ഇന്നലെ ഞങ്ങളുടെ വിദ്യാലയത്തിൽ
പോയിരുന്നു
സർക്കാർ സ്കൂൾ(സർക്കാർ തൊഴുത്തെന്ന് പത്ര ഭാഷ)
പ്ലസ് ടു റിസൽട്ടിൽ സന്തോഷിതരാണെല്ലാരും
2 വർഷത്തെ പതം വരുത്തലിന്
ശേഷം പുറത്തിറങ്ങിയ
ഉല്പന്നത്തിന്റെ മേന്മ A+ കളിൽ
വരച്ചിടുന്നു
ആറ് അഞ്ച് നാല് A+ ഗർവ്വുകൾ . പിന്നെയെല്ലാം
A ആണത്രെ
ഫ്ലക്സ് പടം ……….. വാർത്ത …………….. അഭിവാദ്യങ്ങൾ
B C D+കളെ ആർക്ക് വേണം
പക്ഷെ ഇവരല്ലെ നാടിന്റെ ഉല്പാദന ശക്തി
സ്വരം കേമവും വ്യഞ്ജനം മോശവും….???... !!!!
“ഇംഗ്ലീഷിനു് A+ഉം A യും കിട്ടിയ
കുട്ടികളിൽ എത്രപെർ
ഇംഗ്ലീഷ് മീഡിയത്തിൽ നിന്ന്
വന്നവരാണ് ”.
ചോദിച്ചത് ഇംഗ്ലീഷ് അധ്യാപകനുള്ളപ്പോൾ ആയിപ്പോയി
എന്തിന്? ഏതിന് ? ആർക്ക് വേണ്ടി ?ഇതിന്റെ
ഉദ്ദേശമെന്താണ്
നിഗമനം ഏതെങ്കിലും
ഒരു മീഡിയത്തിന്
എതിരാണെങ്കിൽ
എന്തൊക്കെ ചെയ്യാനുദ്ദേശിക്കുന്നു
ആരാണ് നടത്തുന്നത് . നിഗമനം എവിടെ
കൊടുക്കും
തുടർ നടപടി എന്താണ്
അതാര് ചെയ്യും
അധ്യാപക സംഘടനയാണൊ അതൊ
നിങ്ങളുടെ സംഘടനയൊ
അതിന്റെ രീതീ ശാസ്ത്രം
എന്താണ്
രണ്ടാം ഭാഷയേപ്പറ്റി ഇത്തരമൊരു
പഠനം നടത്തുന്നുണ്ടൊ
ചോദ്യങ്ങളൂടെ പെരുമഴക്കാലം
ഭാഷാപഠനം തലച്ചോറിന്റെ ………………
ഭാഷാ ശേഷികൾ വ്യത്യസ്തങ്ങളാകുന്നത്………………
നിപുണികളുടെ വികാസം………………
ലോകത്തിലെ മഹത്തായ ക്ലാസിക്കുകളൊന്നും
ഗ്രാമർ നോക്കിഎഴുതിയവയല്ല………………
(ചോദ്യം തനിക്കെതിരാണെന്ന് തോന്നിയൊ)
ഒരു ചെറിയ അന്വേഷണത്തിന്
ഇത്രയേറെ സ്വര വ്യഞ്ജനങ്ങളൊ
“ഭാഷാവിഷയങ്ങൾക്ക് ഇപ്പൊ
നല്ല മാർക്ക് കിട്ടുന്നുണ്ടല്ലൊ മാഷെ”
വേറൊരു അധ്യാപകനോട് ചോദിച്ചു.
പഠിപ്പിക്കുന്ന വിഷയം
മറ്റൊന്നായതിനാൽ ഭാഷാപണ്ഡിതനല്ല
”അതിന് ഗ്രാമറൊന്നും വേണ്ടാന്നേയ്
.
സ്പെല്ലിങ്ങിന്റെ കാര്യം
പറയുകയും വേണ്ട
U എന്നെഴുതിയാൽ YOU എന്ന് വായിച്ച്
മാർക്ക് കൊടുക്കണം
പുതിയ പാഠ്യ പദ്ധതി
വന്നപ്പൊ SMS ഭാഷ മതിയെന്നയി
ഞാൻ പഠിച്ചപ്പൊ"……………കെട്ടഴിഞ്ഞു…
സ്വര വ്യഞ്ജനങ്ങൾ നീണ്ടു തല കറക്കം കൂടി
+2 അപേക്ഷാ ഫാറം വാങ്ങാനായി
കടന്നുപോയ
കുട്ടിയെ വിളിച്ച് വരുത്തി
ഒരധ്യാപകൻ പരിചയപ്പെടുത്തി
“ഫുൾ A+വാങ്ങിയ കുട്ടിയാ
മിടുക്കിയാ “
കുട്ടി പരുങ്ങി.
“ഏത് സ്കൂളിലാ
പഠിച്ചത്
മുഖ പരിചയമില്ലാത്തതിനാൽ ചോദിക്കേണ്ടിവന്നു”
മറ്റൊരു സ്വകാര്യ വിദ്യാലയത്തിന്റെ പേര് .
അവിടെ +2 ഉണ്ടായിരുന്നെങ്കിൽ
കുട്ടി ഇവിടെ അപേക്ഷ വാങ്ങാൻ വരുമായിരുന്നുവോ
സ്വയം ചേദിച്ചു . ……അപേക്ഷ പൂരിപ്പിക്കുമ്പോൾ
ഒന്നാം പരിഗണന ഈ സ്കൂളിന് തന്നെ കൊടുക്കുമൊ ???
സ്വരവും വ്യഞ്ജനവും വേർ പിരിഞ്ഞ പോലെ
“എവിടെയാണ് കുട്ടിയെ
ചേർക്കുന്നത്” കണ്ട അധ്യാപകരെല്ലാം ചോദിച്ചു
+2 ന് ഏത് കോമ്പിനേഷാനാണെടുക്കുന്നതെന്ന്
ആരും ചോദിച്ചില്ല
ചോദിച്ചവരിൽ ഒരാളൊഴികെ ബാക്കിയാരും
കുട്ടിയെ തങ്ങളുടെ പൊതു വിദ്യാലയത്തിൽ പഠിപ്പിച്ചിട്ടുമില്ല .
ഇത്തവണ സ്വരവും വ്യഞ്ജനവും തല കുത്തി
നിന്നു.
ERU വിന്റെ ഒരു പഠനത്തിൽ
ഇങ്ങനെ പറയുന്നു.
”കേരള പാഠ്യ പദ്ധതി
ഉള്ളടക്കത്തിലും സമീപനത്തിലും മൂല്യനിർണ്ണയ
രീതിയിലും അദ്ധ്യാപക പരിശീലനത്തിലും പൊതുവേ
മികച്ചുനിൽക്കുന്നതാണ്”
പക്ഷെ ഇതിന്റെയെല്ലാം യഥാർത്ഥ
ഉല്പന്നമായ വിദ്യാർത്ഥികളിൽ
ഈ പാഠ്യപദ്ധതി സത്ത
എത്രമാത്രം എത്തിച്ചേരുന്നുണ്ട്.
ഉള്ളടക്കവും സമീപനവും
പരിശീലനവും മികച്ചതായാലും
പകർന്നു നൽകപ്പെട്ടില്ലെങ്കിൽ അതു
കൊണ്ട് എന്ത് പ്രയോജനം
അതാരും പറയുന്നില്ല പഠിക്കുന്നില്ല.
സ്വരവ്യഞ്ജനങ്ങൾ തിരശ്ചീനമായി
കിടന്നു
പ്രാണ വായു വലിക്കാതെ
1 comment:
പക്ഷെ ഇതിന്റെയെല്ലാം യഥാർത്ഥ ഉല്പന്നമായ വിദ്യാർത്ഥികളിൽ ഈ പാഠ്യപദ്ധതി സത്ത എത്രമാത്രം എത്തിച്ചേരുന്നുണ്ട്. ഉള്ളടക്കവും സമീപനവും പരിശീലനവും മികച്ചതായാലും പകർന്നു നൽകപ്പെട്ടില്ലെങ്കിൽ അതു കൊണ്ട് എന്ത് പ്രയോജനം അതാരും പറയുന്നില്ല പഠിക്കുന്നില്ല.
സ്വരവ്യഞ്ജനങ്ങൾ തിരശ്ചീനമായി കിടന്നു പ്രാണ വായു വലിക്കാതെ
ഇതാണ് മാഷേ കാര്യം.. ഇത് തന്നെയാണ് കാര്യം..
Post a Comment