Thursday, May 30, 2013

എഞ്ചിനീയറിങ്ങ് പ്രവേശനം

ഇന്നലെ (29/05/2013) വന്ന പത്ര വാർത്ത കണ്ടു ഞെട്ടി 
+2 പരീക്ഷക്ക് 50 % മാർക്ക് കിട്ടാത്ത മിടുക്കന്മാർക്ക് 
എഞിനീയറിങ്ങ്  പ്രവേശനം നഷ്ടപ്പെടും പോലും 
ഗുണമുണ്ടാകുന്നത് ഇതര സംസ്ഥാനത്തുള്ള 
എഞിനീയറിംഗ് കോളേജുകാർക്കാണല്ലൊ 
എന്നോർത്തപ്പോൾ ഉറക്കവും വന്നില്ല
എങ്ങനെ ഞെട്ടാതിരിക്കും എങ്ങനെ ഉറങ്ങും
കണക്കിന് 50 % മാർക്ക് വാങ്ങാൻ കഴിയാത്ത
കാശുള്ള ഈ മിടുക്കന്മാർ 
മറ്റു സംസ്ഥാനങ്ങളീൽ പോയാൽ പിന്നെ നമ്മുടെ 
സംസ്ഥാനത്ത് പണം മുടക്കി തുടങ്ങിയ 
എഞ്ചിനീയറിങ്ങ് കോളജുകൾ 
എങ്ങനെ നടത്തിക്കൊണ്ടു പോകും  
ആകപ്പാടെ ഒരു സമാധാനമില്ലായ്മ 
തമിഴനും ബംഗാളിയും എല്ലാം കൂടി 
ഒരു വർഷം 16000 കോടി രൂപ കടത്തിക്കൊണ്ടു 
പോകുന്നതിന് പുറകേ പഠിക്കുന്ന പിള്ളാരുകൂടി പണം കടത്തിക്കൊണ്ടു പോയാൽ 
നമ്മുടെ കൊച്ചു കേരളം പാപ്പരാകാൻ വേറെന്തു വേണം 

ഉത്തരം  ഇന്നത്തെ പത്രത്തിൽ കണ്ടു
കണക്കിന് 45 % മാർക്കുള്ളവനും ഇവിടെ എൻഞ്ചിനീയറാകാം
വേണ്ടപ്പെട്ടവരെല്ലാം കൂടി ഒറ്റദിവസം കൊണ്ട് തീരുമാനമെടുത്തു
ഭരണത്തിന് വേഗതയില്ലെന്നു പറയുന്ന നീചന്മാർക്കുള്ള 
മറുപടിയാണീ വാർത്ത 

കണക്കിന് മാർക്ക് കുറഞ്ഞ ഇവന്മാർ നാളെ
എന്തു തരം എഞ്ചിനീയർമാരായാണ്
വരാൻ പോകുന്നതെന്ന സംശയം പിന്നേം ബാക്കിയായി
അല്ലേലും ഈ മലയാളികൾ ഗുണം പിടിക്കാത്തത്
ഇത്തരം സംശയം കൊണ്ടാണല്ലൊ
ഇവർ നാളെ പണിയുന്ന പാലങ്ങളും കെട്ടിടങ്ങളും
ഇടിഞ്ഞു വീണ് മരണം സംഭവിച്ചാൽ 
ആരാണ് ഉത്തരവാദി
ഭർത്താവ് മരിച്ചു കിടക്കുമ്പോൾ ഭാര്യയോട് പറയുന്ന 
"ചത്തവനോ ചത്തു നീയിങ്ങട് നീങ്ങിയിരുന്നേ"
എന്ന സുകുമാരൻ ഡയലോഗ് പറഞ്ഞ്  സമാധാനിക്കാം 

നാട്ടിലെ ചില രാഷ്ട്രീയ പാർട്ടിക്കാർ ചെയ്യാറുള്ള 
ഒരു തരം സൂത്ര വിദ്യയുണ്ട്
ഒരു വികസന പ്രശ്നം നടപ്പാക്കാൻ പോകുന്നു എന്നറിഞ്ഞാൽ
അത് തുടങ്ങുന്നതിന് മുൻപ് ഒരു സമരം സംഘടിപ്പിക്കും 
നാട്ടുകാരെ കൂട്ടും നെടു നെടൂങ്കൻ പ്രസംഗം അങ്ങട് വെച്ചു കാച്ചും
വഴി തടയൽ വാഴനടൽ തുടങ്ങി കലാപരിപാടികൾ വേറെയും 
പിന്നെ നടപ്പു  പരിപാടിയുടെ മുഴുവൻ ക്രെഡിറ്റും അവർക്കൊപ്പം 
ഒരുതരം എട്ടുകാലി മമ്മൂഞ്ഞുമാർ എന്നർത്ഥം 

ഇവിടെയും സംഭവിച്ചത്  അതിന്റെ 
വേറൊരു പതിപ്പ് തന്നെയല്ലെ 
പണ്ടും ന്യൂ ജനറേഷൻ എഞ്ചിനീയറിങ്ങ് കോളജുകൾ
ജനിപ്പിക്കാൻ വേണ്ടി ചെയ്ത അതേ വിദ്യ 
വള്ളി പുള്ളി വ്യത്യാസമില്ലാതെ ദേ പോയി ദാ വന്നു
ദീപസ്തംഭം മഹാശ്ചര്യം നമുക്കും കിട്ടണം പണം
ഹല്ല പിന്നെ  

 






No comments: