
(തിരു  വസ്ത്രം ധരിക്കുന്ന) കുറച്ചുപേരെങ്കിലുമുണ്ടാവുമല്ലൊ
അവരേക്കൂടി സംശയത്തിന്റെ നിഴലിൽ നിറുത്തുന്നതിനു
തുല്ല്യമായ പ്രവർത്തിയായിരിക്കും ഇപ്പോൾ നടത്തുന്നത്
പാലിന് , നീലം മുക്കിയ ളോഹയേപ്പേലെ, നല്ല വെണ്മയുണ്ടെങ്കിലും
അത് കേടായാൽ ഇത്രയ്ക്കും വൃത്തികെട്ട
വേറൊന്നില്ലെന്നും ഓർമ്മിക്കുന്നത് നന്നായിരിക്കും .
അല്ലെങ്കിൽ കാലം നിങ്ങളെ കുറ്റക്കാരെന്ന് വിധിക്കും




No comments: