നിയമ സഭാംഗങ്ങൾ തൊഴിൽ നികുതി കൊടുക്കേണ്ടതില്ലെന്ന
നിലപാട് തീർത്തും നിഷേധാത്മകമാണ് .
PSC വഴി തിരഞ്ഞെടുത്തവരല്ല MLA മാർ എന്നാണ് ഇന്നൊരു മന്ത്രി പ്രസംഗിച്ചത്.
അത്തരം ഒരു പരീക്ഷ നിയമ സഭയിലേക്കുള്ള യോഗ്യതയായി നിശ്ചയിച്ചാൽ
ഈ മന്ത്രിയുൾപ്പെടെ എത്ര പേർ നിയമ സഭ കാണുമെന്ന് ഓർക്കുന്നത് നന്നായിരിക്കും.
വേതനമല്ല തങ്ങൾ വാങ്ങുന്നതെന്ന നമ്പർ കേരളത്തിൽ വിലപ്പോകില്ല സാർ.
എന്ത് ഓമനപ്പേരിട്ടാലും കിട്ടണത് കാശല്ലാതെ വരുമൊ.
മാത്രമല്ല പെട്ടിക്കടക്കാരനോടും പലചരക്ക് കടക്കാരനോടും
തൊഴിൽ നികുതിയായി വാങ്ങുന്ന പണവും കൂട്ടിയാണൊ ബഡ്ജറ്റ് തയ്യാറാക്കുന്നതെന്ന്
മാണിസാറിനോട് ചോദിച്ചാൽ പറഞ്ഞു തരും .
അതിനായി പാഴൂർ പടിക്കൽ പോകേണ്ടതില്ല
അതിനായി പാഴൂർ പടിക്കൽ പോകേണ്ടതില്ല
ഒരു പ്രതിപക്ഷ MLA മന്ത്രിയെ പിൻതുണച്ച് കൊണ്ട് പ്രസ്താവനയും ഇറക്കി
(രണ്ടുപേരും ഒരേ നാട്ടുകാരായി വന്നത് തികച്ചും യാദൃശ്ചികം മാത്രം)
സെൻട്രലൈസ്ഡ് AC യുള്ള ഇവിടിരുന്നാണ് ഇവർ നമ്മെ ഭരിക്കുന്നത് |
"പണത്തിന്റെ കാര്യം വരുമ്പോൾ (ഭരണ പ്രതിപക്ഷമില്ലാതെ) പിണവും വാപൊളിക്കും..".
ടെലിവിഷൻ ഓസിന് കൊടുത്തപ്പോൾ വങ്ങിക്കൊണ്ട് പോയ MLA മാരെ കണ്ടവരാണ് ഞങ്ങൾ .
പിന്നെ ഈ പദവി കൊണ്ട് ജീവിതകാലം മുഴുവനും പെൻഷൻ കിട്ടുന്നുണ്ടല്ലൊ.
അതും വേണ്ടെന്ന് പറയാൻ എന്ത് "നീതി" ബോധമാണാവോ കെട്ടിയിറക്കേണ്ടത് .
അതും വേണ്ടെന്ന് പറയാൻ എന്ത് "നീതി" ബോധമാണാവോ കെട്ടിയിറക്കേണ്ടത് .
സ്വന്തം സ്റ്റാഫിന് സർക്കാർ ഖജനാവിൽ നിന്നും വേതനം കൊടുക്കുന്നതും പെൻഷൻ
ഉറപ്പാക്കുന്നതും ഏത് പെട്ടിക്കടക്കാരന് സാധ്യമായ കാര്യമാണ് ????
അതു കൊണ്ട് ഞഞ്ഞാപിഞ്ഞാ പറയാതെ തൊഴിൽക്കരം
കൊടുത്ത് നാട്ടുകാർക്ക് മാതൃക കാണിക്ക്. അതാണ് നല്ലത്.
അതു തന്നെ യാണ് ശരിയും
ഇത് MP മാർക്കും ബാധകമാണ് .
കേരളത്തിന്റെ പൊതു ബോധം ഇതിൽ എന്തു നിലപാടെടുക്കുമെന്ന്
നോക്കിനിൽക്കുകയല്ല രാഷ്ട്രീയ പാർട്ടികൾ ചെയ്യേണ്ടത്
പ്രത്യേകിച്ച് ഇടത് പാർട്ടികൾ .
അവിടെ വരുമാനത്തിന്റെ നിശ്ചിത ശതമാനം ലെവിയായി പാർട്ടി വാങ്ങുന്നുണ്ട് .
താഴെ പഞ്ചായത്ത് മെമ്പർ മുതൽ MP മാർ വരെ ഇത് കൊടുത്തേ മതിയാവൂ .
പണ്ടൊരു ഇടതുപക്ഷ MP പാർട്ടി വിട്ടു പോയപ്പോൾ സ്വന്തം പാർട്ടി
ലെവി വാങ്ങിയതും ഒരു കാരണമായി പറഞ്ഞിരുന്നത് പത്രത്തിൽ വായിച്ചിരുന്നു.
അതുകൊണ്ട് ഇടതു പക്ഷത്തെ പാർട്ടികൾ ഉടൻ
ഇക്കാര്യത്തിൽ ഒരു നില പാടെടുത്തേ മതിയാവു. അതൊരു സാമൂഹ്യ ധർമ്മമാണ് .
മാറിനിൽക്കരുത് .
നിയമം എല്ലാവർക്കും ഒന്നാണ്.
നിയമം എല്ലാവർക്കും ഒന്നാണ്.
നിയമം ഇല്ലെങ്കിൽ അതുണ്ടക്കാനാണ്
ഞങ്ങൾ നിങ്ങളെ തിരഞ്ഞെടുത്തയച്ചിരിക്കുന്നത്
ഞങ്ങൾ നിങ്ങളെ തിരഞ്ഞെടുത്തയച്ചിരിക്കുന്നത്
അത് ചെയ്യുക .
ഒഴിവു കഴിവല്ല പറയേണ്ടത് .
No comments:
Post a Comment