വിളഞ്ഞു നിൽക്കുന്ന ബസുമതിപ്പാടം |
ബിരിയാണിയുടെ സുഗന്ധം പരന്നാൽ
നാവിൽ വെള്ളമൂറാത്ത മലയാളിയില്ല .
ഒപ്പം നല്ല ബസുമതി അരിയുടെ വില
കേട്ടാൽ ഞെട്ടുകയും ചെയ്യും .
നമ്മുടെ നാട്ടിൽ ബസുമതിയുടെ കൃഷിയില്ലാത്തതാണ് വില ഇത്ര ഉയരാൻ കാരണം . ചുണ്ടേക്കാട് പാടശേഖര സമിതി
ഒരു പരീക്ഷണം നടത്തി .
മണ്ണുത്തി കാർഷിക ഗവേഷണ ശാലയിൽ
നിന്ന് വിത്ത് സംഘടിപ്പിച്ചു .
120 ദിവസം വിളവുള്ള
P1,P2,P3,P4 എന്നീ നാലിനം വിത്തുകൾ .
P1,P2,P3,P4 എന്നീ നാലിനം വിത്തുകൾ .
ഉമ നെല്ലിന്റെ ഉയരത്തേക്കാൾ അല്പം കൂടി നീളമുണ്ട് .
ബാക്കിയെല്ലാം അതുപോലെ തന്നെ .
ഓല ചുരുട്ടിപ്പുഴു , ചാഴി ഇവയുടെ ശല്യം ഉണ്ടായിരുന്നു .
വലിയ വള പ്രയോഗമൊന്നും വേണ്ടി വന്നില്ല .
ഇപ്പോൾ കതിർ ചാഞ്ഞു കഴിഞ്ഞു .
മോശമല്ലാത്ത വിളവുണ്ടാകുമെന്ന് മുതിർന്ന തലമുറ പറഞ്ഞു .
പരീക്ഷണം വിജയത്തിലേക്ക് എത്തിക്കൊണ്ടിരിക്കയാണ് .
എന്തായാലും നമ്മുടെ നാട്ടിലും ബസുമതി വിളയുമെന്ന് ഉറപ്പായി.
എല്ലാവർക്കും താല്പര്യമുണ്ടെങ്കിൽ കൃഷിയിറക്കാം .
ചിലപ്രശ്നങ്ങൾ മാത്രം അപ്പോഴും അവശേഷിക്കുന്നുണ്ട്.
ബസുമതി നെല്ല് കുത്തുന്ന മില്ലുകൾ എറണാകുളം ജില്ലയിൽ ഇല്ല .
കോട്ടയം മലപ്പുറം ജില്ലകളിൽ ഉള്ളതായി അറിഞ്ഞു..
ഇനി ബസുമതിയുടെ ഗുണമായി പറയുന്ന യഥാർത്ഥ സുഗന്ധം
കിട്ടണമെങ്കിൽ നെല്ല് നെല്ലായിത്തന്നെ ഒരു വർഷം സൂക്ഷിക്കണമത്രെ.
No comments:
Post a Comment