Tuesday, December 20, 2011

വേണം മറ്റൊരു തൊഴിൽ സംസ്ക്കാരം



എല്ലാ സർക്കരാപ്പീസുകളേയും പോലെ ഞങ്ങളുടെ കൃഷി ഭവനും മനം മടുപ്പിക്കുന്ന 
ഇടം തന്നെയാണ് 
ഫയലുകളീൽ തല പൂഴ്ത്തിയിരിക്കുന്ന
ഉദ്യോഗസ്ഥരുടെ ആവാസകേന്ദ്രം.
ചുവപ്പുനാടകളുടെ നീളം കൂടി കൂടി കർഷകരുടെയും സാമന്യ ജനങ്ങളുടെയും ജീവിതം വരിഞ്ഞു മുറുക്കി 
ശ്വാസം മുട്ടിക്കുന്ന  ഇടം.
 
കഴിഞ്ഞ ദിവസം ഇവിടെ അപൂർവമായ ഒരു സെന്റ് ഓഫ് നടന്നു .
നിലവിലുണ്ടായിരുന്ന കൃഷി ഓഫീസർക്ക് ,
കർഷക സമിതികളുടെ നേതൃത്വം,
കൊടുത്ത അപൂർവമായ ഒരു യാത്രയയപ്പ്.
തുറവൂർ പഞ്ചായത്ത് ചരിത്രത്തിൽ ആദ്യത്തേതെന്ന് പറയാം


കൃത്യമായിപ്പറഞ്ഞാൽ  നാട്ടിലെ കർഷകർ തങ്ങളുടെ പ്രതിനിധികൾ വഴി നടത്തിയ ഹൃദയ ഹാരിയായ ഒരു വിടവാങ്ങൽ ചടങ്ങ്.
ഹൃദയത്തിൽ ഇന്നും നന്മകൾ 
സൂക്ഷിക്കുന്ന കർഷക മനസ്സുകളുടെ കൂടിച്ചേരലാണിവിടെ നടന്നത്.
ഒരു 20 ൽ താഴെ ആളുകൾ .
വിവിധ രാഷ്ട്രീയ പാർട്ടികളുടെ അംഗങ്ങൾ . 
ഇക്കാര്യത്തിൽ എല്ലാവരും ഏക മാനസർ.
ഒന്നര വർഷം മാത്രം ജോലി ചെയ്ത ഒരു ഓഫീസറാണ് യാത്ര പറഞ്ഞിറങ്ങിയത് .
ഒരു സർക്കാർ ഉദ്യോഗസ്ഥക്ക് ഈ കാലയളവിനുള്ളിൽ ജന മനസ്സിൽ സ്ഥാനം നേടാൻ കഴിഞ്ഞിട്ടുണ്ടെങ്കിൽ അത് അഭിനന്ദനാർഹമാണ്.

സ്വന്തംകുടുംബത്തിൽ നിന്ന് ഒരാൾ പടിയിറങ്ങിപോകുമ്പോൾ 
ഉണ്ടാകുന്ന മനസികാവസ്ഥയിലായിരുന്നു എല്ലാവരും.

സ്ഥിരമായി സൂക്ഷിക്കുന്ന പുഞ്ചിരിയും 
തൊഴിലിനോടുള്ള ആത്മാർത്ഥതയും 
നിലക്കാത്ത പ്രസരിപ്പുമായിരുന്നു  കൈമുതൽ.
പ്രതിസന്ധികളിൽ ചിലപ്പോഴെല്ലാം നിയന്ത്രണം 
കരച്ചിലിന്റെ രൂപത്തിൽ വിട്ടു പോകുമ്പോഴും 
വാക്കുകൾ വളരെ സൂക്ഷിച്ചു മാത്രം 
കൈകാര്യം ചെയ്യനുള്ള പാടവം അനിതര സാധാരണമാണ്.
ഷീബ ജോർജ്ജെന്ന ഈ ഓഫീറുടെ ലാളിത്യമാർന്ന 
പെരുമാറ്റവും എടുത്തു പറയേണ്ടത് തന്നെ.


തരിശു പാടങ്ങളിൽ കൃഷിയിറക്കിയതും പുതിയ കാർഷിക സംസ്ക്കാരം 
വളർത്തിയെടുക്കാൻ ശ്രമിച്ചതും എടുത്തുപറയാവുന്ന നേട്ടമായി കണക്കാക്കാവുന്നതാണ്
ഒരുപക്ഷേ ഇത്തരം വ്യക്തിത്വങ്ങൾ  പൊതു പ്രവർത്തകരായി വന്നിരുന്നെങ്കിൽ 
ഈ നാട് എത്രമാത്രം മുന്നോട്ട് പോയേനെ.
ഇപ്പോഴുള്ള പല അപചയങ്ങൾക്കും ഇത് പരിഹാരമായിരിക്കുകയും ചെയ്യും
എല്ലാ സർക്കാർ ഓഫീസർമാർക്കും ഇവരുടെ രീതികളെ ധൈര്യമായി പിന്തുടരാം


വേണം മറ്റൊരു കേരളത്തിന് ഇത് ഒരു മാതൃകയാവാം .
വേണം മറ്റൊരു തൊഴിൽ സംസ്ക്കാരം എന്നും ഇതിനെ പറയാം


Friday, December 16, 2011

സോമാലിയ മുതൽ പോളണ്ട് വരെ

ഇത്തവണ യാത്ര തുടർന്നത് അയാൻ ഹിർസി അലിയുടെ
ആത്മകഥാ സ്പർശമുള്ള കൃതിയിലൂടെയാണ്.
സോമാലിയയിൽ ജനിച്ച് തികച്ചും യാഥാസ്ഥിതികമായ ചുറ്റുപാടിൽ ജീവിച്ച്
അറിവിന്റെയും സ്വാതന്ത്ര്യത്തിന്റെയും  ചക്രവാളത്തിനായി പൊരുതി
സ്വന്തം ജീവിതവും ഒരു പോരാട്ടമാക്കി മാറ്റിയ
ഒരു സാധാരണ വനിതയുടെ ജീവചരിത്രക്കുറിപ്പ് .
മതത്തിന്റെ വേലിക്കെട്ടുകൾ വ്യക്തിയെ എത്രത്തോളം ഞെരുക്കുന്നുവെന്നത്
ഈ കൃതിയിൽ വളരെ നന്നയി വായിച്ചെടുക്കാം.
ഒരിക്കലും കണ്ടെത്താൻ കഴിഞ്ഞിട്ടില്ലത്ത ദൈവത്തെ തേടിയുള്ള യാത്രക്കൊടുവിൽ അവർ എത്തിച്ചേരുന്നത് പരമ്പരാഗത സങ്കൽപ്പങ്ങൾക്കുമപ്പുറമാണ്.
അതു തന്നെ പുസ്തകത്തിന്ന് പേരായിട്ടവർ തിരഞ്ഞെടുത്തിരിക്കുന്നു.
അവിശ്വാസി
സ്ത്രീ ശരീരം പുരുഷന്റെ കൃഷി ഭൂമി മാത്രമാണ് .
സ്വന്തമായി ചിന്തിക്കാൻ അവകാശമോ സ്വാതന്ത്യമൊ അവൾക്കില്ല.
പുരുഷന് കീഴടങ്ങി  കഴിയാൻ അവൾ ബാദ്ധ്യസ്ഥയാണ്
അവന്റെ തല്ലുകൊണ്ടാൽ പ്രതിഷേധിക്കാനവൾക്കവകാശമില്ല
ബലാൽസംഗത്തിനിരയായാൽ അല്പം പോലും കാരുണ്യത്തിനവൾക്ക് അർഹതയില്ല
മറ്റാരെങ്കിലും ചെയ്ത കുറ്റത്തിന് അവൾ ബലാൽസങ്ങത്തിന് അർഹയാണ്.
പുരുഷൻ പുറത്തു പോകുമ്പോൾ പൂട്ടിക്കോണ്ടുപോകുന്ന
വാതിലിന്റെയും ഗേറ്റിന്റെയും താഴുകൾ മാത്രമാണവളൂടെ സുരക്ഷ
എന്നിങ്ങനെ ഒരായിരം സുരക്ഷാ പൂട്ടുകളാൽ ബന്ധിതയാണവൾ.!
ഇതെല്ലാം കാലാനുസൃതമായി മാറാൻ തയ്യാറാകാത്ത ഒരു മതത്തിന്റെ പേരിലും .
സ്വന്തം ജീവിതത്തിൽ അവർ നേരിടേണ്ടി വന്ന  ഓരോ പ്രതിസന്ധികളിലൂടെ
അക്ഷരങ്ങൾ ഒഴുകിയിറങ്ങുന്ന അനുഭവമാണ് വായനയിൽ ലഭിക്കുന്നത് .
വായിച്ച് മുന്നേറുമ്പോൾ ഒരു നൂറ്റാണ്ട് മുൻപ് നടന്ന
ഏതോ കഥ വായിക്കുന്ന പോലെ തോന്നിപ്പോകും .
വേൾഡ് ട്രെഡ് സെന്ററിന്റെ ആക്രമണത്തെക്കുറിച്ച്
പറയുന്ന സമയത്താണ് പെടുന്നനെ  ഇന്നിലേക്ക് പറിച്ചെറിയപ്പെടുന്നത്.
ഇയാൻ പോളണ്ടിലെ പാർലമെന്റിൽ അംഗമാകുന്നതും പിന്നീടുണ്ടാകുന്ന സംഭവവികാസങ്ങളും സിനിമാകാരനായ തിയോ വാൻഗോഗിന്റെ നെഞ്ചിൽ കുത്തിയിറക്കിയ കത്തി
ഇയാനെ എത്രത്തോളം മുറിവേൽപ്പിച്ചുവെന്നും
അതിനാൽ തന്നെ വംശീയമായ നീചബോധം
ഇയാനെ വല്ലതെ അലട്ടുന്നതും വരച്ചു കാണിച്ചിട്ടുണ്ട് .
പക്ഷെ അമേരിക്ക കയറ്റുമതി ചെയ്യുന്ന ഭീകരതയോടവർ പ്രതികരിക്കന്നത് കണ്ടുമില്ല

ഈ പുസ്തകത്തേപ്പറ്റി പറഞ്ഞപ്പോൾ
കള്ളം പറഞ്ഞ് പൗരത്വം നേടിയതിന്റെ പേരിൽ
പാർലമെന്റംഗത്വം നഷ്ടമായ ഒരു സ്ത്രീയുടെ കഥയല്ലേയെന്ന്
ദിശ മാറ്റി മുണ്ടുടുത്ത  നല്ലവായനാ ശീലമുണ്ടെന്ന് തോന്നിയ
പുരോഗമനവാദിയായ ഒരു യൂണിവേഴ്സിറ്റി സുഹൃത്ത് ചോദിച്ചു.
മതം മനുഷ്യനെ മയക്കുന്ന കറുപ്പാണെന്ന് മാർക്സ് പറഞ്ഞത് എത്രയോ ശരി
സോമാലിയയിൽ മാത്രമല്ല ഇങ്ങ് കേരളത്തിലും......................!!!!!!!!!!!!!

Tuesday, December 13, 2011

"മാഷേ ഞാനിന്ന് അല്പം താമസിച്ചാണ് വന്നത് അതു കൊണ്ട് കുറച്ച് നേരത്തേ പൊയ്ക്കോട്ടെ"

ആഘോഷം ശീലമാക്കിയവരാണ് നമ്മൾ മലയാളികൾ
എന്തിനും ഏതിനും ആഘോഷിക്കാൻ  ആരും പഠിപ്പിക്കേണ്ടതില്ല
പിറന്നാൾ മുതൽ അടിയന്തിരം വരെ ആഘോഷ പട്ടികയിൽ വരും
അമ്മ മരിച്ചാൽ പോലും ആഘോഷിക്കുന്നവരുടെ 
ഇടയിലാണല്ലൊ നാം ജീവിക്കുന്നത്

കലണ്ടറിൽ ഇത്രയേറെ അവധി ദിവസങ്ങളുള്ള ഒരു നാടും വേറെയുണ്ടാവില്ല
ഈ വർഷം 32 അവധി ദിവസങ്ങൾ കലണ്ടറിൽ രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്
കൂടാതെ  52  ഞായറാഴ്ച്ചകളും .
മെയ് ദിനവും കൃസ്തുമസ്സും ഞായറാഴ്ച്ചയായതിലുള്ള ദുഃഖം വേറെയും
പണിയെടുക്കാതെ എങ്ങനെ ജീവിക്കാം എന്നതിനുള്ളതാണല്ലൊ പ്രധാന ചർച്ച

വിദ്യാഭ്യാസ വകുപ്പാണെങ്കിൽ അവധി കൊടുക്കുവാനായി
എന്തെങ്കിലും കാരണമുണ്ടാകുവാൻ നോക്കിയിരിക്കുകയാണ്
റംസാൻ നിലാവ് മേഘാവൃതമായൽ പോലും ഒരു അവധി കൂടും
പ്രാദേശിക അവധികൾ ഒഴിവാക്കനാവില്ല.
യുവജനോത്സവം സ്പോർട്സ് ഇവയ്ക്കുള്ള അവധികൾ വേറെയുണ്ട്
ശാസ്ത്രമേളയുടെ അവധി ഒരു അവകാശമാണ്.
കൂടാതെ 15 കാഷ്വൽ ലീവും 20 പകുതി ശമ്പള ലീവും കിട്ടും

"മാഷേ ഞാനിന്ന് അല്പം താമസിച്ചാണ് വന്നത് 
അതു കൊണ്ട് കുറച്ച് നേരത്തേ പൊയ്ക്കോട്ടെ"
എന്ന് ചോദിച്ച് വീട്ടിലേക്ക് വണ്ടികയറുന്നവർ
നിമിത്തമുള്ള പീരിയഡ് നഷ്ടം വേറെയും

വിദ്യാഭ്യാസ രംഗം അനുദിനം മോശമാവുകയാണെന്നും
നിലവാരം മെച്ചപ്പെടുത്തിയില്ലെങ്കിൽ കേരളം തകർന്ന് പോകുമെന്നും
ഘോരഘോരം പ്രസംഗിക്കുന്ന പണ്ഡിതന്മാരുടെ നാടാണിത്.
120 ദിവസങ്ങൾ പഠനത്തിനായി
കിട്ടുകയെന്നത് ഒരു മരീചിക തന്നെ.

ഒരു വർഷത്തിന്റെ മൂന്നിൽ രണ്ട് ഭാഗവും അവധിയുള്ള
ഈ വകുപ്പിൽ ജോലിനേടാനുള്ള
തിക്കും തിരക്കും കാണുമ്പോൾ
മലയാളി മനസ്സിന്റെ മനോഭാവം കൃത്യമായി നിരീക്ഷിക്കാം .
ഇതൊന്നും പണ്ഡിത പ്രസംഗത്തിൽ കണ്ടില്ലെന്ന് വരും
കാരണം അവരെല്ലം തങ്ങളുടെ കുട്ടികളെ
"കൊള്ളവുന്ന" സ്കൂളിൽ ചേർത്ത് പഠിപ്പിക്കുന്നുണ്ടാവും
ഇടത് വലത് പക്ഷ ഭേദമില്ലതെ രാഷ്ട്രീയ പ്രവർത്തകരും ഇതിനൊപ്പം നിൽക്കും
(അപവാദങ്ങൾ കണ്ടേക്കാം മറക്കുന്നില്ല)

എന്തു കൊണ്ട് അദ്ധ്യാപക സംഘടനകൾ  ഈ വിഷയം ചർച്ച ചെയ്യുന്നില്ല
സ്വന്തം സംഘടനയിലെ അദ്ധ്യാപകരുടെ കുട്ടികൾ
എവിടെയാണ് പഠിക്കുന്നതെന്ന ഒരു സർവ്വെ
പ്രമുഖ അദ്ധ്യാപക സംഘടന നടത്തിയിട്ട്
പ്രസദ്ധീകരിക്കാൻ പോലും അവർക്ക് പറ്റിയില്ല
അത്ര ഗുണകരമായിരുന്നില്ല സർവ്വേ ഫലം
എന്തു കൊണ്ടാണ് അവധി പ്രഖ്യാപിക്കുമ്പോൾ
കുട്ടികൾ ഇത്രയേറെ സന്തോഷിക്കുന്നത്
അടുത്ത സർവ്വേക്ക് ഇതൊരു വിഷയമാക്കാമൊ????????

കുട്ടികളുടെ  അവകാശം നിയമമാക്കിയപ്പോൾ
അതിൽ എവിടെയാണ് കുട്ടികൾക്ക് കിട്ടേണ്ടതായ
സാദ്ധ്യായ ദിനങ്ങൾ ഉറപ്പാക്കിയിട്ടുള്ളത്
അഥവാ ആർക്കണ് അതിനൊക്കെ താല്പര്യമുള്ളത്
വിദ്യാഭ്യാസ വകുപ്പിന് മാത്രം ഇത്ര നീണ്ട
അവധി ദിവസങ്ങൾ എന്തിനാണെന്ന് പുനഃപരിശോധിക്കേണ്ടതല്ലെ


മാസങ്ങൾ നീളുന്ന
ഈ അവധി ദിവസങ്ങളിൽ
കലാ-കായിക -ശാസ്ത്ര മേളകൾ നടത്തിക്കൂടെ
ക്ലസ്റ്റർ  പരിശീലനങ്ങൾ  നടത്തുകയുമാകാം .
ഇത് പറഞ്ഞാൽ സംഘടനയിൽ ആളെ കിട്ടില്ലെന്ന് വരും
പക്ഷെ കുട്ടികളെ  പൊതു വിദ്യാഭ്യാസ വകുപ്പിന് കിട്ടും
താൻ പഠിപ്പിക്കുന്ന സ്ക്കൂളിൽ തന്റെ കുട്ടിയെ പഠിപ്പിക്കൻ
ആത്മവിശ്വാസമില്ലത്ത അദ്ധ്യാപകർ നമ്മുടെ നാടിന്റെ ശാപമാണ്
അവർ പുറത്തിറങ്ങി മറ്റുള്ളവരുടെ കുട്ടികളെ അന്വേഷിക്കുമ്പോൾ
തന്റെ ശമ്പളത്തിനായി മാത്രം പണിയെടുക്കുന്നവരുടെ തൊഴിൽ
സുരക്ഷിതമാക്കേണ്ട ഉത്തരവാദിത്വം
പൊതു സമൂഹത്തിനില്ലെന്ന് തുറന്ന് പറയണം
ആട്ടിയകറ്റുകയും വേണം
നിങ്ങൾ പഠിപ്പിക്കുന്ന സർക്കാർ സ്കൂളിൽ
നിങ്ങളുടെ കുട്ടികളെ പഠിപ്പിക്കാൻ
നിങ്ങൾക്ക് കഴിയില്ലെങ്കിൽ
നിങ്ങളുടെ സ്കൂളിൽ
ഞങ്ങളുടെ കുട്ടികളെ പഠിപ്പിക്കാൻ
ഞങ്ങൾക്ക് മനസ്സില്ല......
ഇത് പറയാൻ പൊതു സമൂഹം തയ്യാറാകണം
അപ്പോൾ ഈ വകുപ്പും സമൂഹവും രക്ഷപ്പെട്ടേക്കാം.




Monday, December 12, 2011

മാതാ അമൃതാന്ദമയി കാണുന്നില്ലെ

അമൃതാ ആശുപത്രിയിൽ നടക്കുന്ന
സംഭവ വികാസങ്ങൾ  ദുഃഖകരം തന്നെ.
നഴ്സുമാർ സഹനത്തിന്റെയും സ്നേഹത്തിന്റെയും പര്യായമായി 
പണിയെടുത്തത് കൊണ്ട് മാത്രം കുടുംബം പുലരില്ലല്ലൊ .
പഠനത്തിനായി എടുത്ത ലോൺ അടയ്ക്കുക കൂടി വേണം.
8 മണിക്കൂർ പ്രവർത്തി ലോകത്തിലെവിടെയും 
അംഗീകരിക്കപ്പെട്ട തൊഴിൽ സമയമാണ്.
അമൃതാ ആശുപത്രിയിൽ 
ഇതൊന്നും ബാധകമാവാതെ പോകുവതെങ്ങനെ.  ?
മിനിമം വേതനം അവിടെ കൊടുത്താൽ 
അമൃതാനന്ദമയി വഴക്ക് പറയും എന്ന് കരുതാനും ആവില്ല.
പിന്നെ എവിടെയാണ് പിശക് സംഭവിക്കുന്നത് ?

പ്രതിഷേധിക്കുന്നത്  മോശപ്പെട്ട ഒരു കാര്യമായി കണക്കാക്കണമൊ.
വേതനം കുറയുന്നതും പ്രവൃത്തി സമയം കൂടുന്നതും 
ആരേയും അസ്വസ്ഥരാക്കും.
ആ അസ്വസ്ഥത പ്രകടിപ്പിച്ചാൽ 
അതൊരു കാടൻ നടപടിയിലൂടെയാണൊ പരിഹരിക്കേണ്ടത് ?
പ്രതിഷേധിച്ച ഒരുവനെ പലർ ചേർന്ന് മുട്ടുകാൽ തല്ലിയൊടിക്കുന്നതും
പെൺകുട്ടികളെ കൈയ്യേറ്റം ചെയ്യുന്നതും
അമ്മയുടെ ആലിഗനം  പോലെ കണക്കാക്കാനാവില്ല.
ഇതൊന്നും മതാ അറിയുന്നില്ല എന്നുണ്ടോ.

കണ്ണിരിന്റെ വില അറിയാത്ത ആളല്ല അമൃതാനന്ദമയി.
കടന്നുപോന്ന വഴികൾ ഒരൽപ്പം തിരിഞ്ഞു നോക്കിയാൽ മതി .
തന്റെ മുൻപിൽ വരുന്നവരെ കണ്ണ് തുറന്ന് കണ്ടാലും മതി.
തെരുവിന്റെ നീതിയിലൂടെ പ്രശ്നപരിഹാരം 
എങ്ങനെയാണ് അമൃത ആതുരാലയത്തിൽ എത്തപ്പെട്ടത്.?
അതോ ഇത്തരക്കരുടെ തടവറയിലാണൊ അമൃതാനന്ദമയി ?  
പാവങ്ങളുടെ കണ്ണീരൊപ്പൽ ടിവി പരസ്യമായി മാത്രം കണ്ടാൽ മതിയോ ?
എങ്കിൽ ഇതു വരെ പറഞ്ഞു വന്ന എല്ലാം 
തീർച്ചയായും പുനഃപരിശോധിക്കേണ്ടതുണ്ട് .
സ്നേഹം പറഞ്ഞതു കൊണ്ട് മാത്രം കാര്യം നടക്കണമെന്നില്ല.
പ്രവർത്തിയിലൂടെ കാണീക്കയും വേണം .

ദൈവങ്ങളുടെ മുമ്പിൽ മനുഷ്യർ വരുന്നത്
സ്വയം തീർക്കാൻ കഴിയാത്ത പ്രശ്നങ്ങളുമായിട്ടാണ്.
സഹായമാണ് ആവശ്യപ്പേടുന്നത്.
സംഹാരമല്ല.

ഇക്കുട്ടികളും ആവശ്യപ്പെട്ടത് ഒരല്പം കരുണയാണ് .
അത് കച്ചവടത്തിന്റെ ഭാഷയിൽ കൈകാര്യം ചെയ്യരുത്.
കാരുണ്യത്തിന്റെ ഭാഷയിൽ ആകണം.
പിരിച്ചു വിടലും സ്ഥലം മാറ്റലും
ശാരീരികമായി കൈകാര്യം  ചെയ്യലുമെല്ലാം
മുതലാളിത്ത ലക്ഷണമാണ് .
ശരിയായ ആത്മീയതയും മുതലാളിത്തവും
തമ്മിൽ പൊരുത്തപ്പെടില്ല.
എന്നാൽ മുതലാളിത്തവും കച്ചവടവും
തമ്മിൽ പൊരുത്തമാവുകയും ചെയ്യും.
ഇതിൽ ഏതാണ് തിരഞ്ഞെടുക്കുക
എന്നേ ഇനി അറിയാനുള്ളു.
ആത്മീയത ലാഭനഷ്ടങ്ങൾക്കുള്ളതല്ല.
ഭക്തി ഒരു കച്ചവട ഉല്പന്നവുമല്ല.
( അങ്ങനെയൊക്കെ നടക്കുന്നുണ്ടെന്നത് സത്യവും )
അമൃത ആതുരാലയം  കച്ചവട നീതിയുടേതാകാരുത്
ഒരിക്കലും ആകരുത്  ...................................................!!!
സ്നേഹത്തിന്റെ ഭാഷ അതല്ല എന്ന് ഇനിയും പറയണൊ   ????????????

Wednesday, December 7, 2011

എന്താ ഈ സ്നേഹമെന്ന് പറഞ്ഞാൽ

ചിലപ്പോൾ തോന്നും സ്നേഹം വെള്ളമാണെന്ന് !                                           
ചിലർ  ചോദിക്കറില്ലെ എന്നോട് ഒരുതുള്ളി സ്നേഹം ഉണ്ടോ എന്ന്


ഇനി ഈ സ്നേഹം ചരലോ മണലോ മറ്റോ അണോ?                              
കേട്ടിട്ടില്ലെ സ്നേഹം വാരിക്കോരി കൊടുത്തെന്ന്     
                                                                                 
അതോ സ്നേഹം കടലാസാണൊ ?                                                               
ചിലർ സ്നേഹം കൊണ്ട് പൊതിയാറില്ലെ    
                                             
ചിലപ്പോൾ സ്നേഹം ലഹരി മരുന്ന് ആയിരിക്കാം !                                        
കാരണം സ്നേഹിച്ച് മയക്കുന്നവരേയും നാം കാണാറുണ്ടല്ലോ   
                            
ഇനി തോക്കോ പിച്ചാത്തിയോ വടിവാളോ മറ്റോ ആണോ ഇത്                         
സ്നേഹം കൊണ്ട് കൊല്ലരുതെന്ന് ചിലർ പറയാറുണ്ട്.  
                                   
സ്നേഹം പൊള്ളയാണെന്നും കേട്ടിട്ടുണ്ട്                                                     
അതെന്താ സ്നേഹം കുഴലോ മറ്റോ ആണൊ ?     
                                  
എനിക്കാണെങ്കി ആരേയും സ്നേഹിക്കാൻ അറിയില്ല എന്ന് ചിലർ പറയാറുണ്ട് 
സ്നേഹം അറിവില്ലായ്മയാണെന്ന് തീർച്ചയായും പറയാം.    
                                                                                                                                                                                                                      സത്യത്തിൽ എന്താ ഈ സ്നേഹം?

അല്ല എന്താ ഈ സ്നേഹം

സ്നേഹം

നന്മകൾ പൂക്കുന്ന മരത്തിൻ നിഴലിൽ


ചുണ്ടേക്കാട് പാടശേഖര സമിതി നടത്തിയ
നെൽകൃഷി യജ്ഞം ഇന്നലെ ഒന്നാം ഘട്ടം സമാപിച്ചു.

ചുണ്ടേക്കടിന്റെ തുടർച്ചയായ മണക്കാട്ടേരി പാടശേഖരത്തിൽ നിന്ന് 
തൊഴിലുറപ്പു സേന അവസാനത്തെ ഞാറും നട്ടു കയറി . 
ബസുമതി ഞാറും നമ്മുടെ ഞാറും തമ്മിൽ 
ഒരുവ്യത്യാസവുമില്ലെന്ന് അവർ പരസ്പരം പറഞ്ഞു. 
വിള കൊയ്യാനും ഞങ്ങൾ വരും  സേനാംഗങ്ങൾക്ക് വാശിയായി . 
മാത്രമല്ല നമുക്ക് ബിരിയാണിയും ഉണ്ടാക്കണം . 
എല്ലവരും ഒരേ സ്വരത്തിലാണത് പറഞ്ഞത്    
12-)0   വാർഡ് മെമ്പർ സജി കൃസ്തുമസ് കേക്ക് മുറിച്ച് മധുരം പങ്ക് വെച്ചു .  
വാരാതെ പോയ 3 തൊഴിൽ സേനാംഗങ്ങൾക്ക് മാറ്റിവയ്ക്കതെ 
കേക്ക് മുഴുവനും തീർത്തതിൽ ചിലർ പരിഭവം പറയുന്നുമുണ്ടായിരുന്നു. 
നാട്ടിൻ പുറത്തിന്റെ നന്മകൾ പൂക്കുന്ന മരത്തിൻ നിഴലിലാണല്ലൊ 
നിൽക്കുന്നത് എന്ന് അപ്പോൾ തോന്നി