കുട്ടികൾ നന്നായി പഠിക്കാൻ വേണ്ടി
എന്തു ചെയ്യണമെന്ന് ചർച്ച ചെയ്യുകയായിരുന്നു ഞങ്ങൾ
സർക്കാർ സ്കൂളിന്റെ പി ടി എ , smc സംയുക്ത യോഗം.
കുട്ടികളെ അടിച്ചാൽ അവർ നേരെയാകുമൊ
ആകുമെന്നാണ് BRC ടീച്ചറുടെ അഭിമതം
രക്ഷിതാക്കളിൽ ചിലരുടെ പക്ഷം
ചേർന്നു നിന്നിട്ടാണ് ടീച്ചറിത്
പറഞ്ഞത്
കുട്ടികളുടെ അവകാശനിയമം ചർച്ചചെയ്യാനാണ്
ബി ആർ
സി ക്കാർ എത്തിയത് തന്നെ.
ഒന്നാമത്തെ
ടീച്ചർ ഇങ്ങനെയൊക്കെ
അവകാശ
നിയമം പറഞ്ഞുകൊണ്ടിരുന്നപ്പോൾ
രണ്ടാമത്തെ
ടീച്ചർ പങ്കെടുത്തവരുടെ
ഫോട്ടോയെടുപ്പും
അവർക്കുള്ള
ഭക്ഷണച്ചിലവായ
100 രൂപ വിലയുള്ള
ഒപ്പിടീൽ
കർമ്മത്തിലുമായിരുന്നു മുഴുകിയത്
ഒരു നാരങ്ങാ വെള്ളവും കുടിച്ചുകൊണ്ട്
ഞങ്ങളങ്ങനെ ഇരുന്നു
ഒരു നാരങ്ങാ വെള്ളവും കുടിച്ചുകൊണ്ട്
ഞങ്ങളങ്ങനെ ഇരുന്നു
എല്ലാം
ഒരു നടത്തീ തീർക്കലാണ്
മാസങ്ങൾക്ക്
മുൻപ് SMC യുടെ
അവകാശാധികാരങ്ങളേക്കുറിച്ചുള്ള
ക്ലാസ്
ബന്ധപ്പെട്ടവർക്കായി നടത്തുന്നതിനേപ്പറ്റി
പറഞ്ഞതിനുള്ള
ഫണ്ടനുവദിച്ചതിന്റെ സന്തോഷം
പങ്കു
വെച്ചുകൊണ്ടാണ് യോഗം തുടങ്ങിയത് തന്നെ
(അടി കൊടുത്താൽ ഈ വക അദ്ധ്യാപകർ നന്നാവുമൊ
അതോ സമര സമയത്ത് ഉപയോഗിക്കുന്ന
കരി ഓയിൽ , നായ്ക്കുരണ പൊടി പ്രയോഗമായാലൊ)
ആനന്ദ
ലബ്ദിക്കിനിയെന്തു വേണം
ഫണ്ട്
കിട്ടിയ സ്ഥിതിക്ക്
ഇനിയെന്തോന്ന്
അവകാശനിയമം
എന്തോന്ന്
കുട്ടികൾ . ഫണ്ടല്ലേ രാജാവ്
No comments:
Post a Comment